സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/മനുഷ്യനും സുന്ദരമായ പ്രകൃതിയും
മനുഷ്യനും സുന്ദരമായ പ്രകൃതിയും
ഒരു സുന്ദരമായ കാഴ്ച.ഒരു പുലർച്ച സമയം.പാടത്തിൽ പ്രകാശം വീശി.പ്രഭാതത്തിന് മറ്റുള്ളവയേക്കാൾ ഭംഗി കൂടുതലാണ്.ചിലക്കുന്ന പക്ഷികൾ,കളകളം പാടി ഒഴുകുന്ന അരുവികൾ,ഇളംകാറ്റ് തളിരിലകളെ മെല്ലെ തഴുകി കടന്നു പോയി.വയലിൽ കൃഷി ചെയ്യുന്ന കർഷകർ, കാളവണ്ടികൾ, കുതിര വണ്ടികൾ, വിളവുകൾ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നു. ദൂരെ പച്ചപ്പു വിരിച്ച ഉദ്യാനം, സൂര്യൻ ഉദിച്ചു ആകാശത്തിന് മുകളിലെത്തി. തെളിനീരു പോലെ വെള്ളം ഒഴുകുന്നു. നദിക്കു നല്ല ഒഴുക്ക് ഉണ്ട്. നദി കാണാൻ എന്തൊരു ലാവണ്യമാണ്. ഒരു പച്ചപ്പുള്ള ഗ്രാമം. പടുകൂറ്റൻ തെങ്ങുകളും മരങ്ങളും എല്ലാം കൊണ്ട് നിറഞ്ഞ സുന്ദരമായ ഗ്രാമം. സ്ത്രീകളും പുരുഷൻമാരും പുലർച്ചെ എഴുന്നേറ്റു പാടങ്ങളിലേക്ക് പോകും. കൊയ്ത്തു പാട്ടുകൾ പാടി അവർ അവരുടെ ജോലികൾ ആസ്വദിച്ച് ചെയ്യുന്നു. വൈകുന്നേരം ജോലി എല്ലാം കഴിഞ്ഞ് ശുദ്ധിയായ് വീടുകളിലേക്ക് മടങ്ങുന്നു. കിഴങ്ങു വർഗ്ഗങ്ങളും ഗോതമ്പകളുമൊക്കെ അവരുടെ വിളവുകളാണ്. അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഒന്നിനും ഒരു കുറവുo ഇല്ല. അവർ എല്ലാവരും അവിടെ സന്തോഷത്തോടെ കഴിഞ്ഞു. അങ്ങനെ ഇരിക്കവേ, ഒരു ദിവസം കുറെ ഉയർന്ന ഉദ്യോഗസ്ഥന്മാർ അവിടെ വന്നു സ്ഥലം അളക്കുന്നതു കണ്ടു. അവിടെ ഉള്ള കർഷകർക്ക് ഒന്നും മനസ്സിലാകുന്നില്ല. ഒരു കർഷകൻ ഒരു ഉദ്യോഗസ്ഥനോട് ചെന്ന് ചോദിച്ചു. "എന്താ ഇതൊക്കെ? ".അപ്പോൾ ആ ഉദ്യോഗസ്ഥൻ പറഞ്ഞു"നിങ്ങൾ ആരും ഒന്നും അറിഞ്ഞില്ലേ !ഇതുപോലെ ഉള്ള സ്ഥലങ്ങൾ ഒക്കെ നികത്തി വലിയ നഗരങ്ങൾ ആക്കാൻ പോകുക ആണ്. ഇത് ഗവണ്മെന്റ് ഉത്തരവാണ്" അപ്പോൾ ആ കർഷകൻ ഞെട്ടലോടെ പറഞ്ഞു "ഞങ്ങളെ പോലെയുള്ള പാവപ്പെട്ടവർ എന്തു ചെയ്യും. അപ്പോൾ ഈ പാടങ്ങളൊക്കെ എന്ത് ചെയ്യും? " "ങ് !അതൊക്കെ നികത്തും " "എന്റെ ഈശ്വരാ !നിങ്ങൾ എന്താ ഈ പറയണേ, ഒത്തിരി പാവപ്പെട്ട കർഷകരുടെ കണ്ണീരും വിയർപ്പു തുള്ളികളും ആണ് ഈ കാണുന്നത് ഒക്കെ, ഈ അധ്വാനിച്ചുണ്ടാക്കിയ ഒക്കെ വെട്ടി മുറിച്ചു മാറ്റാൻ ഞങ്ങൾ സമ്മതിക്കില്ല." അപ്പോൾ ആ ഉദ്യോഗസ്ഥൻ പറഞ്ഞു " ഇത് ഗവൺമെന്റ് ഓർഡർ ആണ്. ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾ ഇവിടെ നിന്നും വേറെ എങ്ങോട്ടെങ്കിലും ഒഴിഞ്ഞു പോകണം. " അപ്പോൾ ആ കർഷകൻ സങ്കടത്തോടെ മടങ്ങിച്ചെന്ന് മറ്റുള്ളവരോട് കാര്യം അറിയിച്ചു. അപ്പോൾ മറ്റു കർഷകർ പറഞ്ഞു."എല്ലാം ദൈവനിശ്ചയം
വരുന്നിടത്ത് വെച്ച് കാണാം." പാവപ്പെട്ട അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ ഗ്രാമത്തിൽ പണികൾ ആരംഭിച്ചു. അവിടെയുള്ളവരെല്ലാം സങ്കടത്തോടെ എങ്ങോട്ടെന്നില്ലാതെ മടങ്ങി പോയി. കുറെ നാളുകൾക്കു ശേഷം അവിടെയുള്ള പണികളെല്ലാം
പൂർത്തിയായി. ആ ഗ്രാമത്തിൽ പടുകൂറ്റൻ കെട്ടിടങ്ങളും ഫ്ലാറ്റുകളും ഫാക്ടറികളും കെട്ടിപ്പൊക്കി. പുഴകളും വയലുകളും നികത്തി. അവിടെയൊക്കെ ഫാക്ടറികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഒക്കെ മാലിന്യങ്ങൾ കുന്നു കൂടാൻ തുടങ്ങി. ശുദ്ധജലമൊക്കെ വെറുതെ മലിനമാക്കി കളയാൻ തുടങ്ങി. ഒരു ഇളം തെന്നലിനു പോലും ഒരു മരമില്ല. അങ്ങനെയിരിക്കെ അവിടെ ഒരു വരൾച്ചയും ക്ഷാമവുമുണ്ടായി. ഭക്ഷണത്തിനും വെള്ളത്തിനും ആയി ആളുകൾ നെട്ടോട്ടമോടി. ചിലർ മരിച്ചു വീണു. ആർക്കും എന്ത് ചെയ്യണം എന്ന് അറിയില്ല. ഒരു മഴ പോലുമില്ല. പക്ഷേ ആ നാട്ടിൽ ഒരേ ഒരു കർഷകൻ ഉണ്ടായിരുന്നു. അയാൾ എല്ലാം കരുതി വയ്ക്കുമായിരുന്നു. ജനങ്ങൾ അയാളുടെ അടുക്കലേക്ക് ചെന്ന് ചോദിച്ചു. ഇതിൽ നിന്നും രക്ഷപ്പെടാൻ എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ? അപ്പോൾ ആ കർഷകൻ പറഞ്ഞു " ഇനി എന്ത് ചെയ്യാനാ, നിങ്ങൾ കുഴിച്ച കുഴിയിൽ നിങ്ങൾ തന്നെ വീണു. വെള്ളം ആവശ്യമില്ലാതെ കളയുന്നതിന് ഒരു അതിരില്ലായിരുന്നു. ഞാൻ കുറച്ചു മരത്തൈകൾ തരാം അതൊക്കെ വച്ചുപിടിപ്പിക്കുക. അതൊക്കെ വളരുമ്പോൾ അതൊരു സഹായകമാകും. അങ്ങനെ അവർ മരത്തൈകൾ നട്ടു. കുറച്ചു നാളുകൾക്കു ശേഷം അതൊക്കെ വളർന്നു തുടങ്ങി. ദൈവത്തിൻ്റെ അനുഗ്രഹമാണെന്ന് പറയട്ടെ മഴയും പെയ്തു തുടങ്ങി.അങ്ങനെ ക്ഷാമവും വരൾച്ചയും പൂർണമായി മാറി.ആ ദുരന്ധങ്ങൾക്കൊക്കെ ശേഷം അവർ ഭക്ഷണവും വെള്ളവും സൂക്ഷിച്ചു ഉപയോഗിക്കാനും സംഭരിച്ചു വെക്കാനും പഠിച്ചു. ആ വരൾച്ചയും ക്ഷാമവും അവർക്കൊരു പാടമായിരുന്നു. അങ്ങനെ ഇളം തെന്നലിനോടൊപ്പം ശാന്തമായ ഒരു അന്തരീക്ഷം അവർക്കു തിരിച്ചു കിട്ടി. എല്ലാവരും സന്തോഷത്തോടു കൂടി ജീവിച്ചു. വളരെ അധികം സമാധാനവും ശാന്തപൂർണവുമായ ഒരു ചുറ്റുപാട് നിലനിന്നു. ഈ കഥയിലൂടെ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ സന്ദേശം എന്നതു, ഭക്ഷണവും വെള്ളവും പാഴാക്കരുത്. മരങ്ങളും തോടുകളും നശിപ്പിക്കാൻ പാടില്ല.ഇതൊക്കെ വരുംതലമുറയ്ക്കും ആവശ്യമാണ്. നല്ലൊരു നാളേക്കായി ഇന്നേ കരുതി വെക്കുക.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |