സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/മനസ്തപിക്കുന്ന മാമ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്തപിക്കുന്ന മാമ്പഴം

നക്ഷത്രങ്ങൾ  അവളെ നോക്കി പുഞ്ചിരിക്കുന്നതായി ദിവ്യയ്ക്ക് തോന്നി. അച്ഛന്റെയും അമ്മയുടെയും കൂടെ കാറിൽ യാത്ര ചെയ്യുമ്പോൾ ആ രാത്രിയുടെ ഭംഗി കാറിന്റെ ജനാലയിലൂടെ അവൾ ആസ്വദിക്കുക ആയിരിന്നു.പെട്ടന്നു ആണ് അവൾ അത് ശ്രദ്ധിച്ചത്. ഒരു വൃദ്ധൻ മാവിന് താഴെ കിടന്നു ഉറങ്ങുന്നു. ആ മാവും അയാളും തമ്മിൽ എന്തോ ആത്മബന്ധം ഉള്ളത് പോലെ അവൾക് തോന്നി. രാത്രിയിൽ ഉള്ള യാത്രകളിൽ അവൾ ആ വൃദ്ധനെ വീണ്ടും വീണ്ടും മാവിനടുത്തു  കാണാൻ ഇടയായി. അയാൾക് ആ മാവുമായുള്ള സ്നേഹം അവളുടെ മനസിൽ കൌതുകത്തിന്റെ വിത്തുകൾ പാകി.ഒരു ദിവസം ദിവ്യ അച്ഛന്റെ കൂടെ സ്ചൂളിലെക് പോകുമ്പോൾ മാവിൻ ചുവട്ടിൽ ഇരുന്നാ വൃദ്ധൻ ഭക്ഷണം കഴിക്കുന്നത് കണ്ടു. അയാളുടെ അടുത്ത് അതെ പ്രായത്തിൽ ഉള്ള മറ്റൊരു വൃദ്ധനും ഉണ്ടായിരുന്നു. ഭക്ഷണം മുഴുവൻ കഴിച്ച അദ്ദേഹം വെള്ളം ഒരു തുള്ളി പോലും കുടിക്കാതെ മുഴുവൻ മാവിന് ഒഴിച്ച് കൊടുത്തു. ഈ കാഴ്ച അവളുടെ ഹൃദയത്തിൽ ഒരു അംബ് പോലെ  താണിറങ്ങി. സ്കൂളിൽ ഇരുന്നപോഴെല്ലാം ദിവ്യ ചിന്തിക്കുക ആയിരുന്നു ചിലർ മരങ്ങളെയും ഈ പരിസ്ഥിതിയെയും സംരക്ഷിക്കാം സ്വന്തം ജീവിതകാലം മുഴുവൻ ശ്രെമിക്കുന്നു .എന്നാൽ എന്റെ കുടുംബം ......................... അതി തീവ്രമായ ചിന്തകളിൽ നിന്നു സ്കൂളിലെ മണിനാദം അവളെ ഉണർത്തി. പുസ്തകത്തിന്റെ താളുകൾ മറിക്കുന്നതു  പോലെ ദിവസങ്ങൾ വളരെ വേഗം കടന്നു പോയി.  ഉച്ചയ്ക്ക് പാർകിൽ  കളിച്ചുകൊണ്ടിരുന്ന ദിവ്യയുടെ ശ്രദ്ധ വീണ്ടും എതിർവശത്തെ മാവിൻ ചുവട്ടിലെക്കും ആ വൃദ്ധരിലെക്കും പോയി. അവൾ അങ്ങോട്ടേക്ക് നടന്നടുത്തു.  അവൾ ചോദിച്ചു,” മുത്തശ്ശനു എന്താ ഈ മാവിനോടു ഇത്ര സ്നേഹം ?” കുറച്ച നേരം ആ വൃദ്ധൻ മൌനം പാലിച്ചു. എന്നിട്ട് പറഞ്ഞു ,” ഞാൻ ഒരു പരിസ്ഥിതി സംരക്ഷക പ്രവർത്തകൻ ആയിരുന്നു.  ഞാനും എന്റെ ബ്ഭാര്യയും മകനും കുറെ മരങ്ങളും നിറഞ്ഞ ഒരു സുധര ലോകം ആയിരുന്നു ഞങ്ങളുടേത്. ആ മരങ്ങൾ എല്ലാം എനിക്ക് എന്റെ മക്കളെ പോലെ ആയിരുന്നു.  എന്റെ മകൻ ആണ് ഈ മാവ് കുഞ്ഞിലെ നട്ടത്‌. ബാല്യത്തിൽ അവൻ  പ്രകൃതിയെയും അതിലുള്ള എല്ലാത്തിനെയും ഒരുപാടു സ്നേഹിച്ചിരുന്നു . എന്നാൽ കാലം അവനിലും മാറ്റങ്ങൾ വരുത്തി. വലുതായപ്പോൾ അവൻ മരങ്ങളെ നശിപ്പിക്കുവാൻ  തുടങ്ങി. അതിനെതിരെ ശബ്ധമുയർത്തിയ എന്നെ അവൻ ഈ തെരുവിലേക്ക് വലിച്ചെറിഞ്ഞു. ഈ മാവിൻചോടു മാത്രം ആണ് എനിക്ക് ആശ്രയം ആയത്. എനിക്ക് ആവശ്യമായ ഭക്ഷണം എന്റെ ഈ സുഹൃത്ത് ആണ് എത്തിക്കുന്നത്“. വൃദ്ധൻ പറഞ്ഞതെല്ലാം കേട്ട് കഴിഞ്ഞു ദിവ്യ തിരിഞ്ഞു നടക്കാൻ തുടങ്ങി. പെട്ടന്ന് തൊട്ടടുതിരുന്ന  വൃദ്ധൻ അവളെ വിളിച്ചു . “മോളെ ഈ അനാഥനായി പോയ വൃദ്ധന്റെ മകൻ ആണ് നിന്റെ അച്ഛൻ മാധവൻ. “ ദിവ്യ ഞെട്ടല്ലോടെ തിരിഞ്ഞു നോക്കി. ഇത് സ്വന്തം മുത്തശ്ശനാണെന്ന് വിശ്വസിക്കാൻ അവൾക് ഉടൻ കഴിഞ്ഞില്ല. എന്നാൽ അവരെ കുറിച്ച് ചോദിക്കുംബോഴൊക്കെ  അച്ഛനും  അമ്മയും ഒഴിഞ്ഞു മാറുക ആണ് പതിവ് എന്ന് അവൾ ഓർത്തു.  അവൾ പതിയെ തിരിച്ചറിഞ്ഞു ഇത് തന്റെ മുത്തശൻ ആണെന്ന്. ദിവ്യയുടെ മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ ഉയർന്നു,  മരങ്ങളെ സ്നേഹിചിരുന്ന അച്ഛൻ പിന്നെ എങ്ങനെ മരങ്ങളെ ഇല്ലാതാക്കാൻ തുടങ്ങി . എന്തായിരിക്കാം കാരണം ?. വീട്ടിൽ എത്തിയ ഉടൻ അവൾ അച്ഛന്റെ അടുത്ത് എത്തി തന്റെ ഉള്ളിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾ എല്ലാം ശരവേഗത്തിൽ ചോദിച്ചു. തന്നിൽ ഈ ചോദ്യങ്ങൾ ഉരുത്തിരിയാൻ ഇടയായ സംഭവവും അവൾ അച്ഛനോട് പറഞ്ഞു. മകളുടെ ചോദ്യങ്ങൾ കേട്ട് ഒരു നിമിഷം പരിഭ്രാന്തൻ ആയ മാധവൻ നിറകണ്ണുകളോടെ പറഞ്ഞു. “ ഞാൻ ഈ ലോകത്ത് വളരെ അധികം സ്നേഹിച്ചിരുന്നത് പ്രകൃതിയെയും അച്ഛനെയും അമ്മയെയും ആയിരുന്നു. എന്നാൽ എന്റെ കണ്ണ് മുന്നിൽ വയ്ച്ചാണ് എന്റെ  പ്രിയപ്പെട്ട മരം എന്റെ അമ്മയുടെ മേലേക്ക്  വീഴുകയും എനിക്ക് എന്റെ അമ്മയെ നഷ്ടമാകുകയും ചെയ്തു. അതോടെ കൂടി മരങ്ങളെ വെറുത്തു. പ്രകൃതിയോടു ഉണ്ടായിരുന്ന എന്റെ സ്നേഹം നശിച്ചു. അതോടെ കൂടി ഞാൻ മരങ്ങൾ മുറിച് വിൽക്കാൻ തുടങ്ങി. അത് എന്നെ സമ്പന്നതയിലേക്ക് എത്തിച്ചു. ഒരുപാടു സുഖസൌകര്യങ്ങൾ  എനിക്ക് ഉണ്ടായി. അതെല്ലേം എന്നെ  പ്രകൃതിയെ  ചൂഷണം ചെയ്യാൻ വീണ്ടും വീണ്ടും എന്നെ പ്രേരിപ്പിച്ചു.  അച്ഛൻ അത് തടഞ്ഞു , അത്കൊണ്ട് ഞാൻ അച്ഛനെ ഉപേക്ഷിച്ചു. തന്റെ അച്ഛനോട് എന്ത് പറയണം എന്ന് അറിയാതെ ദിവ്യ ശിശിരകാലത്തെ ഇലകൊഴിഞ്ഞ വൃക്ഷത്തെ പോലെ നിന്നു. വേനലവധി വന്നുടനെ ദിവ്യയുടെ ആഗ്രഹ പ്രകാരം അവർ ഉല്ലാസ യാത്രയ്ക് തയ്യാറായി. അവർ എത്തിയത് വളരെ മനോഹരമായ ഒരു പ്രദേശത്തു ആയിരുന്നു.  നിറയെ മരങ്ങൾ , കിളികളുടെ കൊഞ്ചലുകൾ, ശുദ്ധ വായു, ശാന്തസുന്ദരമായോരിടം . അവിടെ വയ്ച് ദിവ്യ അച്ഛനോട് മരങ്ങളെ കുറിച്ചും മുത്തശ്ശനെ കുറിചും വാതോരാതെ സംസാരിച്ചു. തന്റെ മകളുടെ വാകുകളിൽ നിന്നു തനിക് പറ്റിപോയ തെറ്റ് മനസിലാക്കാൻ മാധവന് കഴിഞ്ഞു. പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കാം എന്നാൽ അവ ചൂഷണ ചെയ്യാൻ പാടില്ല  എന്നും . മുത്തഛനെ തിരികെ കൊണ്ട് വരാൻ ദിവ്യ സന്തോഷത്തോടെ അച്ഛനോടൊപ്പം അവിടെ എത്തി. മാധവൻ തനിക്  പറ്റിയ തെറ്റ്  ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു. മനസ്താപത്തോടെ നിൽക്കുന്ന മകനെ കണ്ടപ്പോൾ വളരെ അധികം സന്തോഷത്തോടെ ആ വൃദ്ധൻ തന്റെ കൈയ്യിൽ ഇരുന്ന മാമ്പഴം അവന്റെ കൈയ്യിൽ കൊടുത്തു . കർതവ്യങ്ങൾ എല്ലാം പൂർത്തിയാക്കിയ ആ വൃദ്ധൻ  മൂകമായ ഭാഷയിൽ  അവരോട് അന്ത്യയാത്ര പറഞ്ഞു.

വിജിതാമോൾ എം വി
9 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ