സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പേടി അല്ല വേണ്ടത് ജാഗ്രതയാണ്..
പേടി അല്ല വേണ്ടത് ജാഗ്രതയാണ്..
മെലിഞ്ഞു വെളുത്ത പെൺകുട്ടി അവൾ സമ. സുപ്രഭാതത്തിൽ സമ ഉറക്കമുണർന്നു. വീട്ടിൽ സമയുടെ കല്യാണ ഒരുക്കത്തിന്റെ തിരക്കിലാണ്. അച്ഛനും അമ്മയും അനുജത്തിയും അടങ്ങിയ കുടുംബം. ചെറുക്കന്റെ വീട്ടിൽ നിന്നും ആൾക്കാർ വരുന്ന തീയതി നിശ്ചയിക്കണം. അച്ഛൻ ഉമ്മറത്ത് അവരെ പ്രതീക്ഷിച്ചിരിക്കുന്നു.പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് അച്ഛൻ പുറത്തേക്കിറങ്ങി. ഒരു വണ്ടിയുടെ പുറകിൽ ആരോഗ്യവകുപ്പിലെ വണ്ടി ഉണ്ടല്ലോ. വണ്ടിയിൽ നിന്ന് വന്ന രണ്ട് ചെറുപ്പക്കാർ മാസ്കും കയ്യുറയും ധരിച്ചാണ് ഉമ്മറത്തേക്ക് വരുന്നത്. സമയുടെ വീടല്ലേ എന്ന് ചോദിച്ചു. സമയുടെ അച്ഛൻ വേവലാതിയോടെ വിവരം തിരക്കുന്നു. അവരിൽ ഒരു ഓഫീസർ പറയുന്നു സമ വിദേശത്തുനിന്ന് വന്നതല്ലേ. അച്ഛൻ അതെ ഇന്നലെ വന്നതേയുള്ളൂ എന്നു പറയുന്നു. ഓഫീസർ പറഞ്ഞു ചൈനയിൽ വുഹാൻ എന്ന സ്ഥലത്ത് ലോകമെങ്ങും ഭീതിപടർത്തിയ കൊറോണ എന്ന covid 19 എന്ന വൈറസ് പടർന്നു പിടിച്ചിട്ടുണ്ട്. അതിനാൽ സർക്കാരിന്റെ അതീവജാഗ്രത പ്രകാരം വിദേശത്തുനിന്ന് വന്ന എല്ലാവരെയും 20 ദിവസം നിരീക്ഷണത്തിൽ ഇരുത്തണം ആ കൂട്ടത്തിൽ സമയെയും നിരീക്ഷണത്തിൽ വിടാൻ ഞങ്ങൾ നിർബന്ധരാണ് ഇത് കേട്ട് കൂടിനിന്നവർ പരിഭ്രാന്തരായി. പേടിക്കണ്ട ഓഫീസർ പറഞ്ഞു. പേടിക്കണ്ട ജാഗ്രതയാണ് വേണ്ടത് രോഗ ലക്ഷണത്തെ പറ്റിയും ജാഗ്രത പാലിക്കേണ്ടതിനെ പറ്റിയും ഓഫീസർ പറഞ്ഞു. വായുവിലൂടെ പകരുന്ന രോഗം അല്ല സാമൂഹികവും ശാരീരികവുമായ ഇടപെടലുകളിലൂടെ ഒരു വ്യക്തിയിൽ നിന്നും മറ്റു വ്യക്തികളിലേക്ക് അതിവേഗം പടർന്നുപിടിക്കുന്നു അതിനാൽ മാസ്കും കൈയുറകളും ഉപയോഗിക്കണം കൈകൾ 20 സെക്കൻഡ് വിട്ട് സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകണം അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ വൈറസ് ശ്വാസകോശത്തെ ബാധിക്കുകയും അതുമൂലം ചുമ തൊണ്ടവേദന പനി വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണിച്ചാൽ കോവിഡ് 19 എന്ന് സ്ഥിരീകരിക്കാം ചുറ്റുപാടുമുള്ള വരെ നോക്കി ഓഫീസർ പറയുന്നു. നിങ്ങൾ ഓരോരുത്തരും അതീവ ശുചിത്വത്തോടെ നിങ്ങൾ സ്വയം നിരീക്ഷണത്തിൽ കഴിയണം. ശരീരം മുഴുവൻ ആവരണം ചെയ്ത് ഡ്രസ് ധരിച്ച് രണ്ടു വ്യക്തികൾ ആംബുലൻസിൽ കയറുന്നു ചുറ്റും നിന്നവർ പരിഭ്രാന്തിയോടെ നോക്കുന്നു സമ ഭയന്നില്ല അവൾ ധൈര്യപൂർവ്വം നീങ്ങി അവളുടെ മനസ്സിൽ എന്നിൽ നിന്നും ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് നാടിനെ രക്ഷിക്കണം എന്ന് നിശ്ചയിച്ചതോടെ അവൾ വണ്ടിയിൽ കയറി. ഏകാന്തതയുടെ 20 ദിവസത്തെ ഐസൊലേഷൻ അവൾ പൂർത്തീകരിച്ചു സമ യുടെ റിസൾട്ട് വന്നു കോവിഡ് 19 അവൾക്ക് നെഗറ്റീവ് ആണ് സമയെ പോലെ ധൈര്യപൂർവ്വം കോവിഡിന് എതിരെ മുന്നേറുക. പേടിവേണ്ട ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |