സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടപ്പെട്ട സ്നേഹം

ജീവിതം എന്ന യാത്രിയിലാണ് നാം ഓരോർത്തരും ഇന്ന് സഞ്ചരിക്കുന്നത്. ഇന്നോ,ഇന്നലെയോ,അതോ നാളെയോ എന്നറിയാതെ എന്റെ യാത്ര നീങ്ങുകയാണ്. തനിക്ക് വേണ്ട ഭക്ഷണത്തിനായി നീന്തികേറുന്ന ഒരു മൽസ്യത്തെപോലെ അതല്ലെങ്കിൽ സ്വന്തം കുഞ്ഞുങ്ങൾക്കായി പാറിപ്പറക്കുന്ന ഒരു പക്ഷിയെപോലെ;അതേ,യാഥാർത്ഥ്യമെന്ന് നാം വിചാരിക്കുന്ന ഈ ജീവിതമെന്ന വിളക്ക് എനിക്കുമുന്നിൽ അണയുന്നില്ല.ആ വിളക്ക് ശോഭിക്കുകയാണ്.അതിന്റെ പ്രകാശം ചൈതന്യമറ്റ് പോകാതിരിക്കാൻ ഏതോ ഒരു ശക്തി കടന്ന് പിടിക്കുന്നുണ്ട്.ആ പ്രകാശം വേറെയാരുമല്ല നമ്മുടെ അമ്മ തന്നെ. അമ്മയെന്നത് കേവലം വാക്കാൽ തീരുന്ന രണ്ടക്ഷരമായിരിക്കാം.പക്ഷേ ആ രണ്ടക്ഷരത്തിന് പിറകിൽ ഒരു യാഥാർത്ഥ്യമായ സത്യമുണ്ട്.നെടൂവീർപ്പടങ്ങുന്ന ജീവിതത്തിൽ എങ്ങോട്ട് പോകണമെന്നറിയാതെ തന്റെ മക്കൾക്കായി ജീവിതം മാറ്റിവയ്ക്കുന്ന നിലയ്ക്കാത്ത വിളക്കാണ് ഏതൊരു അമ്മയും. സ്നേഹത്തിന്റെയും സഹനത്തന്റയും കഥ പറയുമ്പോൾ ആ കഥയിലെ മിന്നിതിളങ്ങുന്ന നക്ഷത്രമായി മാറുകയാണ് അമ്മ എന്ന സത്യം. എന്നാൽ ഇന്ന് മനുഷ്യൻ മനുഷ്യനോട് തന്നെ അനീതി കാണിക്കുകയാണ്.തന്റെ സന്തോഷളെല്ലാം മാറ്റിവച്ച് ഈറനണിയിക്കുന്ന കണ്ണുകളെ ഈ മനുഷ്യരാഷിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുത്താതെ തന്റെ സങ്കടങ്ങൾ തന്റേത് മാത്രമാക്കി ഉരുകിയെരിയുന്ന മനസ്സിൽ മക്കളോടുള്ള സ്നേഹത്തിന്റെയും നാളെയോടുള്ള പ്രതീക്ഷിയിലുമായി നമ്മെ പോറ്റിവളർത്തിയ ആ സ്നേഹ സ്പർശത്തെ വെറുമൊരു ചലനമില്ലാത്തെ വസ്ഥുവിനെ വലിച്ചെറിയുന്നത് പോലെ ഓരോ മക്കളും ഇന്ന് വൃദ്ധസദനങ്ങളിലേക്ക് വലിച്ചെറിയുകയാണ്. ഓർക്കുക, ഇന്ന് ഇന്ന് എന്ന് പറഞ്ഞു ജീവിക്കുമ്പോൾ നാളെയിൽ നാം എത്തിച്ചേരും. ആ നാളെയിൽ നമ്മുടെ ജീവിതത്തിന്റെ വിളക്ക് കെടുത്താതെ സൂക്ഷിച്ച ആ യാഥാർത്ഥ്യത്തെ കണ്ണീർ വാർപ്പിക്കരുത് ഏതൊരു വ്യക്തിയും തിരിച്ചറിയേണ്ട സത്യം സമാധാനത്തിന്റെയും പ്രകാശത്തിന്റെയും നിറദീപമായി മനുഷ്യരാഷിക്ക് ദൈവം നൽകിയ അനുഗ്രഹമാണ് നമ്മുടെ അമ്മ. എന്റെ കണ്ണുകൾ നിറയുന്നുണ്ടോ...അതോ എന്റെ ഹൃദയം പിടയുന്നുണ്ടോ.....അറിയില്ല. മനുഷ്യമനസ്സുകൾ അമ്മയോട് കാണിക്കുന്ന അസ്സഹനീയമായ കാഴ്ചകൾ നമ്മെ ഓരോർത്തരെയും നൊമ്പരപ്പിക്കുന്നതാണ്. മാറൂ.......... കൂട്ടുകാരെ; അമ്മയെന്ന വിളക്കിനെ ചേർത്ത് പിടിക്കൂ.... നല്ലൊരു നാളെയ്ക്കായി നമുക്ക് കൈകൾകോർക്കാം....

ബിസ്മിത
9 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം