സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കോറോണ എന്ന സ്നേഹ സ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ എന്ന സ്നേഹ സ്പർശം

ജോലികളുടെയും തിരക്കുകളുടെയും ഇടയിൽ നമുക്ക് ഒരിക്കലും വീട്ടിലുളളവരുടെ കാര്യങ്ങളോ അല്ലെങ്കിൽ പ്രകൃതിയുടെ സൗന്ദര്യമോ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ lockdown കാലത്ത് നമുക്ക് അതെല്ലാം സാധിക്കുന്നു. വീടിന്റെ മുറ്റത്ത് ഇറങ്ങികൂടെങ്കിലും വരാന്തയിൽ നിന്ന് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ നമുക്ക് സാധിക്കും. കൂട്ടിലടച്ചകിളിയെപ്പോലെയാണെങ്കിലും ഈ lockdown നമുക്ക് വളരെയധികം സന്തോഷം നൽകുന്നു. നമ്മുടെ കഴിവുകളെ പുറത്തെടുക്കാൻ കിട്ടുന്ന അവസരമാണിത്. ഈ സമയം നമുക്ക് പുസ്തകങ്ങൾ വായിക്കാൻ കൂടിയള്ളതാണ്. വീട്ടുകാരോടൊത്ത് കുറച്ചു ദിവസങ്ങൾ സന്തോഷത്തോടെ കഴിയാൻ കിട്ടുന്നത് തന്നെ ഒരു ഭാഗ്യമാണ്. തിരക്കുകൾ ഒഴിഞ്ഞ് അവർ വീടുകളിൽ വന്നു ചേരുമ്പോൾ തന്നെ നേരം വൈകുമായിരുന്നു,എന്നാൽ ഇന്ന് തിരക്കുകൾ ഒഴിഞ്ഞ് വീടുകളിൽ ഇരിക്കുകയാണ്. ഈ അവസരത്തെ നമ്മൾ കുടുംബത്തോടൊത്ത് രസിക്കുകയാണ് ചെയ്യേണ്ടത്. ഈ സന്തോഷത്തിനിടയിൽ നമ്മൾ കോറോണ ബാധിച്ച രോഗികളെയോർത്ത് പ്രാർത്ഥിക്കണം. കോറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു വഴി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,ശരീരം വൃത്തിയാക്കി സൂക്ഷിക്കുക, ഒരു വ്യാജ വാർത്തകളെയും ചെവികൊള്ളാതിരിക്കുക,ഇതെല്ലാമാണ് നാം ചെയ്യേണ്ടത് . ഈ മഹാമാരി വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നും നാം മനസ്സിലാക്കണം.നമ്മുടെ സംസ്ഥാനത്തിന് ആശ്വാസമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങൾ വളരെയധികം കഷ്ടപ്പെടുകയാണ്. നമുക്ക് ബന്ധുക്കളുടെ വീട്ടിൽ പോകാൻ പോലും സാധിക്കുന്നില്ല, എന്നാൽ അവരെ ഇടയ്ക്ക് വിളിച്ച് സംസാരിക്കയെങ്കിലും ചെയ്യണം. മനുഷ്യർക്ക് ഒന്നിനോടും വിലയില്ലാതായി തുടങ്ങിയിരിക്കുകയാണ്. അതിനാൽ തന്നെ ദൈവത്തിന്റെ പരീക്ഷണമാണ് കോറോണ വൈസ്. ഓരോ ദിവസം കഴിയുന്തോറും നമുക്കിടയിൽ ഭീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോറോണ വൈറസ് ഇതുവരെ ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ പൊലിഞ്ഞു കഴിഞ്ഞു.ഈ സമയം നമുക്ക് അച്ഛനോടൊത്ത് കഥകൾ പറഞ്ഞും, സംസാരിച്ചും, അമ്മയെ സഹായിച്ചും, സഹോദരങ്ങളോടൊത്ത് ചിരിച്ചും രസിച്ചും, ഈ കോറോണ കാലം നമുക്ക് സുന്ദരമാക്കാം.... അങ്ങനെ വീട്ടിലിരുന് കൊണ്ട് കോറോണയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം..... നന്ദി

ഫാത്തിമ അഫ്ന
9 ഡി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം