സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന പ്രതിസന്ധി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന പ്രതിസന്ധി

ഇന്ന് നമ്മുടെ സമൂഹം കടന്നു പോകുന്നത് വലിയൊരു പ്രതിസന്ധിയിലൂടെ ആണ്.കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ നാശം വിതച്ചിരിക്കുകയാണ്.ഇതിന്റെ മറ്റൊരു പേരാണ് കോവിഡ് 19. ചൈന എന്ന രാജ്യത്താണ് ഇതിന്റെ ഉത്ഭവം. ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് കാരണം പല രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു.മൂന്നാഴ്ച്ച കാലമാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇത് മൂലം നിത്യേനയുള്ള വരുമാന മാർഗം ജീവിക്കുന്നവരാണ് കൂടുതൽ കഷ്ടത അനുഭവിക്കുന്നത്. ഈ രോഗം നമുക്ക് പകരാതെ ഇരിക്കാൻ ആദ്യം നാം ആളുകളിൽ നിന്ന് അകലം പാലിക്കണം.കൈകൾ രണ്ടും 20 സെക്കന്റ് നേരം സോപ്പ് കൊണ്ടോ സാനിറ്റൈസർ കൊണ്ടോ കഴുകുക.കണ്ണിലോ മൂക്കിലോ കൈ വെക്കാതിരിക്കുക.പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കുക.സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.എങ്കിൽ രോഗത്തിൽ നിന്നും പരമാവധി നമ്മൾ സുരക്ഷിതർ ആയിരിക്കും. ഇതിനോടകം കേരളത്തിൽ 250 ൽ പരം കോവിഡ് ബാധിതർ രോഗ വിമുക്തർ ആയി എന്നത് നമുക്ക് ആശ്വാസം പകരുന്നു. ഈ ഒഴിവു കാലം ആഹ്ലാദകരമായി കൊണ്ട് മുന്നേറാം.കോവിഡിന് എതിരെ സാമൂഹിക അകലം പാലിക്കു.സുരക്ഷിതരാകൂ.

ഹന്ന ഫാത്തിയ
3 എ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം