സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു മഹാമാരി


ഭയം പരക്കുന്നു  ഭീതിയിലാകുന്നു 
ഭീകരനാ കൊറോണ എന്നൊരു വിനാശകാരൻ 
രോഗമാകെ പടരുന്ന വേളയിൽ 
ലോകമാകെ വിറകൊള്ളുന്നുമിപ്പോൾ
പ്രാണനുവേണ്ടി കേഴുന്നു മനുഷ്യരെല്ലാം 
മർത്യരെ ഒന്നൊന്നായോർമിപ്പൻ
വന്ന മഹാമാരിയോ 
പേമാരി വന്ന നാളിൽ പ്രളയം താണ്ഡവമാടി 
ജാതി ഏതുമില്ല മതമൊന്നുമില്ല
പ്രാണനായ് കേണു മർത്യരെല്ലാം 
മത വെറികൾ മാഞ്ഞു മനസ്സിൽ
ജീവൻ മാത്രം മതിയെന്നായ് 
പ്രെളയം കഴിഞ്ഞുപലതും മറന്നു 
വീണ്ടും മുളപൊട്ടി ജാതി മത ചിന്തകൾ 
ഒടുവിൽ കാലന്റെ വിളിയായ് എത്തി നിപ്പ 
പാടം  പഠിക്കാത്ത പകയുള്ള മനസുകൾ 
പകപോക്കലെക്കെമറന്നു ഒന്നായ് മർത്യർ 
കാലമേറെ കഴിഞ്ഞില്ല
 മറന്നു മനസിലെ നന്മകൾ
 മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം 
ജാതിയായ് മതമായ് ഞാനായ് നിയായ് 
പകയുള്ള മനമുള്ള മർത്യർ 
വീണ്ടുമോർമിപ്പാൻ വന്നൊരു സൂചകമോയീ 
കൊറോണയെന്ന മഹാമാരി 
പാഠം പഠിക്കാത്ത മർത്യന്റെ
ചിന്തകൾ പാകപ്പെടുത്താനടയാളമായ് 
ജീവനുവേണ്ടി അലറുന്നു കരയുന്നു 
ലോകമാകെ മർത്യരെല്ലാം 
പ്രാണനായ് കേഴുന്ന ഒറ്റപ്പെടലിൽ 
എല്ലാരും ഒന്നായ് വാഴ്ത്തുകൾ മാത്രം 
വീണ്ടും ഒന്നായ് മർത്യരെല്ലാം 

ഷെഹ്ന
3 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത