സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഓർമ്മ ചെപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മച്ചെപ്പ്

എന്റെ പ്രിയപ്പെട്ട ടീച്ചറിനും കൂട്ടുകാർക്കും. നമുക്ക് വേനലവധിക്കാലം എക്കാലത്തെയും പോലെ അല്ലല്ലോ? അതിനുള്ള കാരണം നിങ്ങൾക്കറിയാമല്ലോ. ടിവി കണ്ടും കാർട്ടൂൺ കണ്ടും മടുത്തു. എന്നാൽ ബന്ധുക്കളുടെ വീട്ടിലും പോകാൻ പറ്റാത്ത അവസ്ഥയുമാണ്. അതിനാൽ ഞങ്ങൾ ഉമ്മയുടെ കണ്ണുവെട്ടിച്ച് മുറ്റത്തേക്കിറങ്ങി യാലോ? അസഹ്യമായ ചൂടും വെയിലും. സാരമില്ല എന്ന് കരുതി ഞാനും അനിയനും സാറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോൾ അതാ ഉമ്മ വരുന്നു കയ്യിൽ ഒരു വടിയും കൊണ്ട്. ഹും പൊയ്ക്കോ വീടിനകത്തേക്ക് പിന്നെ കയറുന്നതിനു മുൻപ് കൈയും മുഖവും സോപ്പിട്ടു നന്നായി കഴുകണം കേട്ടല്ലോ? വീണ്ടും ഞങ്ങൾ വീടെന്ന" ജയിലിനുള്ളിൽ" ആയി. അങ്ങനെ ഞാനോർത്തു. എന്റെ സ്കൂളിനെയും ടീച്ചറെയും, കൂട്ടുകാരികളെയും. ഞങ്ങൾ ഓടിനടന്ന ഗ്രൗണ്ടും അവിടത്തെ തണൽമരങ്ങളും. കളിയും ചിരിയും സന്തോഷകരമായ നിമിഷങ്ങളും. " ഒരു പൂമ്പാറ്റയെ പോലെ" പാറിനടന്ന നാമെല്ലാവരും വീടെന്ന ജയിലിൽ പെട്ടു ഇതിനു കാരണക്കാരനായ കൊറോണാ വൈറസിനെ ഇല്ലാതാക്കാൻ നമുക്ക് പ്രാർത്ഥിക്കാ

ഫിദാ നസ്റിൻ
3 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം