സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഒരു സൂക്ഷ്മാണുവിൻ താണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു സൂക്ഷ്മാണുവിൻ താണ്ഡവം



കണ്ണില്ല! കാണുവാനൊട്ടുമേ കഴിവില്ല
കൈകൾ എനിക്കില്ല ഭാഷകൾ അറിയില്ല
എങ്കിലും മർത്യാ നീ എന്തെ ഭയക്കുന്നു
ഇത്തിരിയില്ലാത്തൊരണുവാകും എന്നെ നീ
വുഹാനിൻ മടിയിൽ പിറന്നവൻ ഞാൻ, ഇന്ന്
ആടിത്തിമിർപ്പൂ ഈ ലോകമാകെയും
മർത്യന്റെ ജീവൻ ഏറെ പ്രിയമിന്ന്
മറുത്തൊന്നും പറയാതെ കാലനും കൂട്ടിന്ന്
നിശ്ചലം നീ ഇന്ന് , നിർഭയം ഞാൻ ഇന്ന്
നിർത്തിച്ചവിട്ടുവാനാവില്ലെനിക്കിത്
നീരാളിയല്ല ഞാൻ നീരാവിയാക്കിടും
നീതിയില്ലാത്തൊരീ പീഠങ്ങളെയൊക്കെയും
ചൊല്ലുവാനുണ്ടിന്ന് പലകാര്യം കേട്ടിടു
ഭൂമി തൻ അശ്രുവിൽ കുതിർന്നൊരീ വാക്കുകൾ
പണ്ടിവിടുണ്ടായിരുന്നോരവനി
മാലിന്യമില്ല വിഷ ഹൃദയങ്ങളില്ല
ആ കാലമൊക്കെയും പൊയ്‌പോയി നാശമായ്
നിന്റെ ദുഷിച്ചൊരീ ചെയ്തികൾ മൂലമേ
തിന്മ വെടിഞ്ഞിടു സ്നേഹം പരത്തിടു
ഭൂമിയെ മമതയോടൂട്ടിടു മാനവാ
എങ്കിൽ ഞാൻ പോയിടാം എത്രയും വേഗമേ
അതല്ലെങ്കിലീ യുദ്ധം നിർത്തില്ല ഞാനുമേ

സനൂഫ
6 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത