സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഒരു പാഠം കൂടി...

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പാഠം കൂടി...


കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമി കീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമരാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടി കൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതി കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടാൻ
മുൻ പന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
കേറി വരാതവനെ തടഞ്ഞിടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണാ നീയിത്രയും ഭീകരനോ
ആണവ ആയുധ കോപ്പുകൾ പോലും നിൻ
ആനന്ദനൃത്തത്തിൽ കളിപ്പാവയോ
സങ്കടമുണ്ടു മനസകമെല്ലാമേ
പാവമാം മനുജരെ ഓർത്തിടുമ്പോൾ
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ ?
നിസാരനായ കൃമികടത്തെ കാണാത്ത
നിന്റെ നിസാരത ഓർക്കുക നീ !

ഫർഹാന
8 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത