സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/എന്റെ വീട് സുരക്ഷിതം
എന്റെ വീട് സുരക്ഷിതം
വലിയ തിരക്കായിരുന്നു റോഡിൽ അപ്പുവും ചിന്നുവും മിഠായി വാങ്ങാൻ കടയിലെത്തി . പെട്ടെന്നാണ് അത് കേട്ടത്. " എല്ലാവരും വീടുകളിലേക്ക് മടങ്ങി പോവുക. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുക വീടുകളിൽ സുരക്ഷിതരായി ഇരിക്കുക. " .........അപ്പു തിരിഞ്ഞു നോക്കി ഒരു ജീപ്പിൽ കുറച്ചു പോലീസുകാർ വിളിച്ചു പറഞ്ഞു കൊണ്ട് പോകുന്നു. അവൻ ചിന്നുവിനെയും വിളിച്ചു കൊണ്ട് വേഗത്തിൽ ഓടി ....വീട്ടിലെത്തി അമ്മയോട് ചോദിച്ചു "അമ്മേ നമുക്കും കൊറോണ വൈറസ് പിടിപെടുമോ? ". അമ്മ പറഞ്ഞു "ഇല്ല കുട്ടികളേ , പുറത്തിറങ്ങാതെ ശുചിത്വം പാലിച്ചും കൈകൾ എപ്പോഴും കഴുകിയും ഇരുന്നാൽ നമുക്ക് ഒരു അസുഖവും വരില്ല. " അപ്പുവും ചിന്നുവും ഓടി പോയി കൈകൾ നന്നായി സോപ്പുപയോഗിച്ചു കഴുകി. അപ്പു ചിന്നുവിനോട് പറഞ്ഞു " ചിന്നു ഇനി നമ്മൾ പേടിക്കേണ്ട, സുരക്ഷിതരായി നമുക്ക് വീട്ടിലിരിക്കാം.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |