സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പ്രധാനം

ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. നമ്മൾ എല്ലായ്പ്പോഴും ശുചിത്വം പാലിക്കണം. നാം പരിസരവും നമ്മുടെ വീടും നമ്മുടെ ശരീരവും എല്ലായ്പ്പോഴും ശുചിത്വമായിരിക്കാൻ ശ്രദ്ധിക്കണം. ശുചിത്വം ഒരു സംസ്കാരമാണെന്ന് പൂർവീകർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ നാം ദിവസത്തിൽ രണ്ട് പ്രാവശ്യം കുളിക്കുകയും പല്ല് തേയ്ക്കുകയും ചെയ്യണമെന്ന് നമ്മുടെ പൂർവികർ നമ്മെ ഓർമപ്പെടുത്തുന്നത്. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മലയാളികൾ പ്രത്യേകിച്ചും വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ മുന്നിലാണെന്ന് നമുക്കറിയാം. വ്യക്തി ശുചിത്വമുള്ളതുകൊണ്ടാണല്ലോ നമ്മൾ മലയാളികൾ ഒരു പരിധി വരെ പകർച്ചവ്യാധികളിൽ നിന്നും രക്ഷപ്പെട്ടു നിൽക്കുന്നത്. ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികളിൽ നിന്നും നമുക്ക് രക്ഷ നേടണമെങ്കിൽ പൊതു സ്ഥലങ്ങളും ഗ്രാമവും നഗരവുമെല്ലാം വ്യത്യാസമില്ലാതെ നാം വൃത്തിയായി സൂക്ഷിക്കണം.നമ്മുടെ കൂട്ടുത്തരവാദിത്വമാണ് ശുചിത്വത്തോടു കൂടിയുള്ള ഒരു സമൂഹം. അയൽക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നത് നമുക്ക് ഉപേക്ഷിക്കാം. ശുചിത്വമുള്ളവരുടെ ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യവും മെച്ചമുള്ളതായിരിക്കും. എല്ലാ തരത്തിലുമുള്ള ശുചിത്വം കാത്ത് സൂക്ഷിക്കേണ്ടത് ഒരോ പൗരന്റെയും കടമയാണ്.

അന്നാ ബെഞ്ചമിൻ
6A സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം