സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അവധിക്കാലം
പതിവിലും നേരത്തെ വിരുന്നെത്തിയ അവധിക്കാലത്ത് ലോക്ക് ആയി പോയ വിഭാഗമാണ് കുട്ടികളും മുതിർന്നവരും. പരീക്ഷ ഇല്ലെങ്കിലും കൊറോണാ കാരണം പുറത്തിറങ്ങി ഉള്ള കളികളും, സമ്മർ ക്ലാസുകളും നഷ്ടമായ സങ്കടത്തിലാണ് വിദ്യാർത്ഥികളെ വരും. അവിചാരിതമായി കിട്ടിയ അവധി കാലം എങ്ങനെ ചെലവഴിക്കും എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. സാധാരണ അവധിക്കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു കൊറോണ അവധിക്കാലമായതിനാൽ തന്നെ എല്ലാവരും ആശങ്കയിലാണ്. കുട്ടികൾക്കും ലോക ഡൗൺ കാലം. കൂട്ടംകൂടി കളിച്ചു നടന്ന കുട്ടികൾ പെട്ടെന്ന് കൂട്ടിലടച്ച കിളികളായി ജീവിക്കും മൊബൈൽ ഫോണിനും മുന്നിലായി. വീട്ടിലെ ഈ അവധിക്കാലം വളരെ ബോറായി. എന്നാൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ആയിരിക്കാം. കൊറോണ നമ്മെ ധാരാളം കാര്യങ്ങൾ പഠിപ്പിച്ചു. ഒരു മതവും വിദ്യാഭ്യാസവും പഠിപ്പിക്കാത്തത്. 

• വെടിക്കെട്ടും ശബ്ദകോലാഹലം ഇല്ലാതെ ഉത്സവങ്ങളും പെരുന്നാളും നടത്താമെന്ന്. • ക്ഷേത്രങ്ങളിലും പള്ളികളിലും പോകാതെ ദൈവത്തോട് പ്രാർത്ഥിക്കാം എന്ന്. • കൺവെൻഷൻ സെന്റർ ഇല്ലാതെ വീട്ടുമുറ്റത്തും കല്യാണം നടത്താമെന്ന്. • ഹോട്ടൽ ഭക്ഷണത്തേക്കാൾ രുചികരം വീട്ടിലെ ഭക്ഷണം ആണെന്ന്. • മനുഷ്യ ജീവിതം ഒരു നിമിഷം കൊണ്ടും മാറിമറിയും എന്ന്.

 എല്ലാ രാജ്യങ്ങളും കൈകോർത്ത അതിജീവനത്തിലേക്ക് മടങ്ങി വരും എന്നുള്ള പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം. 

ഷാനോൻ. എസ്
5C സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം