സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| 13006-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13006 |
| യൂണിറ്റ് നമ്പർ | LK/2018/13006 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ലീഡർ | അൻസിയ ബിനീഷ് |
| ഡെപ്യൂട്ടി ലീഡർ | മിക്ക മോണിക്ക ഷോബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിഡിയ ആശ അനന്ദൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെറി ജോസ് |
| അവസാനം തിരുത്തിയത് | |
| 28-05-2026 | Stteresasaihss |
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
25-6-25 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. രജിസ്റ്റർ ചെയ്ത 54 വിദ്യാർത്ഥികളിൽ, 53 പേർ പങ്കെടുത്തു. കൈറ്റ് മെൻറ്റർമാരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ ലിഡിയ ആശ അനന്ദൻ പരീക്ഷ ഇന്വിജിലേറ്റ് ചെയ്തു.
ഫ്രീഡം ഇൻ സോഫ്റ്റ്വെയർ ദിനാഘോഷം2025
സെൻറ് തെരേസാസ് എ ഐ എച്ച് എസ് എസിൽ ഫ്രീഡം ഇൻ സോഫ്റ്റ്വെയർ ദിനം ആചരിച്ചു ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. എട്ട് സി ക്ലാസിലെ നിക്കാ മോണിക്ക ഷോബി ഈ ദിനത്തിൻറെ പ്രാധാന്യത്തെ ഉണർത്തുന്ന പ്രസംഗം നടത്തി. അതോടൊപ്പം പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
ഈ മത്സരത്തിൽ 10 Cയില്ലേ തഹാനി സൈനബും ,10 ബിയിലെ ഋഷിക എം യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിഷയത്തെക്കുറിച്ചുള്ള ക്വിസ് മത്സരത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായി. വിജയികളെ അനുമോദിക്കുകയും അവർക്കുള്ള സമ്മാനങ്ങളും നൽകുകയുണ്ടായി ഈ ദിനത്തിൻറെ പ്രാധാന്യം കണ്ടുകൊണ്ട് വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ എടുത്തു
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (ഫെയ്സ് I)
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (ഫെയ്സ് I)
2025 -28 ബാച്ച് വിദ്യാർഥികൾക്കായി 15 /05/2026 സെൻറ് തെരേസാസ് എച്ച്എസ്എസ് കണ്ണൂരിൽ വിജയകരമായി സംഘടിപ്പിച്ചു.
ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി മാന്വൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവർ പ്രചോദനപരമായ സന്ദേശം നൽകി. തുടർന്ന് ബിനു ജോൺ എന്ന കൈറ്റ് മാസ്റ്റർ മീഡിയ ട്രെയിനിംഗ് പ്രാധാന്യവും അത് വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവ്, സാങ്കേതിക അറിവ് എന്നിവ വർദ്ധിപ്പിക്കുന്നതിൽ എങ്ങനെ സഹായകരമാണെന്ന് വിശദീകരിച്ചു.
പരിശീലന ക്ലാസിന് നേതൃത്വം നൽകിയത് ആശ്രിത എംകെ ടീച്ചറായിരുന്നു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ക്യാമറ കൈകാര്യം ചെയ്യൽ എന്നിവിടെ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. കൂടാതെ പ്രമോഷണൽ വീഡിയോകൾ എങ്ങനെ തയ്യാറാക്കാം എന്നതിലും പരിശീലനം നൽകി. kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് മീഡിയ ഫയലുകൾ റിപ്പോർട്ട് ചെയ്യൽ, ടൈംലൈനിൽ ക്രമീകരിക്കൽ, വീഡിയോ ട്രിം ചെയ്യൽ, ട്രാൻസിഷൻ, ടൈറ്റിൽ, ഇഫക്ടുകൾ ചേർക്കൽ, ഓഡിയോ ക്രമീകരിക്കൽ, ഫൈനൽ വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നിവയും വിദ്യാർഥികൾ അഭ്യസിച്ചു.
പ്രായോഗിക പരിശീലനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത ആശയങ്ങളെ അടിസ്ഥാനമാക്കി സ്വന്തം രീതിയിൽ റീലുകൾ തയ്യാറാക്കി. സൃഷടിപരമായ ചിന്തകളും പുതിയ ആശയങ്ങളും ഉൾപ്പെടുത്തി ഓരോ ഗ്രൂപ്പും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും മികച്ച രീതിയിൽ വീഡിയോ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു.
കൂടാതെ സ്കൂൾ സ്പോർട്സ് ഭാഗമായുള്ള ഒരു പ്രമോഷണൽ വീഡിയോയും kdenlive ഉപയോഗിച്ച് നിർമ്മിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനുപമ, നവനി എന്നിവരോടൊപ്പം സ്കൂൾ അധ്യാപികയായ ഷെറി ടീച്ചറും കുട്ടികൾക്ക് പൂർണ്ണ പിന്തുണ നൽകി.
ഈ മീഡിയ പരിശീലന ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മീഡിയ രംഗത്തെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും നൽകിക്കൊണ്ട് വളരെ പ്രയോജനകരമായ ഒരു അനുഭവമായി മാറി. പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും സൃഷ്ടിപരമായ കഴിവുകൾ വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ പരിശീലനം സഹായകമായി. ഭാവിയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെയും കഴിവോടെയും ഡിജിറ്റൽ ലോകത്തെ സമീപിക്കാൻ ഈ ക്യാമ്പിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കി.