സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഗോൾ 2026
ഗോൾ ചിത്രങ്ങൾ
സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കണ്ണൂർ -
"WORLD CUP 2026-1 MILLION THOOFAN GOALS!"
ജൂൺ 18, ബുധനാഴ്ച രാവിലെ 11:30-ക്ക് സ്കൂൾ ഗ്രൗണ്ട് ഒരു മിനി ലോകപ്പ് വേദിയായി മാറി. "ONE WORLD, ONE GAME, ONE DREAM" എന്ന മുദ്രാവാക്യം ഉയർത്തി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച "WORLD CUP 2026-1 MILLION THOOFAN GOALS!" എന്ന ഫുട്ബോൾ ആഘോഷം കേവലം ഒരു കായിക പരിപാടി മാത്രമായിരുന്നില്ല, അത് ഐക്യത്തിന്റെയും സ്വപ്നങ്ങളുടെയും പ്രതീകമായിരുന്നു
വിദ്യാർത്ഥികൾ ഓരോരുത്തരും തങ്ങളുടെ ഇഷ്ടപ്പെട്ട ഫുട്ബോൾ ടീമിൻ്റെ ജേഴ്സി അണിഞ്ഞെത്തി. നീല,വെള്ള ,മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ ഗ്രൗണ്ടിന് മുഴുവൻ ഒരു ഉത്സവ പ്രതീതി നൽകി. അതിനൊപ്പം തങ്ങളുടെ പ്രിയ രാജ്യത്തിന്റെ പതാകകൾ കൈയ്യിലേന്തി അവർ അണിനിരന്നപ്പോൾ TEAM SPIRIT, RESPECT, DETERMINATION, EXCELLENCE, VICTORY എന്നീ മൂല്യങ്ങൾ ഓരോ പതാകയിലും തെളിഞ്ഞു കണ്ടു.LET'S CHEER • LET'S SUPPORT • LET'S CELEBRATE - The beautiful game എന്ന സന്ദേശം ഓരോ കുട്ടിക്കും പകർന്നു നൽകി.
"ജീവിതത്തിന്റെ യഥാർത്ഥ ലഹരി കളികളും വായനയും" ആണെന്ന സന്ദേശം ഉയർത്തിക്കാട്ടി, ഇന്ന് സമൂഹത്തിൽ കൂടി വരുന്ന ലഹരി പഥാർത്തങ്ങളുടെ ഉപയോഗം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം കൂടി ഈ ക്യാമ്പേന് ഉണ്ടായിരുന്നു.
ഈ ആഘോഷത്തിന്റെ മാറ്റു കൂട്ടിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായിരുന്നു. അവർ നിർമിച്ച ഗോൾ പോസ്റ്റ് ആണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു ഗോൾ പോസ്റ്റ് എന്നതിനപ്പുറം, "TOGETHER WE PLAY, TOGETHER WE WIN!" എന്ന കൂട്ടായ്മയുടെ പ്രതീകമായി അത് മാറി. അവരുടെ ടീം വർക്കും സർഗാത്മകതയും ആ ഗോൾ പോസ്റ്റിനു കരുത്തായി.
പരിപാടിയുടെ ഏറ്റവും അഭിമാനപരമായ നിമിഷം സ്കൂളിന്റെ പ്രിയ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി മാനുവൽ ലിറ്റിൽ കൈറ്റ്സ് ഒരുക്കിയ ഗോൾ പോസ്റ്റിലേക്ക് ആദ്യ പന്ത് കിക്ക് ചെയ്ത നിമിഷമായിരുന്നു. ആ ഒരു കിക്കിൽ ഉയർന്ന ഇടിമുഴക്കം പോലെയുള്ള കരഘോഷം സ്കൂൾ മുറ്റം മുഴുവൻ ഏകതാളത്തിലാക്കി.
"TOGETHER WE PLAY
TOGETHER WE WIN"
എന്ന സന്ദേശം ഓരോ കുട്ടികളും നിറമനസ്സോടെ സ്വീകരിച്ചു.
അങ്ങനെ ഈ ഉജ്ജ്വലമായ പരിപാടി സമാപിച്ചു.