സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/രോഗം, ശുചിത്വം ,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം, ശുചിത്വം ,രോഗപ്രതിരോധം

വ്യക്തിശുചിത്വം , ഗൃഹശുചിത്വം , പ്രരിസരശുചിത്വം എന്നിവയൊക്കെയാണ് ശുചിത്തിന്റെ മുഖ്യ ഘടകങ്ങൾ . ഒരുവൻ ശുചിയായി ഇരിക്കുന്നതിലൂടെ സ്വയവും സമൂഹത്തെയും സുരക്ഷിതരാക്കുന്നതാണ് . ഈ ഭൂലോകത്തെത്തന്നെ മുഴുവനായും കടന്നുപിടിച്ച കൊറോണ എന്ന മഹാമാരിയുടെ ഈ കാലഘട്ടത്തിൽ വ്യക്തിശുചിത്വത്തിനു വളരെയധികം പ്രാധാന്യമുണ്ട് . നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ് . പരിസരങ്ങൾ ശുചിയല്ലെങ്കിൽ ഗൃഹശുചിത്വവും വ്യക്തിശുചിത്വവും പിന്നെ എങ്ങെനെ ഉണ്ടാവാനാണ് . നമ്മുടെ പൂർവികർ ഈ ഭൂമിയെ കാത്തു സൂക്ഷിച്ച് നമ്മുക്ക് കൈമാറി . നമ്മളും ഇത് പോലെ ഈ ഭൂമിയെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതായിട്ടുണ്ട് . രോഗങ്ങളും അതിലൂടെ ഉള്ള മറ്റു പ്രശനങ്ങളും ഒഴിവാക്കുന്നതിനായി നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ് . കൊറോണ എന്ന വൈറസ് ബാധ ലോകത്തെ മുഴുവൻ കൈ അറ്റാക്കിയിരിക്കുകയാണ് . ആ കൈകളിൽ മുറുകിയിരിക്കുകയാണ് ഓരോ മനുഷ്യ ജീവനും . ഈ വൈറസ് മൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു . ഇതിനെ പ്രതിരോധിക്കാൻ വാക്‌സിൻ കണ്ടുപിടിച്ചിട്ടില്ലെങ്കിലും ഇതിനെതിരായ ഏറ്റവും വലിയ ആയുധം നമ്മുടെ ഓരോരുത്തരുടെയും കൈയിലുണ്ട് , ശുചിത്വം . ഇതിലൂടെ ഈ മഹാമാരിയെ നമ്മുക്ക് മറികടന്ന് വിജയം കൈവരിക്കാവുന്നതാണ് . ഈ വൈറസ് ബാധ കേരളത്തെ അധികമൊന്നും ബാധിച്ചിട്ടില്ല എന്ന കാര്യം ആശ്വാസകരമാണ് . എങ്കിലും നാം ജാഗ്രതയോടെ ഇരിക്കേണ്ടതാണ് . കേരളം പൂർണമായും മാലിന്യവിമുക്തമല്ല . പല സ്ഥലങ്ങളിലും മാലിന്യത്തിന്റെ കൂമ്പാരം തന്നെ കാണാവുന്നതാണ് . പ്ലാസ്റ്റിക്കും മാറ്റ് മാലിന്യങ്ങളും റോഡ് സൈഡുകളിലേക്കും മാറ്റ് പറമ്പുകളിലേക്കും വലിച്ചെറിയുന്നത് മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് . മഴക്കാലമെത്തുമ്പോഴേക്കും ഈ മാലിന്യങ്ങളെല്ലാം താളം കെട്ടി നിന്ന് ചാലുകളിലേക്കും ഓടകളിലേക്കും ഒഴുകിയെത്തുന്നു , കൊതുകുകൾ പെറ്റുപെരുകുന്നു , രോഗങ്ങൾ പടർന്ന്പിടിക്കുന്നു . ആരോഗ്യ ശുചിത്വപാലനത്തിലെ പിഴവാണ് ഇതുപോലെയുള്ള മിക്ക രോഗങ്ങൾക്കും കാരണം . നമ്മുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം വ്യക്തി ശുചിത്വം പാലിച്ച് . നമ്മെയും നമ്മുടെ സമൂഹത്തെയും ഈ രാജ്യത്തേയും അതുപോലെ ഈ ലോകത്തെയും സുരക്ഷിതരാക്കാം . അതിലൂടെ ഈ മഹാമാരി മറികടക്കുന്നതിൽ നമ്മുക്ക് ഓരോരുത്തർക്കും പങ്കാളിയാകാം .

അഞ്ചിക പ്രകാശ്
9c സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം