സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഭീതിയല്ലാ...... ജാഗ്രത
ഭീതിയല്ലാ...... ജാഗ്രത
ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം........വിദേശികൾ പോലും ഒരു ഭീതിയുമില്ലാതെ കടന്നുവരുന്ന സ്വർഗ്ഗതുല്യമായ നമ്മുടെ നാട്. ഒരു ഭീകരസൂക്ഷ്മ ജീവിക്കു പോലും തകർക്കാൻ പറ്റാത്ത നമ്മുടെ കേരളം.അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് കഴിഞ്ഞ വർഷം നമ്മുടെ കേരളത്തിൽ വന്ന നിപ്പ. പക്ഷെ നമ്മുടെ കരുത്തേറിയ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും കേരളത്തെ aa രോഗത്തിന് വിട്ട് കൊടുത്തില്ല. പകരം സ്വജീവൻ പോലും കണക്കിലെടുക്കാതെ അവർ കേരളത്തെ രക്ഷിച്ചു. നമ്മുടെ ഈ ശക്തമേറിയ കെട്ടുറപ്പിനെ തകർക്കാൻ നിപ്പായ്ക്ക് കഴിഞ്ഞില്ല. ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്. ചൈനയിൽ നിന്നും രൂപം കൊണ്ട കൊറോണ വൈറസ് വൈകാതെ തന്നെ ലോകം മുഴുവൻ പടർന്നു. മൃഗങ്ങളിൽ അല്ലെങ്കിൽ മനുഷ്യരിൽ അസുഖം ഉണ്ടാക്കുന്ന വൈറസുകളുടെ ഒരു വലിയ കുടബം ആണ് കൊറോണ വൈറസ്. ഏതാണ്ട് ഇരുന്നൂറോളം കൊറോണ വൈറസുകളെ കണ്ടത്തിയിട്ടുണ്ട് ഇത് വരെ. കൊറോണ വൈറസിന്റെ ആക്രമണത്തിൽ നിന്നും സ്വയം രക്ഷ നേടാനുള്ള മാർഗമാണ് സാമൂഹിക അകലം പാലിക്കുക എന്നുള്ളത്. വ്യക്തി ശുചിത്വം പാലിക്കുന്നതോടപ്പം തന്നെ പരിസര ശുചിത്വത്തിനും വളരെ അധികം പ്രാധാന്യമുണ്ട്. സുരക്ഷിത അകലം പാലിക്കുക എന്ന് പറഞ്ഞാൽ അത് തികച്ചും ശാരീരിക അകലം മാത്രമാണ്. മനസ് കൊണ്ടും നമുക്കീ വൈറസിനെ തോല്പിക്കാൻ കഴിയും. രോഗപ്രതിരോധ മാർഗങ്ങളിൽ വലിയ പങ്ക് വ്യക്തി ശുചിത്വത്തിനുമുണ്ട്. ഇടവിട്ട് കൈ കഴുകുന്നതോടപ്പം തന്നെ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുന്നതും ഫലപ്രദമായ മാർഗങ്ങൾ ആണ്. "എനിക്ക് രോഗം വരാതിരിക്കാനും അതോടപ്പം അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഞാൻ തന്നെ ശ്രമിക്കണം "-ഇതാവട്ടെ നമ്മുടെ ഓരോരുത്തരുടെയും മനസിലെ തീരുമാനം. അതുപോലെ തന്നെ മാസ്ക് ധരിക്കൽ ഒരു സംസ്കാരമാവാട്ടെ. ഇന്നലെകളിൽ നമ്മെ അലട്ടിയതും ഇന്ന് നമ്മെ ഭീതിയിൽ ആഴ്ത്തിയതുമായ അണുബാധയെ പ്രതിരോധിക്കുന്നതിന് ഏറ്റവും അടിസ്ഥാനപരവും അത്യന്താപേക്ഷിതവുമായ മാർഗം വ്യക്തിഗത -ഗാർഹിക -ഭക്ഷണ -പരിസര ശുചിത്വം പാലിക്കുക എന്നതാണ് .കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ കാലത്ത് സ്വജീവൻ പോലും കണക്കിലെടുക്കാതെ ഒരുമിച്ച് നിന്ന് പോരാടുന്ന ഒരു പാട് പേരുണ്ട്. ഡോക്ടർസ്, പോലീസ് സേന, ആരോഗ്യപ്രവർത്തകർ, അതുപോലെ തന്നെ മറ്റു സന്നദ്ധ പ്രവർത്തകർ..... ഇവരൊക്കെ ഈ വിഭാഗത്തിൽപെടുന്നവരാണ്. മാത്രമല്ല ഇതിനൊക്കെ ചുക്കാൻ പിടിക്കുന്ന നമ്മുടെ സർക്കാർ, ജനപ്രതിനിധികളെ കൂപ്പുകൈയോടെ നമസ്കരിക്കാം. അവരോടപ്പം നമ്മുക്കും ചേരാം നല്ല നാളേയ്ക്ക് വേണ്ടി. തകർക്കാം ചങ്ങലയെ ഭീതിയോടെയല്ല........ പക്ഷെ ജാഗ്രതയോടെ.......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം