സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ      

ഇന്നത്തെ നമ്മുടെ ലോകത്തെ ഭീതിയിൽ ആക്കുന്ന ഒരു വലിയ ദുരന്തം തന്നെയാണ് കൊറോണ വൈറസ് അഥവാ ജനങ്ങൾ ആണ് ഇതിനോടകം കോവിഡ് 19 ലക്ഷക്കണക്കിനു കൊറോണയ്ക്ക് മുന്നിൽ കീഴടങ്ങിയത്. അതുകൊണ്ടുതന്നെ ഇനി നമുക്കോ നമ്മുടെ സമൂഹത്തിനോ ഈ അവസ്ഥ വരാതിരിക്കാൻ നമ്മളോരോരുത്തരും കരുതിയിരിക്കുക തന്നെ വേണം.

കൊറോണയെ നേരിടാൻ നമ്മുടെ കയ്യിൽ മൂർച്ചയുള്ള ഒരു വാളുണ്ട്, ശുചിത്വം വ്യക്തിശുചിത്വം കൊണ്ടും പരിസരശുചിത്വം കൊണ്ടും നമുക്ക് ഈ ഇല്ലാതാക്കാൻ സാധിക്കും ഈ രോഗത്ത രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ ശുചിത്വം നമ്മുടെ കടമയാണ് സോപ്പ് ഉപയോഗിച്ച് ഞാൻ ഇടയ്ക്ക് ക്കിടെ കൈ കഴുകുക. ദിവസവും രണ്ടുനേരം കുളിക്കുക. ഇതിലൂടെ നമ്മുടെ ശരീരത്തിൽ വസിക്കുന്ന അണുക്കളെ നമുക്ക് തുരത്താൻ സാധിക്കും. തുമ്മുന്ന സമയത്തും ചുമക്കുന്ന സമയത്തും തുവാല ഉപയോഗിക്കുക. നമ്മുടെ ഒരു അശ്രദ്ധമൂലം മറ്റാർക്കും രോഗം പടർന്നു പിടിക്കാൻ പാടില്ല. ഇങ്ങനെ നാം വ്യക്തി ശുചിത്വം പാലിക്കുക. അടുത്ത ഘട്ടം എന്നത് പരിസരശുചിത്വം ആണ്. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയാക്കുക. നമ്മുടെ പ്രകൃതിയും മലിനമാക്കാതെ ഇരിക്കുക. മലിനമായ പ്രക്യതിയിൽ നിന്നാണ് പൂതിയ രോഗങ്ങൾ ഉറവെടുക്കുന്നത്. അത് നാം ഇല്ലാതാക്കുക.

ശുചിത്വം കഴിഞ്ഞാൽ പിന്നെ നാം പാലിക്കേണ്ടത് സാമൂഹിക അകലമാണ് .അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ മാസ്കോ തൂവാലയോ കൊണ്ട് മുഖം മറക്കുക, ആർക്കും കെ കൊടുക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യാതിരിക്കുക. ഇതിലൂടെയെല്ലാം രോഗത്തെ നമൂക്ക് പ്രതിരോധിക്കാം. ഒരു പൗരൻ എന്ന നിലയിൽ നമുക്ക് നമ്മുടെ ഉത്തരവാദിത്വങ്ങൾ വീഴ്ച ഇല്ലാതെ നിർവഹിക്കാം. വ്യക്തിശുചിത്വം കൊണ്ടും സാമൂഹിക അകലം പാലിച്ചുകൊണ്ടും കൊറോണ എന്ന മഹാമാരിയെ ഒരുമിച്ച് നിന്ന് നമുക്ക് തുരത്താം.മരുന്നു കണ്ടുപിടിക്കാത്ത ഈ ഒരു സാഹചര്യത്തിൽ പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം.

അപർണ സുധാകരൻ
9B സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം