സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/തുരത്തീടാം കോറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തീടാം കോറോണയെ

മഹാമാരി കോറോണയിലിന്ന് തേങ്ങിടുന്നു കേരളമക്കൾ
തിരക്കൊഴിഞ്ഞ റോഡുകളിൽ ഇന്ന്
സ്വതന്ത്രരായ് നടക്കുന്നു തെരുവുനായ്‌ക്കൾ
ദിനം തോറുമീ കോറോണയിൽ മുങ്ങി
ജീവൻ വെടിയുന്നു മാനവർ
കോറോണയോട് പോരടിക്കാൻ
മറുമരുന്നില്ലാതെ വലയുന്നു മാനവർ
വിശ്രമമെന്യേ ദിനരാത്രങ്ങൾ
കോറോണയോട് പോരടിക്കുന്ന ആതുര സേവന രംഗം
നന്ദി ചൊല്ലുക , പ്രാചോദിപ്പിക്കുക
ബഹുമാനിക്കുക വൈദ്യ ശാസ്ത്രത്തെ
നമ്മുക്ക് വേണ്ടി കോറോണയോട് പോരടിച്ചു
മൃത്യു വരിക്കുന്നു നന്മ തൻ മാലാഖമാർ
കൈ തൊഴുക ഈ നിസ്വാർത്ഥ മനസ്സിന് മുന്നിൽ
പങ്കു കൊള്ളാം നമുക്കുമീ പ്രവർത്തനങ്ങളിൽ
ചെവികൂർപ്പിച്ചിടാം സർക്കാർ നിർദേശങ്ങൾക്കായ്
ഒഴിവാക്കിടാം വിനോദയാത്രകൾ
സോപ്പിൽ കഴുകാം ഇരു കൈകളും
കരുതീടാം കൊച്ചുകുഞ്ഞുങ്ങളെ , വൃദ്ധജനങ്ങളെ
ആകർന്നിരിക്കാം ബന്ധുമിത്രാദികളിൽ നിന്നും
അടുത്തിടാനായ് പിന്നീട് ഒരുനാൾ
എടുത്തണിയാം ആത്മവിശ്വാസത്തിന്റെ ചിറകു
എടുത്തെറിയാം ഭയമെന്ന വാക്ക്
പരിശ്രമിക്കാം ഒത്തുരുമയോടെ
തുറത്തിടാം ഈ കോറോണയെ
ഈ കൊച്ചു കേരളത്തിൽ നിന്നും
ഭാരതത്തിൽ നിന്നും പിന്നീട്
ലോകത്തിൽ നിന്നും എന്നെന്നേക്കും
തെളിയിക്കൂ ആയിരം ദീപങ്ങൾ
പ്രതിരോധിക്കുക തന്നെ ചെയ്യും നാം .

അലീന ഹാരിസ്
9C സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത