സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാമാരി

കൊറോണ എന്ന ഭീകരൻ ഈ ലോകത്തെ പിടിച്ചു കുലുക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി. ഒരു കുഞ്ഞു വൈറസിന് മനുഷ്യ രാശിയെ ഇത്രയും വലിയ ഭീതിയിൽ ആഴ്താൻ പറ്റുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഈ കടന്നു പോകുന്ന നാളുകളിൽ. തിരക്കേറിയ ജീവിതത്തിൽ പാവപെട്ടവർ സമ്പന്നർ എന്ന ബേധം ഇല്ലാതെ നമ്മൾ വീടുകളിൽ ഇരിക്കുകയാണ്. കൊറോണ യെ പൊരുതാൻ നാം ഏതു അറ്റം വരെ പോകും എന്നതിന്റെ തെളിവാണ് ഇത്. ക്ഷമ എന്തെന്നറിയാത്ത നമ്മെ ക്ഷമ എന്തെന്നറിയിക്കുകയാണ് ഈ ഒരു അവസ്ഥ. നമ്മൾ പല പരീക്ഷണങ്ങളിലും ഇടറാതെ നിന്നിട്ടുണ്ട്. ഈ ഒരു പരീക്ഷണത്തിലും നാം ജയിക്കും എന്നതിൽ സംശയമില്ല, പക്ഷെ നിയമങ്ങൾ ലംഘിക്കാതെയും ശുചിത്വം പാലിച്ചും വേണം നാം പോരാടെണ്ടത്. "ഒരുമ ഉണ്ടെങ്കിൽ ഒലക്കമേലും കിടക്കാം" എന്ന വാചകം നാം ഓർമിക്കണം. പക്ഷെ ഒരുമ എന്നാൽ മനസ്സിന്റെ ഒരുമയാണ് ഉദ്ദേശിച്ചത്. മനസ്സ് ഒരുമിച്ച്, ശരീരം അകന്ന് നമ്മക്ക് പൊരുതം. {

നിവേദിത ടി
9b സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം