സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിക്കുന്ന പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിക്കുന്ന പാഠങ്ങൾ

പ്രിയപ്പെട്ടവരേ ,

ഈ കൊറോണ കാലത്ത് നമ്മുക്ക് ജീവിക്കാൻ ഏറ്റവും ആവശ്യമുള്ള മൂന്ന് കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ പതിപ്പിക്കാൻ നമ്മളെ കൂട്ടിക്കൊണ്ടു പോവുകയാണ് കോവിഡ് - 19 എന്ന പുതുമുഖം . ആഹാരം , പാർപ്പിടം , വസ്ത്രം എന്നിവയാണ് നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ . നമ്മുക്ക് ആവശ്യമുള്ളതിനേക്കാൾ വാങ്ങാനും ,ആവശ്യമില്ലാത്തത് വാങ്ങാനും നമ്മെ പഠിപ്പിച്ചതാരാണ് . ഈ ലോക്കഡോൺ പഠിപ്പിച്ച ഏറ്റവും വലിയ പാഠം അല്ലലില്ലാതെ ജീവിക്കാൻ നമ്മുക്ക് ഇത്രയൊക്കെ മതി എന്നുള്ളാതാണ് . ഭക്ഷണം ഉല്പാദിപ്പിക്കുന്നവനാണ് സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണി എന്നുള്ളതും നാം മനസ്സിലാക്കി കഴിഞ്ഞു . കൊറോണ മനസ്സിലാക്കി തന്ന മറ്റൊരു കാര്യം സ്വന്തം നാടുപോലെ ആവില്ല മറ്റൊരു രാജ്യവും എന്നതാണ് . കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും നമ്മുടെ നാട്ടിലും വീട്ടിലും തന്നെയാണ് നാം ഏറ്റവും സുരക്ഷിതർ . ഭക്ഷണ ശാലകളും , സിനിമ കൊട്ടകകളും , വിദേശയാത്രകളും എന്തിന് ബസ്സും , തീവണ്ടിയും പോലുമില്ലാതെ നമ്മളെത്ര ഭംഗിയായി നിലനിൽക്കുന്നു എന്ന പാഠവും പറഞ്ഞു തന്നത് കൊറോണ തന്നെ .

ഒന്നാലോചിച്ചാൽ ഇത് വലിയ ഒരു തിരുത്തലാണ് . പരസ്പരം മുഖം നോക്കാൻ മറന്ന്പോയവർക്ക് ഒരോർമ്മപ്പെടുത്തൽ . ജീവൻ നിലനിർത്താനുള്ള വ്യഗ്രതയിലാണ് മനുഷ്യർ . ഏതു ദുരന്തം വന്നാലും നന്നാകാത്ത ചിലർക്ക് ഇതൊന്നും ബാധകമല്ല . എന്നിരുന്നാലും ബഹുഭൂരിപക്ഷം ജനങ്ങളും നാം കണ്ടതും പരിചയിച്ചതും മാത്രമല്ല ലോകം എന്ന് മനസ്സിലാക്കിയിരിക്കുന്നു . തിരിച്ചറിവുകളും വലിയ പാഠങ്ങൾ തന്നെ അല്ലെ ...

നിധി രാകേഷ്
9A സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം