സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ      

അതിവേഗത്തിൽ വളരുന്ന ശാസ്ത്രവും ലോക സാമ്പത്തിക വ്യവസ്ഥയും തെല്ലൊന്നുമല്ല അഹങ്കാരത്തിലേക്ക് നയിച്ചത് മനുഷ്യന്റെ യുക്തിക്ക് അപ്പുറം ഒന്നുമില്ല എന്നും ആഗ്രഹങ്ങളെയും തടഞ്ഞു നിർത്തുവാൻ ആർക്കും കഴിയുന്നില്ല എന്നുമായിരുന്നു അടുത്ത കാലം വരെ ചിന്തിച്ചത് ഡിസംബർ അവസാനത്തോടെ നയിലെ വുഹാനിൽ പടർന്നുപിടിച്ച കൊറോണ എവറസ് ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിൽ പടർന്നിരിക്കുന്നു. ഈ മഹാമാരിയായ വൈറസിനെ കോവിഡ് 19 എന്ന ലോകാരോഗ്യ സംഘടന പേര് നൽകി. കോവിഡ് 19 ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ എടുത്തത് നയിലും അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലുമായിരുന്നു .കൊറോണ ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത് ചൈനയിൽ നിന്ന് വന്ന വിദ്യാർഥികൾക്കാണ് രോഗബാധിതരായ ആളുകളുടെ ശ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്.

ഇതിൽ ഒരാളെ സ്പർശിച്ചിട്ട് കൈകൾ വൃത്തിയായി കഴുകാതെ മൂക്കിലോ, വായിലോ,കണ്ണിലോ സ്പർശിച്ചാൽ രോഗം അയാളിൽ പകരാൻ കാരണമാവുകയും ചെയ്യും. ശ്വാസകോശത്തെയാണ് ഇത് ബാധിക്കുക. മൂക്കൊലിപ്പ്, ചുമ, തലവേദന, തൊണ്ടവേദന, പനി എന്നിവ പ്രധാന ലക്ഷണങ്ങൾ . ഈ മഹാമാരിയിൽനിന്ന് രക്ഷപ്പെടാൻ നാം ജാഗ്രത പാലിക്കേണ്ടതാണ് . യാത്രകൾ ഒഴിവാക്കിയും, സാമൂഹിക അകലം പാലിക്കുകയും, പൊതുസ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കിയും ഈ വൈറസിനെ പൊരുതാൻ കഴിയും . നന്നായി വെള്ളം കൂടിക്കുകയും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതും വളരെ പ്രധാനമായ കാര്യമാണ്.

നാം പോരാടുന്നത് അതി ഭീകരമായ ഒരു അവസ്ഥയോടാണ്, കരുതലോടെ നമുക്കൊപ്പം നമ്മുടെ സർക്കാരും ആരോഗ്യ സംവിധാനങ്ങളും ഉണ്ട് . രണ്ട് മഹാപ്രളയങ്ങളെ അതിജീവിച്ചവരാണ് നമ്മൾ അതുപോലെ ഈ മഹാവിപത്തിനെ അതിജീവിക്കും.ഞാൻ ഒറ്റയ്ക്കല്ല നമ്മൾ ഒരുമിച്ച് അതിജീവിക്കും.

നന്ദിത
9D സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം