സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഒരേയൊരു വിശ്വാസം നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരേയൊരു വിശ്വാസം നാം അതിജീവിക്കും

ജീവിതം ഇരമ്പിയിരുന്ന ലോകത്തെങ്ങുമുള്ള ചത്വരങ്ങളും തെരുവുകളും ഇതാദ്യമായി നിശബ്ദവും ശുന്യവും ആയിരിക്കുന്നു. ആഹ്ളാദാരവങ്ങളും ഘോഷങ്ങളും പെരുമ്പറകളും എങ്ങുമില്ല. ഇന്ന് നമ്മുടെ നാട് നിശ്ചലമാണ്. നമ്മടെ നാട് എന്നാൽ ഇപ്പോഴത്തെ അർത്ഥം ലോകം എന്നു തന്നെയാണ്. ഭൂമി ശാസ്ത്ര പരമായ അതിർത്തികൾ ഇല്ലാത്ത കോറോണ എന്ന ശത്രുവിൽ നിന്നുള്ള പരമാവതി രക്ഷാ എന്ന ഒരേ യോരു മന്ത്രമാണ് മാനവരാശിയുടെ മനസ്സിൽ നിറയേണ്ടത്. അതു കൊണ്ടു തന്നെ ഇന്ന് ശതകോടികളായ മനുഷ്യൻ അവരവരുടെ ആവാസ കേന്ദ്രങ്ങളിലാണ്. ആയിരക്കണക്കിന് ആളുകൾ മരിച്ചുവീഴുകയാണ് അതുകൊണ്ട് ലോകമാകെ ഇന്ന് ലോക് ഡൗൺ പാലിക്കുകയാണ്.

ഇതിനെല്ലാം കാരണം ഒരു കോശത്തിന്റെ വലിപ്പമില്ലാത്ത വളരെ ചെറിയ കോറോണയെന്ന സൂക്ഷമ ജീവിയാണ്:

നൂറിൽ പരം കോവിഡ് കുടുംബത്തിലെ ഒരു സാധാരണ ജലദോഷ വൈറസാണ് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കോവിഡ് 19 എന്ന മാരക വൈറസ്: ഈ വൈറസ് നമ്മുടെ ശരീരത്തിലെക്കു പ്രാവശിച്ചാൽ നിമിഷ നേരം കൊണ്ട് കോടികളായി പരിണമിക്കുന്നു: ശരീരത്തിൽ കയറിയാൽ നമ്മടെ രോഗ പ്രതിരോധമായി ആന്റിബോഡിക്ക് താങ്ങാവുന്നതിനേക്കാൾ കൂടുതലായി അവ നമ്മുടെ ശ്വാസകോശത്തിന്റെ തടസപ്പെടുത്തി നമ്മളെ മരണത്തിലേക്ക് തള്ളിവിടുന്നു: അതു കൊണ്ടു തന്നെ

നമ്മുടെ ശരീരത്തിൽ ഈ വൈറസിനെ അകറ്റി നിർത്തുക എന്നത് പ്രധാനമായി വരുന്നത്:

മാലിന്യങ്ങളിൽ നിന്നാണ് കൂടുതലായി ഇത്തരം വൈറസുകൾ പെരുക്കുന്നത്: അതു കൊണ്ടു തന്നെ ശുചിത്വം എന്നത് പ്രധാനപ്പെട്ട കാര്യം തന്നെ. കൈകൾ സോപ്പിട്ട് കഴുക്കുക: സോപ്പിന്റെ വീര്യം വൈറസിനെ നശിപ്പിക്കുന്നു: ഒരുതരത്തിൽ നോക്കിയാൽ ഇതിന്റെ മൂലകാരണം മനുഷ്യന്റെ പ്രകൃതി വിരുദ്ധം തന്നെയാണ്: നമ്മുടെ നാടിനെയും പ്രകൃതിയേയും തിരിച്ചുപിടിക്കാനാണ് നാം ശ്രമിക്കേണ്ടത്: അതിനു വേണ്ടി നാം ഒറ്റക്കെട്ടായി മുന്നേറ്റം വളരെ അത്യാവശ്യമാണ്: ഈ കാലവും കടന്നു പോകും, ഇതിലും മനോഹരമായ ഒരു ലോകത്തിനു വേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാം:


ഈ കോറോണ കാലത്ത് ശ്രദ്ധികേണ്ട കാര്യങ്ങൾ

  • വ്യക്തി ശുചിത്വം പാലിക്കുക


  • സാമൂഹികത അകലം പാലിക്കുക


  • ഗവർമെന്റിന്റെ നിർദ്ദേശങ്ങൾ പാലിക്കുക


  • പൊതു സ്ഥലങ്ങളിൽ തുപ്പരുത്.


  • വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കുറ്റമാണ്: അതു കൊണ്ടു തന്നെ നല്ല സന്ദേശങ്ങൾ മാത്രം മാറുക:


  • രോഗ പ്രതിരോധ ശക്തി ഊർജിത മാക്കുക:
അഷിത ടി
9b സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം