സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഒന്നിക്കാം,പൊരുതാം,വിജയിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിക്കാം,പൊരുതാം,വിജയിക്കാം

ഇന്നത്തെ സമൂഹം ഒറ്റക്കെട്ടായി പൊരുതുകയാണ് , തങ്ങളുടെ നിലനില്പിനുവേണ്ടി,കോവിഡ് -19 എന്ന മഹാമാരിയോട് .കേരളം എന്ന സംസ്ഥാനത്തിന്റെ വലിപ്പം ഈ ലോകത്ത് വെച്ച് നോക്കുമ്പോൾ വളരെ ചെറുതാണ്.പക്ഷെ ഇന്ന് കേരളം മാതൃകയാണ്,മുഴുവൻ ലോകത്തിനും.കേരളത്തിലെ കോവിടു പ്രതിരോധ പ്രവർത്തനം ഏറെ അഭിനന്ദാർഹമാനു.ഇത് ഒരു വിജയം എന്ന് പറയാൻ ആയിട്ടില്ലെങ്കിലും ഇത് ഒരു ഭാഗീകവിജയം തന്നെയാണ് .ഈ വിജത്തിൽ പ്രധാന പങ്കുവഹിച്ചവരാണ് ,സാമൂഹിക നന്മയ്ക്കു വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് പ്രവൃത്തിച്ചവരാണ് ,നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസുകാരും മറ്റു സാമൂഹിക പ്രവർത്തകരും .

കോവിഡ് എന്ന മഹാമറിക്കെതിരെ ,അതിന്റെ പ്രതിരോധത്തിനായി നമ്മളെ കേന്ദ്ര കേരളം സർക്കാരുകൾ സഹായിക്കുന്നു.അവർ തരുന്ന നിർദേശങ്ങൾ ഭൂരിഭാഗം പേരും ,പക്ഷെ എന്നിട്ടും ഈ അവസ്ഥയുടെ തീവ്രത മനസിലാകാത്തവർ ജീവനുതന്നെ ഭീഷണിയാകുന്നു അവർ ഒന്നോർക്കുക നമ്മൾ എത്ര കഷ്ടപെടുന്നുട് .1853 -ൽ ആരംഭിച്ചതാണ് ഇന്ത്യൻ റെയിൽവേ ,ഇത്രയും കാലമായിട്ടും അത് ഇതുവരെ നിർത്തിവെക്കേണ്ടിവന്നിട്ടില്ല ,എന്നാൽ ഈ കൊറോണ കാലത്തു അതും നിർത്തിവെക്കേണ്ടി വന്നു .ഇതിൽ നിന്നും തന്നെ മനസിലാക്കാം ഈ കാലത്തിന്റെ തീവ്രത .

ദിവസം കുറെ ആയി നമ്മൾ ഈ കൊറോണയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു .എന്നാൽ ഇന്നും അതിന്റെ തീവ്രത മനസിലാക്കാതെ ചിലർ ജീവിക്കുന്നു .ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് നിയമം തെറ്റിച്ച സമൂഹത്തിന്റെ തന്നെ ഉത്തരവാദിതമാണ് .

ഇതൊരു യുദ്ധമാണ് നമ്മളുടെ ലോകവും കോവിട്ട് 19 എന്ന മഹാമാരിയും തമ്മിലുള്ള യുദ്ധം ,ഈ യുദ്ധത്തിൽ നമ്മൾ പടപൊരുതി മുന്നോട്ടു നേഗൻ ശ്രമിക്കുമ്പോൾ ആ പാതയിൽ വിലങ്ങുതടിയാവുകയാണ് ഈ സാമൂഹിക ബോധം ഇല്ലാത്തവർ അവർ യുദ്ധം ജയിക്കണമെങ്കിൽ നമുക്ക് ആവശ്യം ഐക്യതയാണ് ഐക്യതബോധമാണ്.അതിനു വേണ്ടി നമ്മൾക്ക് കിട്ടിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാൻ ശാരീരിക അകലം പാലിച്ചു സമൂഹത്തിനുവേണ്ടി ഒരുമിക്കാം .ഈ അവസ്ഥയെ അതിജീവിക്കാൻ വേണ്ടി ,നല്ല നാളേക്കുവേണ്ടി നമ്മുടെ ഭാവിക്കുവേണ്ടി നമുക്ക്

ഒന്നിക്കാം, പൊരുതാം , വിജയിക്കാം .

ഇഷ ഷാജി
9D സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം