സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയെ

അതിജീവിക്കാം ഈ മഹാമാരിയെ

കോവിഡ് 19 ഇന്ന് ലോകരാഷ്ട്രങ്ങളെ കീഴടക്കി കൊണ്ടിരിക്കുകയാണ് . ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നാണ് ഈ വൈറസ് പൊട്ടി പുറപ്പെട്ടത് . എന്നാൽ അധികം താമസമില്ലാതെ തന്നെ ഈ വൈറസ് ലോകമാകെ വ്യാപിച്ചു . കോവിഡ് 19 എന്ന വൈറസിന്റെ മരണനിരക്ക് കുറവാണെങ്കിലും അതിന്റെ വ്യാപനത്തിന്റെ നിരക്ക് കൂടുതലാണ് 'കോവിഡ് 19' എന്ന മഹാമാരി ലോകത്തെ മുഴുവൻ നിശ്ചലമാക്കി . ഈ മഹാമാരി മാനവരാശിയെ പോലും സ്തംഭിപ്പിച്ചു . നമ്മുടെ ഭാരതവും ജാഗ്രതയോടെയും മുൻകരുതലുകളും പ്രതിരോധ മാർഗവും ശക്തമാക്കി ഈ വൈറസിനെതിരെ പോരാടുകയാണ് . കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകർച്ചയും ഐക്യരാഷ്ട്രങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു . കോവിഡിനെതിരെയുള്ള നിർദ്ദേശങ്ങളും , പ്രതിരോധ മാർഗങ്ങളും അവഗണിച്ചാൽ ലോകരാഷ്ട്രങ്ങളെ കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകി .

കോവിഡ് 19 എന്ന വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ വലയുകയാണ് ശാസ്ത്രലോകം . വൈറസ് വവ്വാലുകളിൽ നിന്നാണ് എത്തിയത് എന്ന ഒരു വിഭാഗം , മറ്റു ചിലർ ഈ വൈറസ് ചൈന ഉത്പാദിപ്പിച്ചുവെന്നും വിശ്വസിക്കുന്നു . ലോകത്തിന് തന്നെ മാതൃകയാകാം . അതിന് ഓരോരുത്തരും പരിശ്രമിക്കണം . ചെറിയ ജാഗ്രതക്കുറവുണ്ടായാൽ മറ്റു വലിയ രാജ്യങ്ങൾ അനുഭവിക്കുന്നത് പോലെ നമ്മുടെ രാജ്യവും അതിനു വലിയ - വലിയ വില കൊടുക്കേണ്ടി വരും . അതിനാൽ ഈ മഹാമാരിയെ നമ്മുക്ക് ജാഗ്രതയോടെ പ്രതിരോധിക്കാം . നാം സുരക്ഷിതരായാൽ , കുടുംബം സുരക്ഷിതരാണ് . കുടുംബം സുരക്ഷിതരായാൽ , സമൂഹം സുരക്ഷിതരാണ് . സമൂഹം സുരക്ഷിതരായാൽ , രാജ്യം സുരക്ഷിതരാണ് . നമ്മുടെ കൊച്ചു കൊച്ചു മുൻകരുതലുകൾ വലിയ മാറ്റം സൃഷ്ടിക്കും എന്നാൽ നമ്മുടെ കൊച്ചു കൊച്ചു അബദ്ധങ്ങൾ വലിയ വലിയ ദുരന്തങ്ങളിലേക്ക് ലോകത്തെ തള്ളിവിടും . അതിനാൽ നമ്മുക്ക് ജാഗ്രതയോടെ ഈ മഹാമാരിയെ നേരിടാനാകും .

സനീഹാ ടി പി
9c സെൻറ് തെരേസാസ് എ ഐ എച്ച് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം