സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/അക്ഷരവൃക്ഷം/ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ
ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ
ലോക് ഡൗൺ സമയത്ത് നമുക്ക് നല്ല പുസ്തകങ്ങൾ വായിക്കുവാനും, വലിയ മഹാൻമാരുടെ ജീവചരിത്രങ്ങൾ, നല്ല നല്ല നോവലുകൾ ,കഥാ പുസ്തകങ്ങൾ,ഡിക്റ്റക്ടീവ് കഥകൾ, കവിതകൾ, വായിക്കുവാനും, അതുപോലെ നല്ല ടീ വി പരിപാടികൾ, കാർട്ടൂണുകൾ .ഒക്കെ കാണുവാനും ഈ ലോക് ഡൗൺ സമയം ചിലവഴിക്കാം. നമ്മുടെ കലാപരമായ കഴിവുകൾ, നാം അറിയാതെ നമ്മിലുള്ള കഴിവുകൾ പുറത്തെടുക്കുവാനും, കഥാരചന, കവിത., സംഗീതം, ചിത്രരചന ,കളറിങ്ങ്, അഭിനയം. അങ്ങനെ പലതരത്തിലുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുവാനും ഈ ലോക് ഡൗൺ സമയം ചിലവഴിക്കാം. നാം രാവിലെ ഉണരുമ്പോൾ ഒരു മുപ്പത് മിനിറ്റ് വ്യായാമം ചെയ്യുക, അതുപോലെ വ്യക്തി ശുചിത്വം പാലിക്കുക., പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയോ, തുവാല കൊണ്ട് മൂക്കും വായും മറയ്ക്കുകയോ ചെയ്യുക.അതു പോലെ സോപ്പുളയോഗിച്ച് കൈ കഴുകുക. ഈ ലോക് ഡൗൺ സമയത്ത് നമുക്ക് കിട്ടിയ വലിയ ഒരു ഭാഗ്യമാണ് നമ്മുടെ മാതാപിതാക്കളെ മുഴുവൻ സമയവും നമുക്ക് കിട്ടിയത്, അവരോടൊപ്പം അടിച്ചു പൊളിക്കാനും, അതുപോലെ അവരോട് ചേർന്ന് വീടും പരിസരവും വൃത്തിയാക്കാനും, പച്ചക്കറിവിത്തുകൾ നടുവാനും നമുക്കും കഴിയും, ലോക് ഡൗൺ സമയമായതുകൊണ്ട് ആവശ്യമായ പച്ചക്കറികൾ നമുക്ക് ലഭ്യമല്ല അതുകൊണ്ട് വിഷ രഹിത പച്ചക്കറി കൃഷിയിൽ നമുക്കും അവരോട് ഒപ്പം പങ്കാളിയാവാം. ലോകം മുഴുവൻ വ്യാപിച്ച ഈ കോവിഡ്- 19 നെ ചെറുക്കുവാൻ നമുക്ക്, ഈ കൊച്ചു കേരളത്തിൽ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു തരുന്ന നമ്മുടെ ബഹുമാനപ്പെട്ട സർക്കാർ, ആരോഗ്യ വകുപ്പ് അഭിനന്ദനീയമർഹിക്കുന്നു. ലോകമെമ്പാടും അനേകർ ദിവസം പ്രതി മരിച്ചുവീണപ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ, മരണ നിരക്കു കുറച്ചും, രോഗ വ്യാപനം തടഞ്ഞും, നല്ല ചികിത്സ നലകിയും ആരോഗ്യ വകുപ്പും സർക്കാരും ജനങ്ങളുടെ കൂടെ നിന്നു.അതു പോലെ ഇവരുടെ നിർദ്ദേശങ്ങൾ ജനങ്ങൾ അതീവ ശ്രദ്ധയോടെ അനുസരിച്ചതുകൊണ്ട് രോഗവ്യാപനo കുറയുകയും ചെയ്തു. രോഗികളെ സ്വന്തം ജീവൻ പോലും പണയം വച്ചു ശുശ്രൂഷിച്ച ഡോക്ടർമാർ, നേഴ്സുമാർ ബാക്കി ആരോഗ്യ പ്രവർത്തകർ എല്ലാവർക്കും ഒരു പാട് ഒരുപാട് നന്ദിയും, അഭിനന്ദനങ്ങളും അർപ്പിച്ചു കൊണ്ട് നിർത്തുന്നു. എല്ലാവർക്കും നല്ല ഒരു അവധിക്കാലം ഇതൊടപ്പം ആശംസിക്കുന്നു.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പേരാമ്പ്ര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം