സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാമാരി ആണ് കൊറോണ അല്ലെങ്കിൽ covid 19. കൊറോണ ആദ്യമായി രൂപപ്പെട്ടത് എന്ന് പറയുന്നത് ചൈനയിലെ വുഹാനിലാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ ചൈനയിൽ ജോലിചെയ്യുന്നുണ്ട് എന്നാൽ ഈ രോഗം വ്യാപിക്കുന്നതു കണ്ട് അവർ അവരുടെ നാട്ടിലേക്ക് തിരിച്ചു പോയപ്പോൾ ഈ രോഗം ലോകമെമ്പാടും എത്തി. കൊറോണ വന്നതുകൊണ്ട് ലോകത്തെമ്പാടും ലോക്ഡൗണായി .ബിസിനസുകളും കൺസ്ട്രക്ഷൻ വർക്കുകളും നിന്നുപോയി .കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു .വാഹനങ്ങളുടെ ഓട്ടം നിലച്ചു . തൊഴിലാളികൾക്ക് വരുമാനമാർഗം ഇല്ലാതെയായി. അരി പോലുംവാങ്ങാൻ നിവൃത്തി ഇല്ലാത്തവർക്ക് സർക്കാരിൻറെ റേഷൻ അരി വിതരണം സഹായകരമായി. കുട്ടികൾക്ക് അവധിക്കാലം ആണെങ്കിലും കളിക്കാനോ വീടിനു പുറത്തിറങ്ങാനോ പറ്റാതായി .വീടിനകത്തുള്ള കളികൾ മാത്രം .ബന്ധുവീടുകളിൽ പോകാനോ കൂട്ടുകാരുമായി കള്ക്കാൻ ഒന്നും പറ്റാതായി എന്നാൽ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ മുഴുവൻ നേരവും തങ്ങൾക്കൊപ്പം ലഭിക്കുന്നത് ഒരു വലിയ കാര്യമായി ലോക്ക്ഡൗൺ മാറി.‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും കളിക്കാനും ഒക്കെ സാധിച്ചു. ഇത് കുടുംബങ്ങളിൽ കൂടുതൽ സ്നേഹവും ഐക്യവും വളർത്താൻ ഉപകരിച്ചു.

കൊറോണ വൈറസ് ഭീതിയിൽ ആണ്ടുപോയ കുറെ വീടുകളുണ്ട് കൊറോണ ബാധിച്ചവരുടെ കുടുംബങ്ങൾ, തങ്ങൾക്കും വരുമോ എന്ന ഭീതി. ഇതിനെ നാം അതിജീവിച്ചേ മതിയാകൂ അതിനു ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് .എങ്ങനെയാണ്നാം ജാഗ്രത കാണിക്കേണ്ടത് ? അതിന് പ്രധാനമായും വേണ്ട കാര്യങ്ങൾ


1. മാസ്ക് ധരിക്കുക
2. സാമൂഹിക അകലം പാലിക്കുക
3 രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ടെസ്റ്റുകൾക്ക് വിധേയമാവുക
4. രോഗമുള്ളവർ ഐസോലേഷൻ പ്രവേശിക്കുക
5. വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ ക്വാറന്റീനിൽ ആയിരിക്കുക

മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന് സർക്കാർ കർശനമായി പറഞ്ഞിട്ടുണ്ട് .അത് നാം പാലിക്കേണ്ടതാണ്. അതിനായി മാസ്ക് സ്റ്റിച്ച് ചെയ്തുഎടുക്കാവുന്നതാണ് . ഞാൻ നാല് മാസ്ക് എനിക്ക് വേണ്ടി ഉണ്ടാക്കി . എൻറെ വീട്ടിൽ എല്ലാവരും അവർക്കാവശ്യം ആയി മാസ്ക് സ്റ്റിച്ച് ചെയ്ത് എടുത്തിട്ടുണ്ട്. ഞങ്ങളെല്ലാവരും മാസ്ക് ധരിച്ച് ആണ് പുറത്തു പോകുന്നത്. ഒന്നോ രണ്ടോ മാസം നാം വീട്ടിൽ ഇരിക്കേണ്ട വന്നാലും കൊറോണയെ അതിജീവിച്ച് മുന്നോട്ടു പോകും എന്ന ചിന്ത വേണം. കൊറോണ വൈറസിന്റെ ആക്രമണം തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനും രോഗം പകരുന്നതിന്റെ വേഗം കുറയ്ക്കാനുമമുള്ള മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് അധികാരകേന്ദ്രങ്ങളും ശാസ്ത്ര സമൂഹങ്ങളും .

കോവിഡ് പ്രതിരോധത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി നമുക്ക് നന്ദി അർപ്പിക്കാം ആരോഗ്യവകുപ്പും സർക്കാരും നൽകുന്ന നിർദേശങ്ങൾ പാലിക്കാം. സമ്പർക്കം കുറയ്ക്കാം. ജാഗ്രതയോടെ ഇരിക്കാം. നാം അതിജീവിക്കുക തന്നെ ചെയ്യും .

ബെന്നറ്റ് ജോസഫ്
VI B സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം