സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/വായനാ വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
വായനാ വസന്തം

<story> ഇപ്പോൾ അവധിയല്ലേ? ലൈബ്രറിയിലേക്കൊന്നു പോയാലോ?അതിനെന്താ, നമുക്ക് പോകാം.എങ്കിൽ നീ നാളെ എൻെറ വീട്ടിൽ വരണം. അതെ ഞാൻ വരാം. കടലിനടിയിൽ ഒളിച്ചിരുന്ന മാർത്താണ്ഡൻ ആകാശത്തേക്കുയർന്നു. എവിടെയും വെളിച്ചം പരന്നു.കിളികൾ പാടി.നദികൾ കളകളനാദം പാടിയൊഴുകി.സ്തുതി കീർത്തനങ്ങൾ മുഴങ്ങി.ഹായ് നല്ല പ്രഭാതം! അവൾ ലെെബ്രറിയിൽ പോകാൻ ഒരുങ്ങി. പ്രഭാതഭക്ഷണം കഴിച്ചു. അവൾ വരുമോ? വരും,സമയമായിലല്ലോ.ഭാമേ.....അമ്മേ ലീന വരുന്നുവെന്ന് തോന്നുന്നു. ഞാൻ പോകുന്നു. ശരി. അവ൪ ലെെബ്രറിയിലേക്ക് യാത്രയായി. ലെെബ്രറി എത്തി.ചേച്ചീ.....ങാ ഇതാരാ ഭാമയും ലീനയുമോ. അകത്ത് വരൂ. പുസ്തകമെടുക്കാൻ വന്നതാണ്. എടുത്തോളൂ.. ഇരുവരും പുസ്തകങ്ങൾ എടുത്തു.ഭാമ പ്രശസ്ത്ത ശാസ്ത്രജ്ഞയായ മേരി ക്യൂറിയെക്കുറിച്ചുള്ള പുസ്തകമാണ് എടുത്തത്. ഇരുവരും ആവശ്യമായ പുസ്തകങ്ങൾ എടുത്തു കൊണ്ട് വീട്ടിലേക്ക് യാത്രയായി. അമ്മേ....എന്താ മോളേ....ഞാൻ മേരി ക്യൂറിയെക്കുറിച്ചുളള പുസ്തകം എടുത്തു.ചേച്ചി എനിക്ക് പുസ്തകം വായിക്കാൻ തരുമോ. തരാം.നമുക്ക് മുകളിൽ പോകാം. അവിടെ ഇരുന്ന് വായികാം. പ്രാചീനകാലത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞയാണ് മേറി ക്യൂറി. 1867 നവംബർ 7ന് വ്ലാഡിസ്ലോ സക്ലോഡോവ്സ്കിയുടെയും ബ്രോണി സ്ലാവയുടെ മകളായി പോളണ്ടിലെ വാഴ്സോയിൽ ജനിച്ചു. മരിയ സ്കോഡോവ്സ്ക എന്നതാണ് മുഴുവൻ പേര്.മേരിക്യൂരിസ്എന്നവാക്കിനർത്ഥം മേരി സുഖപ്പെടുത്തുന്നുവെന്നാണ്.മേരി ക്യൂരിയെ സ്നേഹത്തോടെ 'മന്യ' എന്നണ് വിളിക്കുന്നത്. ജനങ്ങൾ ബഹുമാനത്തോടെ'മാഡം ക്യൂറി'എന്നും വിളിക്കും. 1891 ൽ 24 -ാം വയസ്സിൽ മാരി ക്യൂറി പാരീസിലെ പ്രസിദ്ധമായ സോർബോൺ സർവകലാശാലയിൽ പഠിക്കാനായി ചേർന്നു. സർവകലാശാലയ്ക്ക് അടുത്തുതന്നെ ഒരു ചെറിയ മുറി വാടകയ്ക്കെടുത്തു അവിടെ താമസിച്ചായിരുന്നു പഠനം. അതിനാൽ തൻെറ ഇഷ്ടവിഷയങ്ങളിൽ ആഴ്ന്നിറങ്ങാൻ ആവശ്യം പോലെ സമയം ലഭിച്ചു.പക്ഷേ,തണുപ്പിൽ നിന്നും രക്ഷനേടാനുളള വസ്ത്രങ്ങളോ അവശ്യത്തിനുളള ഭക്ഷണസാധനങ്ങളോ വാങ്ങാൻ മേരിയുടെ കൈയിലുളള പണം തികഞ്ഞിരുന്നില്ല.എന്നിരുന്നാലും,ഉന്നതപഠനകാലം അവസാനിച്ചത് സർവകലാശാലയിലെഒന്നാംറാങ്കുകാരിയായുളള വിജയത്തോടെയായിരുന്നു.1894 ൽ വച്ച് സോർബോണിൽ വച്ച് ഫ്രഞ്ച് ശാസ്ത്രജ്ഞനായ പിയേർ ക്യുറിയെ മേരി പരിചയപ്പെട്ടു.1895 ജൂലൈ 26ന് ലളിതമായ ഒരു ചടങ്ങിൽ വച്ച് അവർ വിവാഹിതരായി . വിവാഹത്തിന് സൈക്കിളാണ് സമ്മാനമായി ലഭിച്ചത്. വിവാഹത്തിനുശേഷം ഒട്ടും താമസിക്കാതെ തന്നെ ഡോക്ടറൽ ഗവേഷണത്തിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി.ഗവേഷണ വി‍ഷയത്തെപ്പറ്റി ആലോചിക്കുന്നതിനിടയിലാണ് ഹെൻറി ബെക്യറൽ എന്ന ശാസിത്രജ്ഞൻ യുറെനിയത്തിൽ നിന്നും പ്രസരിക്കുന്ന അദ്യശ്യകിരണങ്ങളെക്കുറിച്ചുള്ള അറിവ് ലോകത്തിനുമുമ്പിൽ വെളിപ്പെത്തി. ഈ കണ്ടെത്തലിൽ മേരി ആക്യഷ്ടയായി. പിൽക്കാലത്ത് ഈ പ്രതിഭാസത്തിന് റേഡിയോ ആക്റ്റീവതയെന്നു പേ൪ കൊടുത്തത് മേരി ക്യൂറിയാണ്. തോറിയം എന്നപദാർത്ഥത്തിൽ‍ നിന്നും വികിരണം ഉണ്ടാകുന്നു. അതുകൊണ്ട് മേരി ക്യൂറി നൽകിയ പേരാണ് റേഡിയോ ആക്ടീവ് കിരണങ്ങൾ. ഈ പ്രതിഭാസത്തിൻെറ പേരാണ് റേഡിയോ ആക്ടിവിറ്റി. ആറ്റത്തിൻെറ കേന്ദ്രഭാഗമാണ് ന്യൂക്ലിയസ് ശോഷിക്കും. റേഡിയോ ആക്ടിവിറ്റി ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കളാണ് മണൽ,പാറ,ലോഹം തുടങ്ങിയവ. പിച്ച് ബ്ലെൻഡാണ് യുറേനിയത്തിൻെറ അയിര്. ആധുനിക ശാസ്ത്രത്തിലെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നാണ് റേഡിയം എന്ന രാസമൂലകം. മേരിക്യൂറിയം പിയേർക്യൂറിയുമാ്കണ് റേഡിയത്തിൻെറ മാതാപിതാക്കൾ. ലണ്ടണിലെ റോയൽ സൊസൈറ്റിയാണ് ഇങ്ങനെ വിശേഷിപ്പിച്ചത്. 225-ആണ് റേഡിയത്തിൻെറ ആറ്റമികഭാരം. റേഡിയത്തിൻെറ കണ്ടുപിടിത്തം ക്യാൻസർ രോഗത്തിൻെറ ചികിത്സയ്ക്ക് സഹായയകമാണ്. പാരീസിൽ ആരംഭിച്ച റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിൻെറ ഡയറക്ടറാണ് മേരി ക്യൂറി.

</story>


        രാസമൂലകമാണ് പൊളോണിയവും , റേഡിയവും. 1898ൽ അതിശക്തമായ അദൃശ്യരശ്മികൾ പുറപ്പെടുവിക്കുന്ന പോളോണിയവും റേഡിയവും  കണ്ടെത്തി. 2തവണ മേരി ക്യൂറിക്ക് നൊബേൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ഭൗതിക ശാസ്ത്രത്തിന് 1903 ലും നൊബേൽ സമ്മാനം  ലഭിച്ചിട്ടുണ്ട്.ഭൗതിക  ശാസ്ത്രത്തിന്   1903 ഡിസംബറിലും  രസതന്ത്രത്തിന് 1911ലും    നോബൽ സമ്മാനം ലഭിച്ചു. റേഡിയേഷൻ    നടത്തുന്നതായിക     മേരി കണ്ടെത്തിയത്.1898  ലാണ് ബിസ്മത്തിനോടു    സാമ്യമുളള മൂലകം   കണ്ടെത്തിയത്. ഇതിനോട് സാമ്യമുളള മൂലകമാണ്  പൊളോണിയം ബേരിയത്തോട്  സാമ്യമുളള  മൂലകമാണ് റേഡിയം. റേഡിയോ ആക്റ്റിവിറ്റി കൊണ്ട് കിരണങ്ങൾ    ഉണ്ടാകും ആൽഫ,ബീറ്റ,ഗാമ ഇവയാണ് കിരണങ്ങൾ.
              

മേരി ക്യൂറിക്ക് നാല് സഹോദരങ്ങളാണുളളാണുളളത്. സോഫിയ, ബ്രോണിയ, ഹേല,ജോസഫ്. പിയേർ ക്യൂറിയാണ് ഭർത്താവ്. 1859 ൽ ജനച്ചു.16-ാംവയസ്സിൽ ബിരുദവും 18-ാം വയസ്സിൽ ബരുദാനന്തരബിരുദവും നേടി. 34-ാംവയസ്സിൽ വിവാഹം ചെയ്തു. സ്കൂൾ ഓഫ് ഫിസിക്സ് അൻഡ് കെമ്സ്ട്രി പരീക്ഷണ‍‍ശാലയുടെ തലവനും,സോർബൺ യുണിവേഴ്സിറ്റി പ്രൊഫസറാണ് അദ്ദേഹം . 1906 ഏപ്രിൽ 19 കുതിരവണ്ടിയിടിച്ച് അന്തരിച്ചു. മാഡം ക്യുറിയുടെ മക്കളാണ് എെറിൻക്യുറിയും, ഇൗവ് ക്യുറിയും .1897 നവംബർ 12ന് എെറിൻക്യുറി ജനിച്ചു . ഫ്രെഡറിക് ജോലിയറ്റാണ് ഭർത്താവ്. റേഡിയോ ആക്റ്റിവ് വികിരണങ്ങൾ പ്രസരിക്കുകയും ഫോസ്ഫറായി മാറുകയും ചെയ്തു . കൃ്ത്രിമ റേഡിയോ എെസോടോപ്പുകൾ ഉണ്ടാക്കുന്നു. ഇൗ കണ്ടുപിടിത്തം നടത്തിയ എെറിനും ജോലിയറ്റിനും രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു.എെറിൻ രക്താർബുദ രോഗത്താൽ 1956ൽ അന്തരിച്ചു. ഇൗവ് ക്യു‌റി സംഗീതം,സാഹിത്യം എന്ന നിലകളിൽ പ്രശസ്തയായിരുന്നു.

     മേരി ക്യൂറിയുടെ പ്രധാന വാക്കാണ് "എന്തു ചെയ്തു എന്നതിലല്ല,എന്തു ചെയ്യാനുണ്ട് എന്നതിലാവണം ഓരോ മനുഷ്യരുടെയും ശ്രദ്ധ".തൻെറ ശാസ്ത്രലോകത്തേക്കുളള മികച്ച സംഭവനയാണ് റേഡിയം. റേഡിയത്തിൻെറ ശക്തികൂടിയ വികിരണങ്ങൾ ശ്വസിക്കുന്നതു മൂലമുണ്ടാകുന്ന രോഗമാണ് രക്തർബുദം.മേരി ക്യൂറി രക്താർബുദ രോഗത്താൽ 1934 ജൂലൈ 4 ന് യാത്രയായി.
    അടുത്ത ദിവസം അവൾ സ്കൂളിൽ പോയി. ടീച്ചർ അനൗൺസ് ചെയ്തു.ഇന്ന് മേരി ക്യൂറിയുടെ ജന്മദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരമുണ്ടായിരിക്കും.ഭാമയ്ക്ക് സന്തോഷമായി.അവൾ പങ്കെടുത്തു.ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
      അമ്മേ...എനിക്ക് മേരിക്യൂറിയെക്കുറിച്ച് ക്വിസ് നടത്തിയതിൽ 1 -ാം സ്ഥാനം ലഭിച്ചൂ.എനിക്ക് ഭാവിയിൽ ശാസ്ത്രജ്ഞയാകണമെന്ന് ആഗ്രഹമുണ്ട്. എനിക്കും ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തണം, പ്രശസ്ത​യാകണം.................


ആർഷ എ
10 F സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ