സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/ജീവിതമെന്നത് ഓർമ്മകൾ മാത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതമെന്നത് ഓർമ്മകൾ മാത്രം

പ്രണയതാഴ്വരകളിലൂടെ ഞാൻ ഒഴുകുമ്പോൾ......
ഹൃദയഗീതവുമായി ഞാൻ അണയുമ്പോൾ......
മറന്നില്ലേ ആ ഗീതം, നൊമ്പരഗീതമെൻ -
നൊമ്പര ഗീതം....
പുളകിതയായി ഞാൻ വിളിച്ചീടുമ്പോൾ,
നൊമ്പരമായി ഞാൻ മാറിടുമ്പോൾ,
മറന്നുപോയോ... ആ യാത്രകൾ....(2)

തുടച്ചീടുമെൻ നിണം നിൻ ഓർമ്മക്കായി മാത്രം
മറന്നില്ലയോ നീ എൻ മുഖം
കണ്ണീരിൻകടവത്ത് ഞാൻ കാത്തുനിന്നപ്പോൾ
എന്തേ നീ പോയ്മറഞ്ഞു.....
എന്തേ... നീ പോയ്മറഞ്ഞു.......
നൊമ്പരം മാത്രം, വേദനമാത്രം എന്നും....
വേദന മാത്രം എന്നും...
വേദന മാത്രം ഞാൻ കാത്തിരിക്കുന്നു,
നിൻ വരവിനായീ......
വരമോ നീ......

സോന ജെ എം
8 A സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത