സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/2022-2023 പി ടി എ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പി ടി എ  പ്രവർത്തനങ്ങൾ 2022-2023

ജനറൽ ബോഡി മീറ്റിംഗ്

2022 ജൂലൈ7 നു പി ടി എ ജനറൽ ബോഡി യോഗം കൂടുകയുണ്ടായി .പി ടി എ പ്രസിഡന്റ് ജോയ് എൻ ഡി അദ്യക്ഷത വഹിച്ചു .ടി മീറ്റിംഗിൽ മുഴുവൻ എ പ്ലസ് ലഭിച്ച കുട്ടികളെ ആദരിച്ചു .സിജോപൈനാടത്  നല്ല കുടുംബം നല്ല സമൂഹത്തിനു എന്ന വിഷയത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നു .തുടർന്ന് നടപ്പു വര്ഷത്തിലർക്കുള്ള പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു

പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ

സിസ്റ്റർ സൗമ്യ എച് എസ് എസ് പ്രിൻസിപ്പൽ
സിസ്റ്റർ റൂബി ഗ്രേസ് എച് എസ് ഹെഡ്മിസ്ട്രസ്
ഡെന്നി ജോസ് പി ടി എ പ്രസിഡന്റ്
നവ്യ ഷാജു മദർ പി ടി എ പ്രസിഡന്റ്
തോമസ് എക്സിക്യൂട്ടീവ് അംഗം
ടോം ജോസ് എക്സിക്യൂട്ടീവ് അംഗം
ബിജു സേവ്യർ എക്സിക്യൂട്ടീവ് അംഗം
ലിജി ബൈജു എക്സിക്യൂട്ടീവ് അംഗം
ബിജു പി എ എക്സിക്യൂട്ടീവ് അംഗം
ഷിജോ ജോർജ് എക്സിക്യൂട്ടീവ് അംഗം
ഷെറി ജോസ് എക്സിക്യൂട്ടീവ് അംഗം
സിനു ബൈജു എക്സിക്യൂട്ടീവ് അംഗം
മേഴ്‌സി തോമസ് എക്സിക്യൂട്ടീവ് അംഗം
സിസ്റ്റർ കരോളിൻ അധ്യാപക പ്രതിനിധി  
സിസ്റ്റർ റിൻസി അധ്യാപക പ്രതിനിധി  
ഷേർലി ജോസഫ് അധ്യാപക പ്രതിനിധി  
ജാൻസി എം ജെ അധ്യാപക പ്രതിനിധി  
സിസ്റ്റർ ഗ്രേസ് ആന്റോ അധ്യാപക പ്രതിനിധി  
സംഗീത അധ്യാപക പ്രതിനിധി  
ഷിൻസി ആന്റണി അധ്യാപക പ്രതിനിധി  

സ്കൂൾ യുവജനോത്സവം ഉത്‌ഘാടനം

സ്കൂൾ യുവജനോത്സവം ഓഗസ്റ്റ് 9,10 തീയതികളിൽ നടത്തപ്പെട്ടു .ഉത്ഘടനകര്മം നിർവഹിച്ചത് തെലുഗു സരിഗമ തേർഡ് റണ്ണർ അപ്പ് ആയ അനിർവിനയാണ്  .പി ടി എ പ്രസിഡന്റ് ഡെന്നി ജോസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു

ആസാദി ക അമൃത് മഹോത്സവ്

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷിക ആഘോഷം ആസാദി  കി അമൃത മഹോത്സവ് വിവിധ പരിപാടികളോടെ നടത്തി .പി ടി എ പ്രസിഡന്റ് ഡെന്നി ജോസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും കാത്തു സൂക്ഷിക്കാൻ പരിശ്രമിച്ച നേതാക്കളെ അനുസ്മരിക്കുകയും അവ കത്ത് സൂക്ഷിക്കാൻ കുട്ടികൾക്ക് പ്രോത്സാഹനവും  നൽകി

ഓണാഘോഷം

നീണ്ട കൊറോണ അവധിക്കുശേഷം വന്ന ഓണാഘോഷം വളരെ കെങ്കേമമായി നടത്താനുള്ള തീരുമാനമാണ് പി ടി എ എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായത് .വിഭവ സമൃദ്ധമായ ഓണ സദ്യ ഒരുക്കാൻ അംഗങ്ങൾ മുന്നിട്ടു നിന്നു.തലേദിവസം തന്നെ വിഭവങ്ങൾ തയ്യാറാക്കാൻ എല്ലാവരും പരിശ്രമിച്ചു . പി ടി എ പ്രസിഡന്റിന്റെ സഖമായ നേതൃത്വത്തിന് കീഴിൽ  വളരെ മനോഹരമായ ഓണപരിപാടികളാണ് വിദ്യാലയത്തിൽ നടന്നത്

ക്ലാസ് പി ടി എ

പഠന പുരോഗതി വിലയിരുത്തുന്നതിനായി 27/09/2022 നു ക്ലാസ് പി ടി എ ചേരുകയുണ്ടായി .കുട്ടികളുടെ അധ്യാപകരെ നേരിട്ട് കണ്ടു കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ പ്രധാനാധ്യാപിക നേരിട്ട്  കണ്ടു പുരഗതിക്കുവേണ്ട മാർഗനിർദേശം നൽകുകയും ചെയ്തു

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

ലഹരി വിമുഖ കേരളം എന്ന വിഷയത്തെക്കുറിച്ചും മാതാപിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നു എക്സിസ് ഓഫീസർ സിദ്ധിഖ് നൽകി ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ ഇടയിൽ പടർന്നുപന്തലിക്കുന്ന  ലഹരി യുടെ ഉറവിടങ്ങളും  നിരന്തരമായ ഉപയോഗങ്ങൾ കൊണ്ട് കുട്ടികൾക്ക് വരുന്ന സ്വഭാവ വൈകൃതങ്ങളും പെരുമാറ്റ ദൂഷ്യങ്ങളും ഉദാഹരങ്ങൾ നിരത്തി അദ്ദേഹം മാതാപിതാക്കളെ ധരിപ്പിച്ചു

സബ്ജില്ലാ കലോത്സവം  

അധ്യയന വർഷത്തിലെ അങ്കമാലിഉപ  ജില്ലാ കലോത്സവത്തിന് സെന്റ് ജോസഫ്‌സ് കറുകുറ്റി വിദ്യാലയം വേദിയായി .ഇതിന്റെ നടത്തിപ്പിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും പി ടി എ യുടെ ഭാഗത്തുനിന്നും ഉണ്ടായി കലോത്സവ ദിനങ്ങളിലി അത്യന്തം പിക് ടി എ ഭാരവാഹികളുടെയും മാതാപിതാ ക്കളുടെയും ആത്മാർത്ഥമായ സഹകരണം കാണാനായി എന്നത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു

പാഠ്യ  പദ്ധതി  പരിഷ്കരണം ജനകീയ ചർച്ച

പാഠ്യ  പദ്ധതി  പരിഷ്കരണം ജനകീയ ചർച്ച  വിദ്യാലയത്തിൽ നടന്നു .പഞ്ചായത്തു പ്രസിഡന്റ് വാർഡ് മെമ്പർമാർ ബി ആർ സി അധികൃതർ അധ്യാപകർ യുവജന നേതാക്കൾ അധ്യാപകർ  തുങ്ങിയവരുടെ സജീവ പങ്കാളിത്തംർച്ചക്കുണ്ടായിരുന്നു .ചർച്ചയുടെ തീരുമാനങ്ങൾ റിപ്പോർട്ടായി പഞ്ചായത്തിന് നൽകി