സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ലിറ്റിൽകൈറ്റ്സ്/ 2019-'20

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2019-'20

25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർഷാനെറ്റ് ഷാജു
ഡെപ്യൂട്ടി ലീഡർടെസ്സ പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
22-06-202325041

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-'20

ക്രമനമ്പർ !അംഗത്തിന്റെ പേര് ക്ലാസ്
1 അമിഷ സാം കെ. 9B
2 ആൻ മരിയ ഫ്രാൻസിസ് 9A
3 അനഘ വി. 9A
4 അനീറ്റ പോൾ 9A
5 അനു പ്രിയ ജോജി 9A
6 അനുഷ ബിനു 9A
7 ആർദ്ര പി. ബി. 9A
8 അശ്വനി ലിജോ 9A
9 ഗൗരികൃഷ്ണ എസ് നായർ 9B
10 ജിസ് മരിയ മാർട്ടിൻ 9C
11 ലിറ്റിൽ റോസ് രാജു 9C
12 മരിയ ബെന്നി 9C
13 മരിയ ജോഷി 9C
14 മീനാക്ഷി സുനിൽകുമാർ 9A
15 മീര ബൈജു 9A
16 മിന്നാ പീറ്റർ 9C
17 നിധി ജോർജ് 9C
18 പാവന ജോഷി 9B
19 റോസ് മേരി ബാബു 9C
20 സാനിയ സെബാസ്റ്റ്യൻ 9B
21 വി എസ് നിരഞ്ജന സൈന്ധവ 9C
22 എയ്ഞ്ചേൽ വറ്ഗീസ് 9B
23 ആർദ്ര ബിനു 9A
24 സാനിയ ഷാജു 9C
25 ഷിൽന ഷിജോയ് 9B
26 അൽവീന എം എസ് 9B
27 ആൻ മരിയ ജോയ് 9B
28 അനു പ്രിയ എസ് 9C
29 ഗായത്രി കൃഷ്ണ 9D
30 ടീന തോമസ് 9A

പ്രിലിമിനറി ക്ലാസ് 2019-'20

സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്. അമ്മമാരേ ഡിജിറ്റൽ ലോകത്തെകുറിച്ച് കൂടുതൽ അറിവ് പകർന്നു കൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്മാർത്തമ്മ എന്ന പരിപാടി നടത്തികയുണ്ടായി.സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്. അമ്മമാരേ ഡിജിറ്റൽ ലോകത്തെകുറിച്ച് കൂടുതൽ അറിവ് പകർന്നു കൊടുക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്മാർത്തമ്മ എന്ന പരിപാടി നടത്തികയുണ്ടായി. കുട്ടികളെ ഉൻമേഷദായകരാക്കുന്ന കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ടു ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യത്തെ ക്ലാസ് വളരെ മനോഹരമായി ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത , മാസ്റ്റർ ട്രെയിനർ സർ എൽബി , കോഡിനേറ്റേഴ്‌സായ സിസ്റ്റർ ലേഖ, ശ്രീമതി സുധ ജോസ് എന്നിവർ സന്നിഹിതർ ആയിരുന്നു . സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത ആശംസ അർപ്പിക്കുകയും ചെയ്തു .ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ഛ് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി . ലിറ്റിൽ കൈറ്റ്‌സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് സർ പറഞ്ഞു തരികയും ചെയ്‌തു . അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും ,പിന്നീട് സാറിന്റെ ക്ലാസ്സിനെക്കുറിച്ഛ് കുമാരി ഗൗരി കൃഷ്ണയും , കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും പറഞ്ഞു .തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥിയായ കുമാരി ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു .

എട്ടാം തരത്തിലുള്ള കുട്ടികളുടെ തിരഞ്ഞെടുപ്പ്

എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

എട്ടാം തരത്തിലെ പുതിയ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 28നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് .

ക്ലാസ് ഐ ടി കോർഡിനേറ്റർസിനുള്ള ക്ലാസുകൾ

ഈ വര്ഷം പുതുതായി ഐ ടി കോൿർഡിനേറ്റ്സ് ആയി ചുമതലയേറ്റ കുട്ടികൾക്കുള്ള പരിശീലന ക്ലാസ് ഒൻപതാം തരത്തിലെ ലൈറ്റ്‌ലെ കൈറ്സ് അംഗങ്ങങ്ങൾ നടത്തി ലാപ്‌ടോപ് പ്രൊജക്ടർ എന്നിവ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും ഇന്റർനെറ്റ് ഉപയാഗത്തെക്കുറിച്ചും വിശദമാക്കിയ ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു

ആഴ്ച തോറുമുള്ള ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആഴ്‌ചതോറും ക്ലാസുകൾ നടത്തിവരുന്നു. ഈ ക്ലാസുകൾ കുട്ടികളുടെ വളർച്ചയ്ക്കും സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾക്കും സഹായകരമാക്കുന്നു. എല്ലാ ബുധനാഴ്ചയുമാണ് ക്ലാസുകൾ നടത്തുന്നത്. ആഴ്ച തോറുമുള ക്ലാസുകളിൽ ചെയുന്ന പ്രവർത്തനങ്ങളെക്കുറിച്ചു കുട്ടികൾ ഒരു റെക്കോർഡ് നിർമിക്കുകയും ചെയുന്നു.

അനിമേഷൻ

ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു അനിമേഷൻ ക്ലാസ് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു. അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി ടൂബ് ഡെസ്കിൽ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ ആസ്വാദകരവും താല്പര്യപൂർവ്വകവുമായിരുന്നു .ഈ ക്ലാസ്സിൽ കുട്ടികൾ അനിമേഷനെക്കുറിച്ചു കൂടുതൽ മനസിലാക്കുകയും ഓരോ അനിമേഷനുകൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾ ലെവലിൽ ഒരു അനിമേഷൻ മത്സരം നടത്തുകയും ചെയ്തു. അതിൽ വിജയികളായ നാലു കുട്ടികളെ ഉപജില്ലാ ക്യാമ്പിനായി തെരഞ്ഞെടുക്കുകയും ചെയ്‌തു.

മലയാളം ടൈപ്പിംഗ് ഇന്റർനെറ്റ് പരിശീലനം

ഡിജിറ്റൽ പൂക്കളം 2019

ആഗസ്ത് 2 2019

2019   ഓണാഘോഷത്തിനോടനുബന്ധിച്ചു വിദ്യാലയത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി യു പി എച് എസ വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു  കൈറ്റിസിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തിയത് ആദ്യം കുട്ടികൾക്ക് ഡിജിറ്റൽ പൂക്കളം നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ക്ലാസ് എടുത്തു തുടർന്ന് പൂക്കളം നിർമ്മിക്കാനുള്ള മത്സരം ആരംഭിച്ചു കുട്ടികൾ TUX  പെയിന്റിലും ഇൻസ്‌കേപ്പിലും അതിമനോഹരങ്ങളായ പൂക്കളങ്ങൾ നിർമ്മിച്ചു .എച്ഛ് എസ വിഭാഗത്തിൽ എവ്‌ലിൻ ഷാജുവും യു പി വിഭാഗത്തിൽ ആലീസ് മാർട്ടിനും ഒന്നാം സമ്മാനം കരസ്ഥമാക്കി .

സബ് ഡിസ്ട്രിക്ട് ക്യാമ്പ് 2019

ഒക്ടോബര് 4,5

അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്സ് യൂണിറ്റിലെ കുട്ടികളിൽ നിന്നും പ്രഗത്ഭരായ കുട്ടികൾക്ക് നടത്തിയ സബ് ജില്ലാ ക്യാമ്പ് ഞങളുടെ വിദ്യാലയത്തിൽ വച്ച് നടന്നു .ഞങളുടെ വിദ്യാലയത്തിൽ നിന്നും ആൻ മരിയ ,ജോയ് , ലിറ്റിൽ റോസ് രാജു, അമീഷ സാം, നിധി ജോർജ് എന്നിവരെ അനിമേഷൻ ക്ലാസ്സുകൾക്കായും അനഘ വി ,അനുപ്രിയ ജോജി, ഗൗരി കൃഷ്ണ ,ടീന തോമസ് എന്നിവരെ പ്രോഗ്രാമിങ് ക്ലാസ്സുകൾക്കായും തിരഞ്ഞെടുത്തു ഗൗരി കൃഷ്ണ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .

ഡിജിറ്റൽ മാഗസിൻ നിർമാണം 2019

ലിറ്റിൽ കൈറ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻെറ നിർമാണം നടത്തി. ഞങ്ങൾ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും അവരുടെ രചനകൾ ശേഖരിക്കുകയും ലിബ്രെ ഓഫീസിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പേജുകൾ ടൈപ്പ് ചെയ്തു ക്രമീകരിച്ചു .ഞങ്ങൾക്ക് ഈ മാഗസിൻ നിർമ്മാണം ആസ്വാദ്യകരവും അറിവ് പകരുന്നതുമായിരുന്നു

സ്പെഷിലി എബിൾഡ് കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം 2019

നവംബർ 16 2019

സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ ടി മേഖലയിൽ പരിശീലനം നൽകുവാൻ കറുകുറ്റി സെന്റ് ജോസഫ് വിദ്യായത്തിലെ ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളും കൈറ് മിസ്ട്രെസ്സുമാരും ചേർന്ന് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയും അവർക്കു നല്ല രീതിയിൽ പരിശീലനം നല്കുകയുണ് ചെയ്തു വിൻഡോസ് അധിഷ്ഠിത കംപ്യൂട്ടറുകളിൽ പ്രസന്റേഷൻ നടത്തുന്നതിനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകിയത് .ആ കുട്ടികൾ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുകയും അവർക്കതു കൂടുതൽ ഇഷ്ടപ്പെടുകയും ചെയ്തു

സ്മാർട്ടമ്മ

നവംബർ 16 2019

അമ്മാമാരെ ഡിജിറ്റൽ ലോകത്തിൽ സ്മാർട്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്മാർട്ടമ്മ എന്ന പരിപാടി ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഇന്റർനെറ്റ് ഉപയോഗം അതിന്റെ ദൂഷ്യം ക്യൂ ആർ കോഡ് സ്കാനിംഗ് സൈബർ അപകടങ്ങൾ സ്കൂളുകളിലെ സ്മാർട്ട് ക്ലാസുകൾ എങ്ങനെ കുട്ടികളെ പഠനത്തിൽ സഹായിക്കുന്നു എന്നീ കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ വിശദീകരിച്ചു

വികാസ്

ഫെബ്രുവരി 16 2020

ഞങ്ങളുടെ വിദ്യാലയത്തിലെ യു പി ക്ലാസ്സുകളിലെ കമ്പ്യൂട്ടർ മികവുപുലർത്തുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് ഒരു ക്ലാസ് നടത്തി .ഞങ്ങൾ പഠിച്ച അനിമേഷൻ സോഫ്റ്റ്‌വെയർ ആയ tupi tudi സോഫ്റ്റ് വെയറിലാണ് ഞങ്ങൾ പരിശീലനം നൽകിയത്

ഒപ്പം ഒപ്പത്തിനൊപ്പം

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന യു പി ക്ലാസ് കുട്ടികൾക്ക് ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ പരിശീലനം നൽകി .കംപ്യൂർ തുറക്കുന്നതും ഓരോ സോഫ്റ്റ് വെയർ എടുക്കുന്നതും കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെക്കുറിച്ചുമുള്ളതായിരുന്നു ക്ലാസ് .ഈ ക്ലാസ് കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു

കുട്ടികൾക്കുള്ള ക്യാമറ പരിശീലനം

സുജിത് സാറിന്റെ നേതൃത്വത്തിൽ നടന്ന കാമറ പരിശീലനത്തിലൂടെ പലതരം ക്യാമെറകളെ കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും മനസ്സിലാക്കി .കാമറ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം ക്യാമറയുടെ ഓരോ ഭാഗങ്ങളും അവയുടെ ഉപയോഗങ്ങങ്ങളും ഓരോ സാഹചര്യങ്ങളിൽ എങ്ങനെയെല്ലാം ഫോട്ടോ എടുക്കാം എന്നും സർ വിശദീകരിച്ചു .സാറിന്റെ ക്ലാസ് ലിറ്റിൽ കൈറ്സ് കുട്ടികൾക്ക് കാമറ ഉപയോഗിക്കുന്നതിനു കൂടുതൽ ആത്മവിശ്വാസം നൽകി

സമീപ എൽപി യുപി വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ഏകദിന ശില്പശാല

നിങ്ങളുടെ വിദ്യാലയത്തിലെ സമീപത്തുള്ള എൽ പി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് ലിറ്റിൽ കൈറ്സ് കുട്ടികൾക്ക് സാധിച്ചു .തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ ആദ്യപാഠങ്ങൾ ലിറ്റിൽ കൈറ്സ് കുട്ടികൾ പകർന്നു

വിക്‌ടേഴ്‌സ് ചാനൽ വർത്തനിർമ്മാണ പരിശീലനം

ഞങ്ങളുടെ വിദ്യാലയത്തിലെ തനതു പ്രവർത്തനങ്ങളെ കുറിച്ചാണ് വിക്ടേഴ്‌സ് ചാനലിൽ അവതരിപ്പിച്ചത്. സ്പെഷ്യലി ഏബിൾഡ് കുട്ടികൾക്ക് ഐ.ടി മേഖലയിൽ കൂടുതൽ അറിവ് പങ്കുവച്ചതിനെക്കുറിച്ചും പ്ലാസ്റ്റിക് നിരോധനത്തെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി കുട്ടികൾക്ക് നടത്തിയ തുണിസഞ്ചി നിർമ്മാണ പരിശീലനത്തെക്കുറിച്ചുമുള്ള വാർത്തകളാണ് ഞങ്ങൾ വിക്ടേഴ്‌സ് ചാനെലിലേക്കു നൽകിയത് .വാർത്ത നിർമ്മാണ പരിശീലനവും ഞങ്ങൾക്ക് ഇതിനൊപ്പം ലഭിച്ചു .

സ്കൂൾ വാര്ഷികാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ

ഞങ്ങളുടെ സ്കൂൾ വാർഷികത്തോടനുബന്ധിച്ചു ഒത്തിരി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്സ് നടത്തുകയുണ്ടായി .സ്കൂൾ വാർഷികറിപ്പോർട്ടിനുള്ള ചിത്രങ്ങളും വാർത്തകളും ശേഖരിക്കുകയും അവയുടെ ഡോക്യൂമെന്റഷന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയും ചെയ്തു .രാവിലെ നടന്ന പരിപാടികളുടെ വീഡിയോ അവതരണം കുട്ടികൾ നിർമ്മിച്ചു.വിവിധ പരിപാടികൾക്ക് അനുയോച്യമായ ബാക്ഗ്രൗണ്ടുകൾവീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയർ ആയ കെ ഡെന് ലൈവ് ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ചു

സ്കൂൾവിക്കി പുതുക്കൽ

ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി പുതുക്കൽ നടത്തി .വിദ്യാലയത്തിൽ നടന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘു വിവരങ്ങൾ തയ്യാറാക്കുകയും ചിത്രങ്ങൾ അപ്പ് ലോഡ് ചെയ്യുകയും ചെയ്തു

വെബ് കാം പരിശീലനം

പ്രോജെക്ടറും മറ്റു കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഉപയോഗങ്ങളെക്കുറിച്ചുള്ള ഉപയോഗങ്ങങ്ങളെക്കുറിച്ചു ഞങ്ങൾക്ക് ക്ലാസുകൾ ലഭിച്ചു .സർക്കാരിൽ നിന്നും ലഭിച്ച വെബ് കാം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും മാസ്റ്റർ ട്രൈലെർ ആയ എൽബി സർ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു

സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ നിർമാണം

ലിറ്റിൽ കൈറ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷന് നടത്തുകയുണ്ടായി കെ ഡെന് ലൈവ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഡോക്യൂമെന്റഷന്സ് നടത്തിയത്

പ്രതിഭകളെത്തേടി

ഞങളുടെ വിദ്യാലയത്തിന്റെ പരിസരങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്താനും അവരെ ആദരിക്കുവാനുമായി ഒരവസരം ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി ഞങ്ങളുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗത്തിലെയും ഹയർ സെക്കന്ററി വിഭാഗത്തിലെയും കുട്ടികളും അധ്യാപകരും ചേർന്നാണ് പ്രതിഭകളെ തേടി ഇറങ്ങിയത്