സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19

നവീനും ശരതും ഉറ്റ ചങ്ങാതിമാരായിരുന്നു👨‍❤️‍👨. ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ ശരത് നവീനോട് പറഞ്ഞു🗣️. എടാ നമ്മുടെ സുഹൃത്ത് അക്ഷയുടെ വീട്ടിൽ പോയാലോ. അവന്റെ അച്ഛനും👴അമ്മയ്ക്കും👵തീരെ സുഖമില്ലാതെ കിടപ്പിലാണ്🛌. അവനും എന്തോ അസുഖം ആണെന്ന് പറയുന്നത് കേട്ടു! നമുക്ക് ഒന്ന് അന്വേഷിച്ചാൽലോ? അപ്പോൾ നവീൻ പറഞ്ഞു🗣️ എടാ ഈയിടയായി പത്രത്തിൽ📰ഒരു ന്യൂസ് വരുന്നുണ്ടല്ലോ?. കൊറോണ യോ , വൈറസോ എന്നൊക്കെ!. ഓ! അത് ഇവിടെ ഒന്നും അല്ലല്ലോ!? ഏതായാലും നമുക്ക് ഒന്നു പോകാം ശരത് പറഞ്ഞു🗣️. അവർ യാത്ര തിരിച്ചു. സുഹൃത്തിൻറെ വീട്ടിൽ ചെന്ന അവർ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു. ശ്വാസമെടുക്കാൻ കഴിയാതെ പനിയും 🛌ചുമയും🗣️ ആയി അവൻ കിടക്കുന്നു. തൊട്ടപ്പുറത്ത് സ്വന്തമായി എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയിൽ അച്ഛനും👴 അമ്മയും👵. എന്തു പറ്റിയെടാ നിനക്ക് നീ എന്നാണ് വിദേശത്ത് നിന്ന് വന്നത് ? അവർ ചോദിച്ചു? സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ കിടക്കുകയായിരുന്ന അവൻ ആംഗ്യംകാണിച്ചു പറഞ്ഞു🗣️ ഒരാഴ്ചയായി !. അപ്പോൾ ശരത്ത് അവനോട് പറഞ്ഞു🗣️ എടാ പത്രത്തിൽ കോവിഡ് - 19 എന്ന വൈറസിനെ കുറിച്ചും അതിന്റെ രോഗം ലക്ഷണത്തെ കുറിച്ച് നീ വായിച്ചില്ലേ ?. അപ്പോൾ അവന്റെ അച്ഛൻ👴 പറഞ്ഞു മോനെ അതോടൊപ്പം മറ്റൊരു വാർത്തയും📰 കേൾക്കുന്നുണ്ടല്ലോ!? വെളുത്തുള്ളി തിന്നാൽ മതിയെന്നോ വെയിൽ കൊണ്ടാൽ മതിയെന്നോ മദ്യം കഴിക്കുന്നത് നല്ലതാണെന്ന് ഒക്കെ? അവൻ അതൊക്കെ ചെയ്തു നോക്കി. അപ്പോൾ നവീനും ശരത്തും പറഞ്ഞു🗣️ അച്ഛാ!. അതൊക്കെ തെറ്റായ വാർത്തകളാണ്📰 നമുക്കൊരു കാര്യം ചെയ്യാം!. നമുക്ക് ആരോഗ്യകേന്ദ്രത്തിൽ വിവരം☎️ അറിയിക്കാം. പെട്ടെന്നുതന്നെ ആരോഗ്യപ്രവർത്തകർ പാഞ്ഞെത്തി അവനെ ഹോസ്പിറ്റലിൽ🚑🏥 എത്തിച്ചു. അവന്റെ രക്തസാമ്പിൾ പരിശോധിച്ച് അറിഞ്ഞ ഡോക്ടർ പറഞ്ഞു🗣️ അക്ഷയ് കോവിഡ് - 19 രോഗ ബാധ്യതനാണ്. അപ്പോഴേക്കും വൃദ്ധരും👴👵 മറ്റ് അസുഖങ്ങൾ ബാധിച്ച് കിടപ്പിലായവരും ആയ ആ അച്ഛനെയും👴 അമ്മയെയും👵 അസുഖം ബാധിച്ചിരുന്നു. എന്നാൽ അവരെ രക്ഷിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല😨. അസുഖം മാറി സുഖമായി വീട്ടിലെത്തി അക്ഷയ് ആ സത്യം തിരിച്ചറിഞ്ഞു ! തന്റെ അച്ഛനും👴 അമ്മയും👵എന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു!... തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച സുഹൃത്തുക്കളെ അവൻ അന്വേഷിച്ചു. അപ്പോൾ 👬അവർ പറഞ്ഞു🗣️ നീ രക്ഷപ്പെട്ടല്ലോ!... ഞങ്ങൾക്കും 👬കുഴപ്പമൊന്നുമില്ല. ഞങ്ങളിപ്പോൾ ഞങ്ങളുടെ വീട്ടിൽ🏡 തന്നെ സ്വയം നിരീക്ഷണത്തിലാണ്. സുരക്ഷിതരായി വീട്ടിൽ 🏡തന്നെ ഇരിക്കുന്നു. നമ്മളെ സ്വയം രക്ഷിക്കാനും മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും. "നന്ദി "എന്ന രണ്ടക്ഷരം പറയാനാവാതെ അവന്റെ ചുണ്ടുകൾ വിങ്ങി😓. അവർ അവനെ ആശ്വസിപ്പിച്ചു. അവൻ ചിന്തിച്ചു. തെറ്റായ വാർത്തകളുടെ പുറകെ പോകാതെ ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും നിർദ്ദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുകയില്ലായിരുന്നു. ഇന്നുമുതൽ ഈ കോവിഡ്-19 എതിരെ ജനങ്ങളെ ബോധവൽക്കരിക്കാനും അവർക്ക് സേവനം ചെയ്യുവാനുമായി എന്റെ സമയം ഞാൻ മാറ്റി വെക്കുന്നു.... യാഥാർഥ്യങ്ങളെ നമുക്ക് തിരിച്ചറിയാം. വേണ്ട മുൻകരുതലുകൾ എടുക്കാം😷🤲. കുടുംബബന്ധങ്ങളെ ശക്തിപ്പെടുതാം👨‍👩‍👦. അകലം പാലിക്കുകയും ഹൃദയങ്ങളെ തമ്മിൽ അടുപ്പിക്കുകയും ചെയ്യാം.

ജോർജ്ജ് ജോസ്
9 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ