സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/നാടോടി വിജ്ഞാനകോശം
കപ്പൽ പ്രദക്ഷിണം
കുറവിലങ്ങാട് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന കപ്പൽ പ്രദക്ഷിണം പ്രസിദ്ധമാണ്.യോനാ പ്രവാചകന്റെ നിനവെ യാത്രയും കപ്പൽ ക്ഷോഭവുമാണ് അനുസ്മരിക്കപ്പെടുന്നത്.കടപ്പൂർ ഗ്രാമത്തിലെ ആളുകളാണ് കപ്പൽ വഹിക്കുന്നത്.കപ്പൽ ക്ഷോഭത്തിൽ അകപ്പെട്ട കടപ്പൂർ നിവാസികൾ കുറവിലങ്ങാട് മുത്തിയമ്മയെ വിളിച്ച് അപേക്ഷിച്ചപ്പോൾ കടൽ ശാന്തമായതിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച് നൽകിയതാണ് ഈ കപ്പൽ. തിരുനാളിനോടനുബന്ധിച്ചു നടത്തുന്നആനവായിൽ ശർക്കര നേർച്ചയും പ്രസിദ്ധമാണ്.വയറുവേദന മാറ്റുന്നതിനുള്ള ഔഷധമായിട്ടാണ് ഇതിനെ കരുതിപ്പോരുന്നത്.