സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതിയ്ക്കൊരു സംഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയ്ക്കൊരു സംഗീതം

വിഷയം:പരിസ്ഥിതി

കാണുന്നു ഞാൻ നിൻ തെളിവാർന്ന ശോഭ
കണ്ടീടുന്നു നിൻ മനം കവരും സൗന്ദര്യം
കളകളനാദംമീട്ടി ചിന്നിച്ചിതറി
ഒഴുകീടുന്നിതാ സൗന്ദര്യവതി നീ

മാധുര്യനാദംമീട്ടി പറന്നിടും പറവകളും
ഭയരഹിതരായി കളിച്ചിടും കുട്ടികളും
ഉയർന്നുനിന്നിരുന്ന മലനിരകളും
ഗ്രാമത്തിനൈശ്വര്യമല്ലായിരുന്നോ?

എന്തെന്ത് ഞാനീ കേൾക്കുന്നത്?
എന്തൊക്കെയാണ് ഞാൻ കാണുന്നത്?
എവിടെനിൻ കാന്തി?എവിടെനിൻ ഭംഗി?
എവിടെപ്പോയി എവിടെപ്പോയി എല്ലാമെല്ലാം

ഇന്നിതാ നികത്തുന്നു കുന്നുകൾ, മലകൾ
കെട്ടിപ്പടുക്കുന്നു ഫാക്ടറികൾ !
പുകതുപ്പി അങ്ങിങ്ങു പാഞ്ഞിടുന്നു
വാഹനങ്ങൾതൻ നീണ്ടനിരകൾ

ഹോട്ടലുകൾ,ഭക്ഷണശാലകളൊക്കെതൻ
മാലിന്യാവശിഷ്‍ടങ്ങളൊക്കെയും
നിന്നിലേക്കെത്തിയോ ഇല്ലാതാക്കിയോ
നിൻ കാന്തിയെല്ലാം കവർന്നെടുത്തോ?

ഇന്നീ ലോകത്തെ ഗ്രസിച്ചിരിക്കുന്നതാം
കൊറോണ നിൻ ശുദ്ധികർമ്മത്തിൻ ഫലമതോ?
അനുസരണയില്ലാത്ത പുതുതലമുറതൻ
ദുഷ്ചെയ്‍തികൾതൻ പ്രതിഫലമോ?

ശുദ്ധിയാകുന്നു വായുവും വെള്ളവും
ശുദ്ധിയാകുന്നു പ്രകൃതിസ്രോതസ്സ‍ുകൾ
ഒപ്പമായി ശുദ്ധിയാക്കിടുന്നീ പ്രകൃതി
മാനവർതൻ മാനസമൊക്കെയും

ജീവിക്കുന്നു പുഴ ജീവിക്കുന്നു തരു
പ്രകൃതിസ്രോതസ്സുകളൊക്കെയും ജീവിക്കും
മനുഷ്യർ മാത്രം ഭവനങ്ങൾക്കുള്ളിൽ
അടച്ചുപൂട്ടി കഴിയുന്നു ഭീതിയിൽ

നിപ്പ വന്നു പ്രളയം വന്നു
പഠിച്ചില്ലൊരാളും കരുതി താൻതന്നെ
വലിയവനെന്നു കരുതി അഹങ്കരി-
ച്ചിപ്പോഴിതാ നിസ്സഹായനായി.......

മനസ്സിലാക്കീടൂ നീ മാനുഷാ
ഇനിയെങ്കിലും നീ തിരിച്ചറിഞ്ഞിടൂ
നിൻ പ്രവൃത്തികൾതൻ പ്രതിഫലമേകാൻ
പ്രകൃതി സംസാരിച്ചു തുടങ്ങിയല്ലോ !

ഇന്നു നീ അനുഭവിച്ചീടുന്നതെല്ലാം
നിൻ ദുഷ്ചെയ്തികൾതൻ ഫലങ്ങളല്ലോ
തിരികെ വരൂ നീ നന്മകൾ ചെയ്യു
നവലോകത്തെ വാർത്തെടുക്കൂ.........

എമി റോസ് തങ്കച്ചൻ
IX B സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ് ,കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത