സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/കൊറോണാകാലത്ത് മാറുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാകാലത്ത് മാറുന്ന പരിസ്ഥിതി

പ്രകൃതി നമ്മുട അമ്മയാണ്. ആ നമ്മുടെ അമ്മയെ നാം ഒരിക്കലും മറക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് നമ്മുടെ ജീവന് തന്നെ ആപത്താണ്. ജൂൺ 5 - നാണു നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ മഴയുടെ അളവ് കുറയുന്നു. അത് മൂലം മണ്ണിന്റെ ഫലഭൂവിഷ്ടത നഷ്ടപ്പെടുന്നു. മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനു പ്രോത്സാഹനം നല്കുകയെ മാർഗമുള്ളൂ. ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. ഭൂമിയിലെ ജലം മലിനമാകുകപ്പെടുകയാണ്. ജലമലിനീകരണം മൂലം ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞു വരുന്നു. ജലമലിനീകരണം, മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ, മണ്ണൊലിപ്പ്, വരൾച്ച, ഖനനം, വ്യവസായവത്കരണം, എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ പ്രകൃതിയെ ബാധിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യണം.മരങ്ങൾ വെട്ടിനശിപ്പിക്കരുത്. പരിസ്ഥിതി നമ്മുടേത് മാത്രമല്ലെന്നും മനുഷ്യൻ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണെന്നും പ്രപഞ്ചത്തെക്കുറിച്ചു നമ്മൾ ഇന്നോളം കണ്ടെത്തിയ അറിവുകൾ ഇനി അറിയാനുള്ളതിനോട് തുലനം ചെയ്യുമ്പോൾ സമുദ്രത്തിലെ ഒരു തുള്ളി ജലം പോലും നിസ്സാരമാണെന്ന തിരിച്ചറിവ് നേടേണ്ടതുണ്ട്. കൊറോണ മൂലമുള്ള ഈ ലോക്കഡോൺ കാലത്ത് ഗതാഗതം തടസപ്പെടുകയും ജനജീവിതവും വ്യവസായവും സ്തംഭിക്കുകയും ചെയ്തതോടു കൂടി ഡൽഹി പോലുള്ള മെട്രോ നഗരങ്ങൾ ശുദ്ധീകരിക്കപ്പെടുകയും വിവിധ നദികളിലെയും പുഴകളിലെയും മാലിന്യത്തോത് കുറഞ്ഞു വരികയും ചെയ്തിട്ടുണ്ടെന്ന് നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടല്ലോ. ഇത് വളരെ പ്രധാനപ്പെട്ട അടയാളങ്ങളാണ്. ഈ അടയാളങ്ങളെ സ്വാദുകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുവാനുള്ള ആർജ്ജവം സ്വീകരിക്കുക എന്നത് മനുഷ്യന്റെ കടമയാണ്.
 

പച്ച എസ്. ജോൺ
IX A സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ് , കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം