കരുതൽ

മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ശൈഥില്യം മൂലമാണ് രോഗം ഉണ്ടാകുന്നത് എന്നാണ് ആധുനിക സിദ്ധാന്തം. ആരോഗ്യപരിപാലനത്തിന് പ്രാധാന്യമേറിയ ആധുനിക കാലഘട്ടത്തിൽ രോഗി പരിചരണത്തെക്കാൾ രോഗപ്രതിരോധത്തിന് ആണ് നാം വില കൽപ്പിക്കുന്നത്. ജാഗ്രത ഇല്ലാത്തവരാണ് പലപ്പോഴും രോഗങ്ങളുടെ ആക്രമണത്തിന് വിധേയരാകുന്നത്. വന്യമൃഗങ്ങൾ ഉള്ള ഒരു കാട്ടിൽ അകപ്പെട്ട മനുഷ്യൻ ഓരോ മുക്കിലും മൂലയിലും ഒരു അപകടകാരിയെ പ്രതീക്ഷിക്കുന്നു. ഓരോ നിമിഷവും ഭയത്തോടും ജാഗ്രതയോടും കൂടി മുന്നോട്ടു നീങ്ങുന്നു. എന്നാൽ നാട്ടിൽ ജീവിക്കുന്ന മനുഷ്യന് ഈ ഭയം ഉണ്ടാകാറില്ല. മറിച്ച് പകർച്ചവ്യാധികളെയാണ് അവർ കൂടുതൽ ഭയക്കുന്നത്. രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെ ക്കുറിച്ചും രോഗപ്രതിരോധത്തെ ക്കുറിച്ചും പ്രാഥമിക ജ്ഞാനം ഉള്ള ഒരാൾക്ക് രോഗങ്ങളെ ചെറുത്തു നിൽക്കാൻ സാധിക്കും. രോഗപ്രതിരോധത്തിനായി കേരള സർക്കാർ ആവിഷ്കരിച്ച ബോധവൽക്കരണ പരിപാടി ആണ് ആരോഗ്യ ജാഗ്രത. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതോടൊപ്പം രോഗ പ്രതിരോധ കുത്തിവെപ്പിലൂടെയും നിശ്ചിത അകലം പാലിക്കുന്നതിലൂടെയും രോഗം പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. 2019ൽ എല്ലാവരും തൂവാല ഉപയോഗിക്കണം എന്ന ആശയത്തെ മുൻനിർത്തി 'തൂവാല വിപ്ലവം' ആരോഗ്യവകുപ്പ് ആവിഷ്കരിക്കുക ഉണ്ടായി. ഇന്നത്തെ കോവിഡ്-19ന്റെ ഈ സാഹചര്യത്തിൽ രോഗപ്രതിരോധത്തിന്റെ പ്രസക്തി വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. കോവിഡ്-19 പ്രതിരോധത്തിനായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, സാനിറ്റയിസർ ഉപയോഗിക്കുക, മാസ്ക്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഐസൊലേഷനിൽ കഴിയുക എന്നിവയെല്ലാമാണ്. ഇത്തരത്തിൽ വളരെ വിജയകരമായ രീതിയിൽ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ രോഗീപരിചരണത്തേക്കാൾ നല്ലത് രോഗപ്രതിരോധം ആണ്.
 

Annmariya J
IX A സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ്, കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം