സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/എന്തിനിങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
എന്തിനിങ്ങനെ

പെറ്റമ്മയെ പോറ്റേണ്ട മക്കൾ
പെറ്റമ്മയെ കൊല്ലുന്ന കാലം
ഫലവൃക്ഷങ്ങൾ നിനക്കായ്‌
മാറ്റിയോരാ പ്രകൃതിയേ
ഇന്നിതാ മനുഷ്യരുപ -
ദ്രവിച്ചീടുന്നു, കാല -
മെന്തേ മാറിപ്പോയി,
മനുഷ്യനെന്തേ പഠിക്കുന്നില്ല
തിരിച്ചുവരില്ലെന്നറിഞ്ഞിട്ടുമവർ
അതിനെയെന്തിന് ഇങ്ങനെ?
പെറ്റമ്മയെ പോറ്റണമെന്നറിഞ്ഞിട്ടും
എന്തിനു മനുഷ്യനെങ്ങനെ?
സ്നേഹമെന്തെന്ന് കാണിച്ചുതന്നയാ
പ്രകൃതിയോടു എന്തിനിങ്ങനെ?
തിന്മ ചിരിക്കുന്നു, നന്മ കരയുന്നു
എന്തേ മനുഷ്യനിങ്ങനെ?
മതം കരയുന്നു, മനുഷ്യർ ചിരിച്ച കാലാമെന്നേ -
മാറിപ്പോയി, ഇപ്പോൾ സത്യം
മനുഷ്യർ കരയുന്നു, മതം ചിരിക്കുന്നു.
 

അനിറ്റ ചാക്കോ
VII C സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ് , കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത