സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യം നമ്മുടെ പരിസ്ഥിതി എന്താണെന്ന് നാം ഓരോരുത്തരും മനസിലാക്കണം. പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റങ്ങൾ നമ്മുടെ ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഇതു ഭീഷണിയാവുന്നു. നാം വസിക്കുന്ന ഭൂമി സൗരയൂഥത്തിൻ്റെ ഭാഗമാണല്ലോ.മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി.എല്ലാ സസ്യ ജന്തു ജാലങ്ങളും ഉൾപ്പെടുന്നതാണല്ലോ പരിസ്ഥിതി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും പരസ്പര പൂരകങ്ങളായ ഒരു ജൈവഘടനയാണ് ഇത്. പരിസ്ഥിതി മലിനീകരണത്തിലൂടെ മനുഷ്യനും സസ്യജന്തുജാലങ്ങളും നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു.ഇതിനു കാരണം നാം ഓരോരുത്തരുമാണ്. ഭൂമിയുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന തരത്തിലാണ് നമ്മുടെ ചെയ്തികൾ. വനനശീകരണം,കൃഷി നിലങ്ങൾ മണ്ണിട്ടുനികത്തുക, കുന്നിടിച്ച് ബഹുനില കെട്ടിടങ്ങൾ പണിയുക, പുഴകൾ, ജലാശയങ്ങൾ മുതലായവയിൽ പ്ലാസ്റ്റിക് വലിച്ചെറിയുക തുടങ്ങിയവ ചെയ്ത് നാം നമ്മുടെ ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നു.മനുഷ്യരുടെ കണ്ടുപിടുത്തങ്ങൾ തന്നെയാണ് പരിസ്ഥിതി മലിനീകരണത്തിൻ്റെ പ്രധാന കാരണങ്ങൾ. ചൂടും തണുപ്പും കൃത്രിമ വായുവും വരെ മനുഷ്യൻ ആധുനീക ലോകത്തിനു കാഴ്ച്ചവെക്കുന്നു. ആയതിനാൽ നമുക്ക് നമ്മുടെ പരിസ്ഥിതിയെ പ്രാണവായുവിനെ പോലെ സംരക്ഷിക്കാം .പരിസ്ഥിതി സംരക്ഷണത്തിൽ നാം കുട്ടികൾക്കും നിരവധി കാര്യങ്ങൾ ചെയ്യാം. മരതൈകൾ വെച്ചുപിടിപ്പിക്കുക ,അവയെ പരിപാലിക്കുക, കൃഷിയോഗ്യമായ സ്ഥലത്ത് പച്ചക്കറികൾ നടുക ,പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിങ്ങനെ. പ്രിയ കൂട്ടുകാരെ ഈ ലോക്ക് ഡൗൺ കാലം അറിവു ശേഖരണത്തിൻ്റെതു കൂടിയാവട്ടെ.ഈ സമയം നമ്മുടെ പരിസ്ഥിതിയെ അറിയുവാനും അതിനെ സംരക്ഷിക്കുവാനുമുള്ള പ്രവർത്തനങ്ങൾ ചെയ്യുവാനും നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജയ് ഹിന്ദ്.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം