സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/എന്റെ ഗ്രാമം
ഒറ്റമശ്ശേരി
സെൻറ്. ജോസഫ് എൽ. പി. സ്കൂൾ
കേരള ജനത ആവേശപൂർവ്വം സ്വീകരിച്ച പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിലൂടെ വൈവിധ്യമാർന്ന വിദ്യാലയ ശാക്തീകരണ
പരിപാടികളിലൂടെ പൊതുവിദ്യാലയങ്ങൾ എല്ലാം മികവിലേക്ക്
മാറിക്കഴിഞ്ഞു പ്രദേശത്തെ മുഴുവൻ കുട്ടികളും വിദ്യാഭ്യാസത്തിനായി
പൊതുവിദ്യാലയങ്ങളെ തേടിയെത്തുന്ന അവസ്ഥയാണ് ഈ
യജ്ഞത്തിലൂടെ നാം സാധ്യമാക്കേണ്ടത്. വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം ഉയർത്തുന്നതിനുള്ള കർമ്മ പദ്ധതികൾ ഓരോ
വിദ്യാലയങ്ങളിലും ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. ഈ
പശ്ചാത്തലത്തിലാണ് ഒറ്റമശ്ശേരി സെന്റ്. ജോസഫ്സ് എൽ. പി
സ്കൂളിന്റെ മികവിന്റെ കർമ്മ പദ്ധതി തയ്യാറാക്കുന്നത്.
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പ്രദേശവാസികളായ അനേകായിരങ്ങൾക്ക് വിദ്യാ വെളിച്ചം പകർന്ന് വിജ്ഞാനദീപമായി പരിഹസിക്കുന്നു. സാമൂഹിക സാമ്പത്തിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണ് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ തികച്ചും കടലോര ഗ്രാമമായ ഒറ്റമശ്ശേരി. ഒറ്റമശ്ശേരി സെന്റ് ജോസഫ്സ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറേണ്ടത് ഈ നാടിന്റെ ആവശ്യമാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന കടക്കരപ്പള്ളി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഒറ്റമശ്ശേരി.
പനവേൽ - കൊച്ചി ദേശീയ പാതയിൽ തങ്കി കവലയിൽ നിന്നും നാലര കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് ഒറ്റമശ്ശേരി എന്ന ഗ്രാമം. മൂന്ന് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും കിഴക്കോട്ടു സഞ്ചരിച്ചാൽ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ തങ്കി പള്ളിയിലെക്കെത്താം, തെക്കോട്ടുള്ള പാത ഒറ്റമശ്ശേരി - തൈക്കൽ വഴി പ്രശസ്ത തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ ബേസിലിക്കയിലേക്കും വടക്കോട്ടുള്ള പാത അഴീക്കൽ ബീച്ചിലേക്കും എത്തുന്നു. പടിഞ്ഞാറ് ഭാഗത്ത് കടൽ ആണ്.
പൊതുസ്ഥാപനങ്ങൾ
സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി
ആരാധനാലയങ്ങൾ
സെന്റ്. ജോസഫ്സ് ദേവാലയം ഒറ്റമശ്ശേരി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി
- Infant Jesus Convent Pre-Primary school,Ottamassery


ചിത്രശാല
.
