സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരു വ്യക്തിയുടെ പൂർണ്ണ ശാരീരിക- മാനസിക-സാമൂഹിക ക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യവുമാണല്ലോ ആരോഗ്യം. ചിട്ടയായ ജീവിത ചര്യകളാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം .ചിട്ടയായ ജീവിതമാകട്ടെ ,ആരോഗ്യത്തിന്റെ താക്കോലും .ആരോഗ്യ പരിപാലനത്തിലെ മുഖ്യഘടകം ശുചിത്വമാണ് ." മനുഷ്യ ജീവന്റെ ആധാരം " എന്ന് ഒരു പക്ഷേ ശുചിത്വത്തെ നമുക്ക് വിശേഷിപ്പിക്കാം. ശുചിത്വം പലതരമുണ്ട്. വ്യക്തിത്വശുചിത്വം, സാമൂഹിക ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ വ്യക്തിതലംമുതൽ മനുഷ്യനായിരിക്കുന്ന എല്ലാ മേഖലകളിലും ശുചിത്വം അനിവാര്യമാണ്. ശുചിത്വമുള്ള ഒരു നാടിനെ നിർമ്മിക്കാൻ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ശുചിത്വമുള്ള ജനങ്ങളും ദൈനംദിന ജീവിതത്തിൽ നാം പാലിക്കേണ്ട ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകുക എന്നതുമാണ്.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ശരീരം വൃത്തിയാക്കുന്നതുകൊണ്ട് മാത്രം വ്യക്തി ശുചിത്വം പൂർണ്ണമാകില്ല. പരിസരശുചിത്വം ആവശ്യമാണ്.അലക്കിതേച്ച വസ്ത്രങ്ങളും വൃത്തിയുള്ള പാദരക്ഷകളും വരെ നീളുന്നതാണ് വ്യക്തിത്വശുചിത്യം.പരമ്പരാഗതമായി വിശുദ്ധിയും,ശുദ്ധിയും, ശുചിത്വവുമെല്ലാം മതാത്മകമായി അനുസരിച്ചും, അനുഷ്ഠിച്ചും പോരുന്നവരായിരുന്നു നമ്മുടെ പൂർവ്വികർ. ക്രിസ്തുമതത്തിൽ വിശുദ്ധ ഗ്രന്ഥത്തിലൂടെ ദൈവം അരുൾച്ചെയ്യുന്നു." നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതീകരവുമായ സജീവ ബലിയായി സമർപ്പിക്കുവിൻ "ഇപ്രകാരം ഓരോ മതങ്ങളും ശുചിത്വത്തെപ്പറ്റി അനുശാസിക്കുന്നു .

എന്നാൽ അതിനെയെല്ലാം പുതു തലമുറ പാടേ തള്ളിക്കളഞ്ഞമട്ടാണ്.വ്യക്തിത്വ വികസനങ്ങളും സംസ്ക്കാരങ്ങളും എല്ലാം പുതു തലമുറ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും വിവരവും വിദ്യാഭ്യാസവും അറിവും എല്ലാം അതിരുകവിഞ്ഞുണ്ടെങ്കിലും "വ്യക്തിശുചിത്വം" എന്ന അടിസ്ഥാന ഘടകം നൂറിൽ അൻപതു ശതമാനം ആളുകൾക്ക് മാത്രം , അതായത്, ഇന്നത്തെ സമൂഹത്തിലെ യുവജനങ്ങൾക്കും വ്യക്തി ശുചിത്വം എന്ന ഒന്ന് ഇല്ലാതായെന്നത് ഏറെ വേദനാജനകമാണ് രണ്ടുനേരം കുളിച്ചും വൃത്തിയുള്ള വസ്ത്രം ധരിച്ചും കാൽപ്പാദം മുതൽ മുടിയിഴ നാരുവരെ വൃത്തിയാക്കിയും സ്വന്തം ശരീരത്തെ സംരക്ഷിക്കണം. കാലതാമസം വരാത്തതും മൂടിവച്ചതുമായ ഭക്ഷണം കഴിക്കുക ഇങ്ങനെയെല്ലാം വ്യക്തിത്വശുചിത്വം പാലിച്ചുകൊണ്ട് നമ്മുക്ക് ഒരു പരിധി വരെ രോഗങ്ങളെയും പകർച്ചവ്യാധികളെയും ഒഴിവാക്കാവുന്നതാണ് .

വ്യക്തിത്വ ശുചിത്വത്തൊടൊപ്പം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പരിസര ശുചിത്വം. താനായിരിക്കുമ്പോൾ ശുചിത്വം പാലിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ പരിസര ശുചിത്വം പാലിക്കാനാവൂ . അതുകൊണ്ട് ശുചിത്വത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘടകം എന്നു പറയുന്നത് വ്യക്തി ശുചിത്വമാണ്.പരിസര ശുചിത്വം ആരംഭിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാണ് .ഒരു വ്യക്തിയുടെ പ്രഥമ കളരി എന്ന പറയുന്നത് കുടുംബമാണലോ . ഇക്കാര്യത്തിലും അത് അങ്ങനെ തന്നെ . സ്വന്തം ശരീരത്തേ വ്യത്തിയാക്കുന്നതുപോലെ തന്നെ സ്വന്തം ഭവനത്തെയും വൃത്തിയാക്കുക .ആഴ്ചയിലൊരിക്കലെങ്കിലും ഭവനം വൃത്തിയാക്കുന്നത് ശീലമാക്കുക. ഈ ശീലം നമ്മൾ ആയിരിക്കുന്നിടം വൃത്തിയാക്കാൻ നമ്മെ സഹായിക്കും .ലോകരാജ്യങ്ങൾ മുഴുവൻ ഉറ്റുനോക്കുന്ന കോറോണ എന്ന മാരകമായ വൈറസ് പോലും നമ്മളെ ബോധവാന്മാരാക്കുന്നത് ശുചിത്വം എന്ന ഗുണത്തെ തന്നെയാണ്. ശുചിത്വമുള്ളവരായി ജീവിക്കുക. ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക.

ആൻ മരിയ സജി
9 എ സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം