സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
കുട്ടികളിൽ അച്ചടക്ക ബോധവും പൗരബോധവും വളർത്തിയെടുക്കുന്നതിന് വേണ്ടി കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സംരംഭമാണ് എസ്.പി.സി. 14/ 08 /2014 മുതൽ എസ് പി സി യുടെ ഒരു ബാച്ച് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി 134 കുട്ടികൾ അംഗങ്ങളാണ്. സിപിഒ ശ്രീമതി ജീനറ്റ്, എ സി പിഒ ശ്രീമതി ജെസ്സി എന്നിവർ സ്കൂളിൽ എസ് പി സി ക്ക് നേതൃത്വം നൽകുന്നു. ഡ്രിൽ ഇൻസ്പെക്ടറായി കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ ഉള്ള ശ്രീ രാജേഷും വനിത ഡ്രിൽ ഇൻസ്പെക്ടറായി ശ്രീമതി ലക്ഷ്മിപ്രിയയും പ്രവർത്തിക്കുന്നു. എസ് പി സി യുടെ ആഭിമുഖ്യത്തിൽ ജനോപകാരപ്രദമായ അനേകം പ്രവർത്തനങ്ങൾ ചെയ്യാൻ സ്കൂളിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.
2020-21 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ഉപന്യാസ രചന മത്സരം
2020 ഓഗസ്റ്റ് മാസത്തിൽ ഇതിൽ തിരുവനന്തപുരം റൂറൽ എസ് പി സി യുടെ ആഭിമുഖ്യത്തിൽ 'ഒരു കോവിഡ് പോരാളി എന്ന നിലയിൽ എൻ്റെ പങ്ക്' എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾ പങ്കെടുത്തു.
എസ് പി സി ഓണം സമൃദ്ധി പ്രോജക്റ്റ്
2020 സെപ്റ്റംബർ മാസത്തിൽ അതിൽ എസ് പി സി യുടെ ഓണം സമൃദ്ധി പ്രൊജക്ടുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിലെ 30 കുട്ടികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.
അധ്യാപക ദിനാചരണം
എസ് പി സി യുടെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്കൂളിൽ എത്തി അധ്യാപകർക്ക് പൂക്കളും പേനകളും നൽകി അധ്യാപക ദിനാശംസകൾ നേർന്നു.
2021-22 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ
ദ്വിദിന ക്യാമ്പ്
ഈ വർഷത്തെ എസ് പി സി യുടെ ദ്വിദിന ക്യാമ്പ് ഡിസംബർ 26, 27 തീയതികളിൽ സ്കൂളിൽ നടന്നു. സ്കൂൾ സിപിഒ ശ്രീമതി ജീനറ്റ്, എസിപിഒ ശ്രീമതി ജെസ്സി എന്നിവർ നേതൃത്വം നൽകി. എസ് പി സി ട്രെയിനിങ് ഇൻസ്ട്രക്ടർമാരായ ശ്രീ രാജേഷ് സാർ, ശ്രീമതി ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ ക്ലാസുകൾ നൽകി.
പാസിംഗ് ഔട്ട് പരേഡ്
2019 2022 അക്കാദമിക വർഷത്തിൽ പരിശീലനം പൂർത്തിയാക്കിയ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 07/03/2022 തിങ്കളാഴ്ച സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ബഹുമാന്യനായ കോവളം എംഎൽഎ അഡ്വക്കേറ്റ് എം വിൻസെൻറ് അവർകൾ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. കാഞ്ഞിരംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അജി ചന്ദ്രൻ നായർ സാർ, എസ് പി സി അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ശ്രീ അനിൽകുമാർ സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, മാനേജർ സിസ്റ്റർ ലാലി ജോൺ, പി ടി എ പ്രസിഡന്റ് പ്രഭാത സാർ എന്നിവർ സന്നിഹിതരായിരുന്നു. പരേഡിനു ശേഷം പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് momento വിതരണം ചെയ്തു.