സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/വൈറസ് എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് എന്ന ഭീകരൻ

ലോകം മുഴുവൻ ഒരു പകർച്ചവ്യാധിയുടെ പേരിൽ മുൾമുനയിൽ നിൽക്കുകയാണ്. ഇത് പറയുമ്പോൾ പറയുന്നയാൾ ഉദ്ദേശിക്കുന്നതും വായിക്കുന്ന ആൾ മനസ്സിലാക്കുന്നതും ഭൂമിയുടെ ഉപരിതലത്തിൽ ചിതറിക്കിടക്കുന്ന 700 കോടിയിലധികം അംഗങ്ങളുള്ള മനുഷ്യനെന്ന ജീവിയുടെ ഒരു പ്രശ്നത്തെ യാണല്ലോ. ശരാശരി ഒന്നര മീറ്റർ ഉയരവും 60 കിലോഗ്രാം ഭാരവുമുള്ള ഈ ജീവിയെ വശം കെടുത്തുന്നതാരാണ്? ഒരു സെൻറീമീറ്ററിന്റെ ലക്ഷത്തിൽ ഒരംശം പോലും വലിപ്പമില്ലാത്ത വൈറസ് . കൊറോണ പകർച്ചവ്യാധി എന്നപേരിൽ നാലുപാടും നമ്മളതെപ്പറ്റി പറയുകയും കേൾക്കുകയും ചെയ്യുന്നു.

ആരാണ് രോഗാണു ?
രോഗങ്ങൾ ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെഅവതരിച്ചിരിക്കുന്ന അസുരവംശം ആയി രോഗാണുക്കളെ മനസ്സിലാക്കുന്നത് തെറ്റാണ്. മനുഷ്യനും ഈ പറഞ്ഞ സൂക്ഷ്മാണുക്കൾ എല്ലാംതന്നെ കോടിക്കണക്കിന് വർഷങ്ങളുടെ പരിണാമത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ജീവിവർഗ്ഗങ്ങളാണ്. അവരിൽ ചില വർഗ്ഗങ്ങൾ മറ്റു വന്യജീവികളുടെ ശരീരത്തിലാണ് ആണ് വസിക്കുന്നത്. ജീവനുതന്നെ ഭീഷണിയാകുന്ന ബാക്ടീരിയകൾ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ സഹായം ചെയ്യുന്ന ബാക്ടീരിയകൾ എന്നിങ്ങനെയുള്ള വ്യത്യസ്ത സ്വഭാവങ്ങൾ.

വൈറസുകൾ എവിടെനിന്ന് ?
ജൈവ യുദ്ധത്തിൻറെ ഭാഗമായി അമേരിക്ക ഉണ്ടാക്കി വിട്ട വൈറസ് എന്നും ചൈനയിലെ ലാബിൽ നിന്നും പുറത്തുവന്ന വൈറസെന്നും പല കഥകൾ പ്രചാരത്തിലുണ്ട്. നവമാധ്യമങ്ങളിലെ ഒരു പോപ്പുലർ പ്രയോഗം ആണല്ലോ വൈറലാകൽ . വൈറസുകളുടെ പെരുമാറ്റത്തോടുള്ള സാമ്യം കൊണ്ടാണ് ആ പ്രതിഭാസത്തിന് ആ പേര് വന്നത്.വൈറസ് പകർച്ച യുടെ സ്വഭാവം നാം കരുതിയിരിക്കേണ്ട ഒന്നാണ്. ആധുനിക കാലത്ത് ആളുകൾക്ക് വൻകരകൾ കടന്നു വളരെ വേഗം സഞ്ചരിച്ചത്താനാകുന്നു എന്നത് ഇതിനെ കൂടുതൽ കാര്യക്ഷമമാക്കുന്നു.ഇവിടെ രോഗം പകർന്നു കൊണ്ടിരിക്കുമ്പോൾ ഇവിടെ നിന്നും ഒരാൾ വൈറസിനെയും വഹിച്ച് മറ്റൊരു രാജ്യത്ത് ചെന്നാൽ അവിടെ സമാന്തരമായി മറ്റൊരു പകർച്ച ശ്രേണി തന്നെ സൃഷ്ടിക്കാൻ അയാൾക്കും .അതുകൊണ്ടാണ് ചെറിയ ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോകരാജ്യങ്ങളും ലോകാരോഗ്യസംഘടനയും ഒക്കെ ഉടൻ ഇടപെടുന്നത്. അതിനു പിന്നിൽ ആ രാജ്യത്തോടുള്ള കരുണ മാത്രമല്ല നാളെ അത് ലോകത്തിൽ മുഴുവൻ പടർന്നെത്താം എന്ന തിരിച്ചറിവ് കൂടിയാണ്.

എന്തിനു പേടി?
രോഗികളുടെ എണ്ണം ഒരു പരിധിക്കപ്പുറം കടന്നാൽ ഓരോ രോഗിക്കും വൈദ്യസഹായം കൊടുക്കാൻ കഴിയാതെ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ എല്ലാം തീർച്ചയായും നിസ്സഹായ അവസ്ഥയിൽ ചെന്നെത്തും. പകർച്ചാ സാധ്യത ഒഴിവാക്കാൻ ശ്രമിക്കുന്നതിലൂടെ ഈ അപകട സാഹചര്യം കൃത്യമായി ഒഴിവാക്കാൻ സാധിക്കും.Stay Home. Stay safe!

ജീനാമോൾ എസ്
8 സെൻറ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം