സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ മനുഷ്യനെ വിഴുങ്ങുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം ആകുന്ന പരിസ്ഥിതിയും മനുഷ്യനെ വിഴുങ്ങുന്ന മഹാമാരിയും

ശൂന്യമായ ഭൂമിയെ മനോഹരവും പൂർണവും ആക്കുന്നത് പ്രകൃതിയാണ്. പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. പരിസ്ഥിതി പ്രകൃതിയുടെ ഒരു ഭാഗമാണ് .ജീവിതവും അചേതനവുമായ ഘടകങ്ങൾ നിറഞ്ഞതാണ് പരിസ്ഥിതി. മനുഷ്യന് നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമായ എല്ലാ ഘടകങ്ങളും പ്രകൃതിയിൽ നിന്നും ലഭിക്കുന്നു .പ്രകൃതിയും പരിസ്ഥിതിയും ഇല്ലാതെ മനുഷ്യൻെറ നിലനിൽപ്പ് ഭൂമിയിൽ സാധ്യമല്ല. പക്ഷേ മനുഷ്യൻ പരിസ്ഥിതി മലിനമാക്കുന്നു. അതിനെ ചൂഷണം ചെയ്യുന്നു. അനിയന്ത്രണീയമായ രാസപദാർഥങ്ങളുടെ ഉപയോഗം ജലത്തെയും വായുവിനെയും മണ്ണിനേയും മലിനമാക്കുന്നു. ഇതിനാൽ പ്രകൃതി നശിക്കുന്നു. മനുഷ്യരുടെ സഹനമറ്റ ക്രൂരതയാൽ പ്രകൃതി ദോഷം കൊള്ളുന്നു. മനുഷ്യൻ കാട്ടുന്ന ക്രൂരതയുടെ ഫലമായി താൻ പല ദുരന്തങ്ങളും നേരിടേണ്ടിവരുന്നു .അതിലൊന്നാണ് കൊറോണ എന്ന മഹാമാരി.കോവിഡ്- 19 എന്ന രോഗം പരത്തുന്ന വൈറസുകളാണ് കൊറോണ വൈറസ് .ലോകമാകെ ഭീതിപ്പെടുത്തുന്ന ഒരു മഹാമാരിയാണ് കോവിഡ്-19. മറ്റ് വൈറസുകളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെങ്കിലും സമയംകൊണ്ട് ലോകമാകെ പടർന്നു പിടിക്കാൻ ഈ വൈറസിന് കഴിയും. ഈ വൈറസ് പടർന്നു പിടിക്കുമ്പോൾ നമുക്ക് വേണ്ടത് പിഡിപി അല്ല ജാഗ്രതയാണ്. വ്യക്തി ശുചിത്വത്തിലൂടെയും ജാഗ്രത യിലൂടെയും ആണ് നമ്മൾ ഈ മഹാമാരിയെ കീഴടക്കേണ്ടത് .പ്രകൃതിയോടുള്ള മനുഷ്യന്റെ മനോഭാവമാണ് ഈ ദുരന്തങ്ങളെല്ലാം വഴിവെച്ചത്. ചികിത്സയിലൂടെയും രോഗപ്രതിരോധത്തിലൂടെയുമാണ് ഈ രോഗബാധയെ നമ്മൾ നേരിടേണ്ടത്. ആളുകളുമായുള്ള അടുത്ത സമ്പർക്കം കുറച്ച് വീട്ടിലിരുന്ന് ഇടയ്ക്കിടെ വൃത്തിയായി കഴുകി നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ഈ മഹാമാരിയെ നേരിടുക. എങ്കിൽ മാത്രമേ രോഗബാധയെ പൂർണമായി ഈ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റാൻ സാധിക്കൂ. ശുചിത്വ ത്തിലൂടെ കൊറോണ വൈറസ് ചങ്ങല തകർക്കാൻ നമുക്ക് ഒരുമിച്ച് നില കൊള്ളാം. ഈ ഭൂമിയിൽ ആഗതമായ മറ്റു ദുരന്തങ്ങളെ നേരിട്ടത് പോലെ ഈ മഹാമാരിയെയും നമ്മൾ നേരിടുകയും അതിജീവിക്കുകയും ചെയ്യും. കോവിഡ് 19 എന്ന രോഗബാധയുടെ നിർമ്മാർജനത്തിന് പ്രാർത്ഥന പ്രതീക്ഷയോടെ നമുക്കെല്ലാവർക്കും വീടുകളിൽ തന്നെ നിലകൊള്ളണം.


ആരോൺ സിജു
9 E സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം