സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/Corona Resistance

Schoolwiki സംരംഭത്തിൽ നിന്ന്
Corona Resistance
                                    കൊറോണ എന്ന അദൃശ്യ കാലയാളി ഇന്ന് ലോകത്താകമാനം മനുഷ്യരാശിക്ക് വലിയ ഭീഷണിയായി തീർന്നിരിക്കുന്നു. ലോകരാജ്യങ്ങളിൽ വലിയ ഒരു വിഭാഗം രാജ്യങ്ങളിലും ആയിരക്കണക്കിന് മനുഷ്യർക്ക് ഇത് മൂലം ജീവഹാനി സംഭവിച്ചു കൊണ്ടിരിക്കുന്നു.ഇൗ മഹാമാരിയുടെ വ്യാപനത്തിൽ വികസിത രാഷ്ട്രമെന്നോ വികസ്വര രാഷ്ട്രമെന്നോ ഭേദമില്ലാതെ മനുഷ്യ സമൂഹത്തെ ആക വേട്ടയാടി കൊണ്ടിരിക്കുന്നു. നാളിതുവരെയും ഭൂമിയിൽ മനുഷ്യൻ മാത്രമാണ് എല്ലാത്തിൻേറയും അധിപൻ എന്ന ധാരണ തികച്ചും തെറ്റാണ് എന്ന് ഇതിനാൽ തെളിയിക്കപ്പെട്ടിരിക്കുന്നു .
                                   കേവലം മനുഷ്യ നേത്രങ്ങളാൽ കാണുവാൻ കഴിയാത്ത അതിസൂക്ഷ്മമമായ ഒരു വൈറസ് മനുഷ്യന്റെ ബുദ്ധി സാമർത്ഥ്യത്തെയും കഴിവുകളെയും വെല്ലു വിളിച്ചുകൊണ്ട് ലോകത്താകമാനം താണ്ഡവ നൃത്തമാടുന്നു. മനുഷ്യൻ പ്രകൃതിയിൽ നിന്നകന്ന് അവൻ കൃതമജീവിതചര്യയിലേക്ക് മാറിയതിന്റെ ഒരു അനന്തരഫലം കൂടിയാണിത്.
                               മനുഷ്യൻ പ്രകൃതിയോട് ഏതെല്ലാം ആനീതി പ്രവർത്തിച്ചു എന്നതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ പതിറ്റാ ണ്ടുകളായി ലോകത്ത് പടർന്നു പിടിച്ച രോഗങ്ങളുടെ ഉത്ഭവസ്വഭാവം വ്യക്തമാക്കുന്നത് .എയ്ഡ്സ്, എബോള,വെസ്റ്റ് നൈൽ പനി, സാർസ്, മേർസ്',ലിം രോഗം,സിക്ക,നിപ എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങളെല്ലാം.  
                              കോവിഡ് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലെ മത്സ്യ മാംസമാർക്കറ്റിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കാണുന്നു . മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഇത്തരം രോഗങ്ങൾ നമ്മുടെ ആവാസവ്യവസ്ഥിതിയെ അതിവേഗം കീഴ്പ്പെടുത്തി നശിപ്പിക്കുന്ന ഒന്നായി മാറുന്നു.മനുഷ്യസമൂഹം അതിന്റെ ആദിമ കാലഘട്ടത്തിൽത്തന്നെ പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിച്ച് വന്നിരുന്നു. മനുഷ്യൻ അവന്റെ ഭക്ഷണത്തിനു വേണ്ടി പറമ്പിലും പാടത്തും പകൽ - അന്തിയോളം അധ്വാനിച്ച് വിവിധ തരത്തിലുള്ള വിളകൾ കൃഷി ചെയ്ത് പ്രകൃതിയിൽ നിന്ന് സ്വാഭാവികമായി ലഭിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ ആവശ്യം പോലെ ഉപയോഗിച്ചിരുന്ന കാലഘട്ടങ്ങളിൽ മതിയായ ആരോഗ്യവും രോഗപ്രതിരോധി ശേഷിയും  ഉണ്ടായിരുന്നു . എന്നാൽ ഇൗ കാലഘട്ടത്തിൽ കൃതൃിമമായി അവന് ആവശ്യമായ എല്ലാ ഉത്പ്പന്നങ്ങളും യഥേഷ്ടം ഉണ്ടാക്കുവാൻ ആരംഭിച്ചപ്പോൾ സ്വാഭാവികമായി ഉണ്ടാവേണ്ടിയിരുന്ന രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും രോഗാതുരരായി മാറുകയും ചെയ്തു. 
                                 ആധുനിക വൈദ്യ ശാസ്ത്രത്തിനു പോലും നാളിതു വരെ കോവിഡ് - 19 എന്ന മാരകമായ വൈറസിനെതിരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല. ഇൗ ലോകമഹാമാരിക്കെതിരെയുള്ള മനുഷ്യകുലത്തിന്റെ യുദ്ധത്തിൽ ഒരു പരിധിവരെ ഇന്ത്യ  എന്ന നമ്മുടെ രാഷ്ട്രം പൊരുതി വിജയിച്ചു കൊണ്ടിരിക്കുന്നു 

ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ ഇൗ കൊച്ചു കേരളത്തിന്റെ കൊറോണ വൈറസ് വ്യാപനത്തിനതിരെയുള്ള യുദ്ധം ഇന്ന് ലോക രാഷ്ട്രത്തലവന്മാരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു. അതിനു കാരണം കേരള സമൂഹത്തിന്റെ ഐക്യതയും ശുചിത്വവും വിദ്യാഭ്യാസപരമായ ഉയർച്ചയും ആണ് . സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണയ്ക്ക് എതിരെയുള്ള പ്രധാന പ്രതിവിധി. അതേപോലെ മുഖാവരണം ധരിച്ചു പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കു ക. നമ്മുടെ രാജ്യത്ത് ഇപ്പോൾ പ്രഖ്യാപിച്ചി രിക്കുന്ന 'ലോക്ക് ഡൗൺ ' എല്ലാവരും കർശന മായി പാലിക്കുക. ഇതിലൂടെ കൊറോണ എന്ന മഹാമാരിയെ എന്നന്നേക്കുമായി ഈ ലോകത്തു നിന്ന് തുടച്ചു മാറ്റാൻ കഴിയും.

                              ഒരു സുനാമിയോ പ്രളയമാ സൂക്ഷ്മ നേത്രങ്ങൾക്കു കാണാൻ പോലും കഴിയാത്ത ഒരു വൈറസോ മതി ജിവിതമാകെ തകിടം മറിയാൻ.എത്രയും വേഗം ഈ ഇരുട്ടുമാറട്ടെ. പുതിയ പ്രകാശത്തിലേക്ക് പുതിയ മനസ്സുമായി കടന്നുചെല്ലാൻ വഴിയൊരുങ്ങട്ടെ. അപ്പോഴും ഇന്നത്ത ഈ ജീവിതചര്യ ഓർമയിലുണ്ടാകണം .

ഈ ഒരുമയും അച്ചടക്കവും നിലനിർത്ത ണം. ജീവിതം അവസാനിക്കുകയല്ല! ആരംഭിക്കുകയാണ്...

Asif Khan
10 C സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം