സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ലോകഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകഡൗൺ

 
വഴി മറന്നവർ മുഖം മറന്നവർ,
പരിചിതർരെങ്കിലും വഴിമാറി പോയവർ.
രക്തബന്ധത്തിന്റെ ആഴം മറന്നവർ
ചിരി മറന്നവർ മൊഴി മറന്നവർ
പരിചിതരെങ്കിലും വഴിമാറി പോയവർ.
ഒരിക്കലെങ്കിലും ചിരിക്കാൻ മറന്നവർ
മുഖമുയർത്തി നോക്കാൻ മറന്നവർ
പരിചിതരെങ്കിലും വഴിമാറി പോയവർ.
പേരു മറന്നവർ വീട് മറന്നവർ
ആഴ്ചയും കാലവും ഒക്കെ മറന്നവർ
നിനച്ചിരിക്കാതെ ബന്ധിക്കപ്പെട്ടോരു
ഒരുമയുടെ കാലം.
ലോക്ക്ഡൗൺ കാലം.


                      
 


ധ്യാൻ കൃഷ്ണൻ
5 B സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത