സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/നവപ്രഭാതത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
നവപ്രഭാതത്തിനായ്

 വഴിത്താരകൾ വിജനമായി ഉണരുബോൾ
ആരവമടങ്ങി മൂവന്തികൾ ചായുമ്പോൾ
മരണാനന്തരങ്ങൾക്കു മാംഗല്യവാഴ്വിനു
ആളൊരുക്കാം കുറഞ്ഞആചാരം ലുബ്ദമായ്
നാം വീടടച്ചുള്ളിലിരുപ്പായി
മുഖം കെട്ടി മറച്ചു ചിരികളും
നാം നമ്മിലേക്കോട്ടുമൊതുങ്ങാതെ
കരം കോർക്കാതെ തെല്ലുമടുക്കാതെ
മനസാക്ഷി കൊണ്ടേറ്റമടുത്തു നിന്ന്
ലോകമൊറ്റ ഭാവത്തിലേക്കെത്തി നിൽക്കുന്നത്
തെല്ലു ഭയത്തോടെ കണ്ടിരുന്നു
കൊന്നൊടുക്കി തുടങ്ങിയ കോവിഡിൻ
ഭീതിയിൽ ലോകരാജ്യങ്ങൾ കിതക്കുമ്പോൾ
ആരോഗ്യരംഗമത്യധ്വാനമോടിന്നു

അഗ്നി വിമുക്തമാക്കീടുമാ സേനകൾ
ചേരിതിരിവൊഴിഞ്ഞീന്നി സമൂഹത്തിൽ
വർഗീയമില്ല പൊതിച്ചോറൊരുങ്ങുന്നു
ഒത്തുചേരലിൻ ശ്രേണി മുറിച്ചു നാം
സമൂഹവ്യാപനമൊന്നായ് ചെറുക്കുമ്പോൾ
കാത്തിരിക്കാം നവപ്രഭാതത്തിൽ നാം
ഒന്നായി പുഞ്ചിരി ഒട്ടും മറയ്ക്കാതെ
കാണുമീലോകമതെത്രയോ ഹൃദ്യമാം .

സജിൻ സാബു
10 E സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത