സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ഞാനൊരു കഥ പറയട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനൊരു കഥ പറയട്ടെ

ഹായ് !!!ഞങ്ങളാണ് കൊറോണ വൈറസുകൾ...വൈറസുകളിൽ പ്രധാനികളും ഞങ്ങളാണ്. ചൈനയിലാണ് ഞങ്ങൾ ജനിച്ചത്. ഇവിടെയുള്ള ആരോഗ്യപ്രവർത്തകർ ഞങ്ങൾക്ക് കോവിഡ് -19 എന്ന് പേരിട്ടു. ജനിച്ചത് ചൈനയിൽ ആണെങ്കിലും മറ്റുള്ള സ്ഥലങ്ങളിലും ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. ലോകം മുഴുവൻ ചുറ്റണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. കൂട്ടത്തിൽ എനിക്ക് വാശി അൽപ്പം കൂടുതലാ... കേരളത്തിലേക്ക് പോകരുത് എന്ന് മുത്തച്ഛൻ പറഞ്ഞതായിരുന്നു. കേൾക്കാതെ കേരളത്തിലേക്ക് വരാൻ നിന്ന ഒരു വ്യക്തിയുടെ കയ്യിൽ ഞാൻ ചാടിക്കയറി. ഫ്ലൈറ്റിൽ കയറി ഇരിപ്പായി. ഞാൻ ചുറ്റും നോക്കി.  അയാൾ ഫ്ലൈറ്റിൽ കയറി ഇരിപ്പായി. ഞാൻ ചുറ്റും നോക്കി എല്ലാ സീറ്റിലും ആളുകൾ ഉണ്ട്. എല്ലാവരും കേരളത്തിലേക്ക് ആണല്ലോ??? ഹും... എന്തായാലും കുഴപ്പമില്ല.കേരളം ഒന്ന് കണ്ടു കളയാം. ഇനിയുള്ള കാലം കേരളത്തിൽ സുഭിക്ഷമായി കഴിയാം. അപ്പോഴാണ് ഞാൻ ഇരുന്ന കൈ ഉപയോഗിച്ച് അയാൾ മുഖം തുടച്ചത്. രക്ഷപ്പെട്ടു. ഇനി അയാളുടെ ശരീരത്തിനുള്ളിൽ സുരക്ഷിതമായി ഇരിക്കാം. കുറച്ചു സമയത്തിനുള്ളിൽ കേരളത്തിലെത്താമെന്ന് സമാധാനത്തോടെ ഞാൻ അയാൾക്ക് ഉള്ളിൽ തന്നെ ഇരുന്നു. എനിക്ക് കേരളത്തിലെത്താൻ ധൃതിയായി. അങ്ങനെ ഞാൻ ആഗ്രഹിച്ച സമയം എത്തി. ഫ്ലൈറ്റ് ഇറങ്ങി. എല്ലാവരും എയർപോർട്ടിലേക്ക് പ്രവേശിച്ചു. എന്തുപറ്റി ഒരുപാട് പേരുണ്ടല്ലോ...ചെക്കിങ് ആണെന്ന് തോന്നുന്നു. ദൈവമേ എന്ന കഥ ഇപ്പോൾ തീരും. ഇയാൾ എന്നെ ഒറ്റി കൊടുക്കും എന്നാ തോന്നുന്നേ. ഇയാൾ ഇത് എവിടേക്കാ പോകുന്നേ... ദൈവമേ ചെക്കിംഗ് ആണല്ലോ. എന്തായാലും വരുന്നിടത്ത് വച്ച് കാണാം. തോറ്റുകൊടുക്കാൻ ഞാനില്ല. അടുത്ത ഊഴം ഇയാളുടെ ആണല്ലോ. എന്തായാലും പിടിക്കപ്പെടും. അയ്യോ എനിക്ക് തലകറങ്ങുന്നേ. കണ്ണുതുറന്നപ്പോൾ ഞാൻ ഐസൊലേഷൻ വാർഡിൽ. ദൈവമേ!!! ഇതെന്താ കഥ??? ഇവിടെ വേറെയും ആളുകൾ ഉണ്ടല്ലോ. ഇയാൾ എന്ത് പണിയാ ചെയ്തത്. കള്ളം പറഞ്ഞ് എന്നെ രക്ഷിക്കാമായിരുന്നു. അത് ചെയ്യാതെ ഇവിടെ വന്നു കിടക്കുകയാ. ദുഷ്ടൻ. ഇവിടെ ഒരു പണിയും നടക്കും എന്ന് തോന്നുന്നില്ല. എല്ലാ ആരോഗ്യ പ്രവർത്തകരും നല്ല പ്രവർത്തനത്തിലാണ്. ഇവരെന്നെ നശിപ്പിക്കുക തന്നെ ചെയ്യും. മുത്തച്ഛൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ കുറെ കാലം കൂടി എനിക്ക് ജീവിക്കാമായിരുന്നു. മണ്ടത്തരം ആയിപ്പോയല്ലോ .ദൈവമേ!!!


അഭിജിത്. ജി. എസ്.
5c സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ