സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ അവധിക്കാലം

മനുഷ്യവംശം ഇന്നോളം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മഹാമാരിയുടെ പിടിയിലാണ് ലോകം. കോറോണ ഭീക്ഷണിയെ തുടർന്ന് അപ്രതീക്ഷിതമായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരത്തെ തന്നെ അടച്ചു. അവധിക്കാലം കുട്ടികൾക്ക്‌ സന്തോഷ പ്രദമാണെങ്കിലും കുട്ടികൾക്കും മതാപിതാക്കൾക്കും ഇതൊരു വെല്ലുവിളിക്കാലമാണ്. കുട്ടികൾ കേൾക്കുന്നതെല്ലാം കോറോണ എന്ന രോഗത്തെക്കുറിച്ചാണ്. ഈ രോഗം ഏങ്ങനെ ഫലപ്രദമായി തടയാം എന്ന് മാതാപിതാക്കൾ കുട്ടികൾക്ക്‌ പറഞ്ഞു കൊടുക്കണം. ശുചിത്വ ബോധവും, ലോക്ക് ഡൗൺ കാലത്ത് നിയമങ്ങൾ പാലിക്കണമെന്നും കുട്ടികളെ ബോധം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കണം. പരീക്ഷ മുടങ്ങിയ അനേകം കുട്ടികൾ നമുക്കിടയിൽ ഉണ്ട്. അധ്യാപകർ അവരെ വിളിച്ചാൽ അവർക്ക് അൽപം ആത്മവിശ്വാസം ലഭിക്കും. ധനത്തിനായി അൽപസമയം നീക്കിവെച്ചാൽ ഇവർക്ക് കുറെ ടെൻഷനിൽ നിന്ന് ഒഴിവാകാം. ഇന്ന് ഫ്രീ ഓൺലൈൻ കോഴ്സുകൾ ധാരാളം ഉണ്ട്. അതൊക്കെ പ്രയോജനപ്പെടുത്താൻ പറ്റിയ സമയമാണിത്. ഭാഷ നന്നായി കൈകാര്യം ചെയ്യാൻ പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷ. ഒരു പുസ്തകം ആഴ്ചയിൽ ഒരിക്കൽ വായിക്കുക എന്ന ശീലവും ദിനംപ്രതിയുള്ള പത്രവായനയ്ക്കുള്ള അവസരവുമാണ്. അതോടൊപ്പം പുതിയ ഒരു പാട് കഴിവുകൾ കുട്ടികൾക്ക് വളർത്തിയെടുക്കാം. വീടു വൃത്തിയാക്കൻ, പാചകം, തുണിയലക്കൽ, കൃഷി, പൂന്തോട്ട നിർമ്മാണം എന്നങ്ങനെ. ഒരു വീട്ടിലെ മുഴുവൻ കാര്യങ്ങളും ചെയ്യാനുള്ള കഴിവ് ഈ അവധിക്കാലത്ത് നേടിയെടുക്കാൻ കഴിയും. അതോടൊപ്പം ഇന്ന് നേരിടുന്ന വലിയ പ്രശ്നമാണ് ജങ്ക് ഫുഡും ഹോട്ടൽ ഭക്ഷണന്നും. വീട്ടിലെ ഭക്ഷണം രുചികരമാണെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു തുടങ്ങി. വീട്ടിലുള്ളവർ തമ്മിൽ സ്നേഹ ബന്ധം വർദ്ധിക്കാൻ ഈ കാലത്ത് സാധിച്ചു. സ്വന്തം വീട് വഴിയമ്പലമായ ഈ കാലത്ത് വീട് സ്നേഹത്തിൻ്റെ അടയാളമായി. സ്വന്തം വീട്ടുമുറ്റം വലിയൊരു കളിക്കളമാക്കാനും ഈ കാലത്ത് കഴിഞ്ഞു.. മറ്റുള്ളവരെ ഏങ്ങനെ സഹായിക്കാൻ കഴിയും എന്ന് ചിന്തിക്കുന്ന കാലം കൂടിയാണിത്. വിദ്യാർത്ഥികൾക്ക് വ്യക്തിപരമായും സംഘടിതമായും ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാം. കോറോണയെ കുറിച്ച് ഓർത്ത് വിഷമിക്കാതെ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചു കൊണ്ട് ഏറ്റവും നല്ല ഒരവധിക്കാലമാകട്ടെ ഈ അവധിക്കാലം.

നിയ മരിയ ജോസഫ്
6.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം