സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വമില്ലാത്ത നാട്
ശുചിത്വമില്ലാത്ത നാട്
ഒരു ടൗൺ അവിടെ ബേക്കറി, മത്സ്യം, മാംസ വിൽപ്പന. അവിടെ ആളുകൾ ജോലിയിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. വൃത്തിക്ക് പ്രാധാന്യമില്ല. ഹോട്ടലും തട്ടുകടകളിലുമെല്ലാം ഈച്ചയാൽ പൊതിഞ്ഞിരിക്കുന്നു. വീടുകളിലും സ്ഥിതി വ്യത്യസ്തമല്ല. മുറ്റമടിയില്ല വീട് വൃത്തിയാക്കില്ല മരങ്ങൾ വച്ചു പിടിപ്പിക്കുന്നില്ല. മഴ പെയ്യുന്നതോടെ ചിരട്ടകളിലും പാത്രങ്ങളിലും വെള്ളം കെട്ടിക്കിടന്ന് പലവിധ പനികളാൽ മനുഷ്യൻ നെട്ടോട്ടമോടുകയാണ്. ടൗണിലെത്തിയ അയാൾ ഈ കാഴ്ച കണ്ട് അതിശയിച്ചു നിൽക്കുകയാണ്. അയാൾ അവിടെ ഒരു ഡോക്ടറെ കാണാൻ കയറി. ആശുപത്രിയുടെ മുന്നിലും ഒരു വൻ ജനാവലി. "എന്തുകൊണ്ടാണ് ഈ നഗരം ഇങ്ങനെ ആയത്?" അയാൾ ഡോക്ടറോട് ചോദിച്ചു. "മനുഷ്യന്റെ പ്രവൃത്തികൾ തന്നെ. എല്ലാ മാലിന്യങ്ങളും ജല ശ്രോതസ്സിലേക്ക് തള്ളി വിടുന്നു. വീട് വൃത്തിയായാൽ സമൂഹം നന്നാകും എന്ന ചിന്ത മനുഷ്യർക്കില്ല. ഈച്ചയും കൊതുകും പെരുകാനുള്ള സാഹചര്യം നാം ഒരുക്കുന്നു. ചൂട് ക്രമാതീതമായി വർദ്ധിക്കുന്നു. ഉള്ള മരങ്ങൾ വെട്ടിക്കളഞ്ഞ് കൊൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിപ്പടുക്കുന്നു.വിഷലിപ്തമായ ഭക്ഷണമാണ് മനുഷ്യർ കഴിക്കുന്നത്" ഡോക്ടർ പറഞ്ഞുനിറുത്തി. ഇതെല്ലാം കേട്ട അയാൾ ആ നഗരത്തിന്റെ പിതാവിനോട് ഇതെല്ലാം പറഞ്ഞു. മേയർ ഒരു വിളമ്പരം പുറപ്പെടുവിച്ചു. "മാന്യ മഹാ ജനങ്ങളെ ഇനി മുതൽ നിങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അപ്പോൾ രോഗങ്ങൾ ഉണ്ടാകില്ല". ഇത് കേട്ടതും ജനങ്ങൾ വീടും പരിസരവും വൃത്തിയാക്കി. ഈച്ചയും കൊതുകുമെല്ലാം കുറഞ്ഞു. പിന്നീട് അവർക്ക് രോഗങ്ങൾ ഉണ്ടായില്ല. മക്കളേ , നിങ്ങൾ നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ മറക്കരുതേ.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |