സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/അക്ഷരവൃക്ഷം/അഹങ്കാരം വെടിയു ഒരുമയോടെ ജീവിക്കു

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരം വെടിയു ഒരുമയോടെ ജീവിക്കു


ആലപ്പുഴ ജില്ലയിലെ ചേർത്തല എന്ന മനോഹരമായ ഗ്രാമം . ഇവിടെ ഒരു കോടീശ്വരൻ താമസിക്കുന്നുണ്ട് . അവരുടെ വീടിനോട് ചേർന്ന് ഒരു പാവപ്പെട്ട കുടുംബം താമസിക്കുകയാണ് . ഇങ്ങനെയുള്ള പാവപ്പെട്ട കുടുംബങ്ങളെ കോടീശ്വരരായ വീട്ടുകാ‍ർക്ക് ഇഷ്ടമല്ലല്ലോ . അതു പോലയാണ് ഇവിടയും . ബിസ്സിനസ് കമ്പനികളുടെ മുതലാളിയാണ് കോടീശ്വരിയായ ഈ വീട്ടിലെ സ്ത്രീ എപ്പോഴും അടുത്ത വീട്ടിലെ പാവപ്പെട്ടവർക്ക് എതിരെ വെറുതെ കേസ് കൊടുത്തും , മറ്റു കാര്യങ്ങളും ചെയ്ത് അവരെ ഒരുപാട് ശല്യം ചെയ്യുമായിരുന്നു . പക്ഷെ ഈ സ്ത്രീയുടെ ഭർത്താവ് ആ വീട്ടുകാരോട് ഒരു പ്രശനവുമില്ലാത സ്നേഹപൂർവ്വമാണ് പെരുമാറുന്നത് . ആ കോടീശ്വരിയായ സ്ത്രീയുടെ ആ കുടുംബത്തോടുള്ള ക്രൂരതകൾ അവർക്ക് താങ്ങാനാവുന്നതല്ലായിരുന്നു . പക്ഷെ ആ സ്ത്രീയുടെ ഭർത്താവ് ആ കുടുംബത്തോട് കാണിക്കുന്ന സ്നേഹം അവർക്ക് ആശ്വാസം പകരുന്നതായിരുന്നു . ഒരു ദിവസം ഇവരുടെ ബിസ്സിനസ് സ്ഥാപനങ്ങൾ എല്ലാം വൻ നഷ്ടത്തിലായി.ഈ നഷ്ടം നീക്കാൻ അവർ അവരുടെ വീടുവരെ വിറ്റു . അവർ എങ്ങോട് പോകണമെന്നറിയാതെ വീട്ടുവിട്ടിറങ്ങി . തങ്ങളെ വേദനിപ്പിച്ചവരാണെന്ന് ഒാർക്കാതെ അടുത്ത വീട്ടുകാർ അവരെ അവരുടെ വീട്ടിലേയ്ക്ക് സ്നേഹത്തോടെ വിളിച്ചു . അവർ പണത്തിനു പുറത്തുള്ള അഹങ്കാരതയിൽ അവർ എല്ലാവരെയും തരംതാഴ്ത്തിയായിരുന്നു കണ്ടിരുന്നത് പാവപ്പെട്ട ആ കുടുംബം ഇത് നോക്കാതെ അവരെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് കണ്ടത് . പണത്തിനുപുറത്ത് അഹങ്കരിക്കാതെ എല്ലാവരെയും ഒന്നുപോലെ കണ്ട് നാളത്തെ തലമുറയ്ക്ക് മാതൃകയാകാൻ ശ്രമിക്കു .

അനന്തു . എ
9 A സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ്.പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ